Wednesday, October 01, 2008
Tuesday, January 15, 2008
Friday, January 04, 2008
പുലി നമ്പ്ര: 60
എന്തോ,
ഫോക്കസ് ബട്ടണും ഈ പുലിയും തമ്മിലൊരു വൈരുദ്ധ്യാത്മക....
ദേ വീണ്ടും!!
ആ ‘പച്ച’യിലായിരുന്നു ഫോക്കസിയത്..
Labels: ചന്ദ്രക്കാറന്
Tuesday, December 25, 2007
Thursday, December 20, 2007
Friday, November 09, 2007
പുലി

റൂള്‍ നബ്ര 1: തിരിഞ്ഞു നോക്കരുത്

റൂള്‍ നബ്ര 2: പരസഹായം

റൂള്‍ നബ്ര 3: പുല്ല് തിന്നാല്‍ വെള്ളം കുടിക്കണം
എന്ത് പുലിയല്ലന്നോ? ഇന്നത്തേക്കിതു പുലി തന്നെ
Labels: പുലി
Wednesday, May 09, 2007
ഓളവും തീരവും
നിമിഷ കലയായിരുന്നു അതു്, ഒളവും തീരവും ചേര്‍ന്നൊരുക്കിയ വിരുത്.
വല്ലപ്പോഴും വന്നുപോകുന്ന അതിഥികളായ് മാറിയതിന്റെ പരിഭങ്ങളൊന്നും ഇല്ലാതെ.
കാറ്റിന്റെ ഈണത്തില്‍ രചിച്ച ചിത്രങ്ങള്‍
ഒന്നൊന്നായി മിന്നിമാറിയയപ്പോള്‍..
അഷ്ടമുടിക്കായല്‍ തീരം.
Labels: reflections, അഷ്ടമുടിക്കായല്‍, കേരളം, കൊല്ലം, നീരാവില്‍
Monday, February 12, 2007
സൂര്യ കിരണ്‍
| From AirShow- Sury... |
| From AirShow- Sury... |
| From AirShow- Sury... |
| From AirShow- Sury... |
| From AirShow- Sury... |
സൂര്യ കിരണിനെപ്പറ്റിയുള്ള വിക്കി ലേഖനം.
ഇന്ത്യന്‍ വ്യോമസേനയുടെ വക കുറിപ്പ് ഇവിടെ
1996 രൂപീകൃതമായ സൂര്യകിരണ്‍ തന്നെ ഇക്കുറിയും എയര്‍ ഷോയിലെ ‘crowd puller ഉം വിസ്മയവും.
Labels: എയര്‍ ഷോ, ബാംഗ്ലൂര്‍
Thursday, February 01, 2007
കാലാള്‍ പട
മൂര്‍ച്ചയുടെ വാളേന്തിയ മുന്നണിപ്പോരാളികള്‍
Sunday, December 03, 2006
മഞ്ഞും ഫാളും മറ്റും
കണക്റ്റിക്കട്ട് ഒരനുഭവം തന്നെയായിരുന്നു. ന്യൂ ജേഴ്സിക്കും ന്യൂ യോര്‍ക്കിനുമൊക്കെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു സംസ്ഥാനം. ലോകത്തിലാദ്യത്തെ കോണ്‍സ്റ്റിറ്റൂഷന്‍ എഴുതപ്പെട്ട നാട്. പഴയ ബ്രിട്ടിഷ് കോളനി വാഴ്ചയെ ഓര്‍മ്മിപ്പിക്കുന്ന നാമകരണങ്ങളാണു മിക്ക നഗരങ്ങള്‍ക്കും മാഞ്ചസ്റ്റര്‍,ഹാര്‍ട്ട്ഫര്‍ഡ്..
വര്‍ഷത്തില്‍ മൂന്നാലു തവണ പുടവ മാറുന്ന പ്രത്യേകതകൂടിയുണ്ട് ഇവിടുത്തെ മനോഹരമായ പ്രകൃതിക്ക്.
ഫാളിന്റെ പടംങ്ങളൊരുപാടെടുത്തിരുന്നു.
“എല്ലാ പടവും നിങ്ങളു തന്നെയെടുക്കും എനിക്കൊന്നും എടുക്കാന്‍ തരില്ല” (പരാതി)
“അയ്യോ സോറി അടുത്തത് നീ എടുത്തോ”
അടുത്ത വഴിവക്കില്‍ വണ്ടി നിറുത്തി, അവളു ക്ലിക്കി..
| From Fall -Nov 05 |
ഞാനെടുത്ത എല്ലാ പടങ്ങളേയും ഈ ഒറ്റ ക്ലിക്കുകോണ്ടു ചവറ്റുകൊട്ടയിലേക്ക് .. അതാ ഫാള്‍ പടങ്ങളൊന്നും ഇവിടെ ഇടാതിരുന്നത്.
കാറ്റിനു ശേഷം
| From Fall -Nov 05 |
കൂടെവിടെ ?
![]() |
| From Winter in CT |
നിറങ്ങളെ മുഴുവന്‍ തുരത്തിയതിയോടിച്ചതിന്റെ തിമിര്‍പ്പില്‍.
![]() |
| From Winter in CT |
ശാന്തിക്കും സമാധാനത്തിനുമൊക്കെ ഒരു വെള്ള നിറം ആരാ തിരഞ്ഞെടുത്തത് ?
ഇതിന്റെ ഫാളിലുള്ള കാഴ്ച താഴെ, ബഹുവര്‍ണ്ണ പുടവകളോടെ..
| From Fall -Nov 05 |
ആയിരം കൈയ്യുമായ് വസന്തത്തെ എതിരേറ്റപ്പോള്‍..
| From Spring in CT |
കൂടുതല്‍ പടങ്ങള്‍ പിക്കാസ ആല്‍ബത്തിലിട്ടിട്ടുണ്ട്..
Wednesday, October 25, 2006
Friday, September 29, 2006
അറിവിലേക്ക്

അച്ഛന്റെ മടിയിലിരുന്നവള്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിയ്ക്കാനൊരുങ്ങുന്നു.
അക്ഷരങ്ങളുടെ ലോകത്തേക്കുള്ള ആദ്യചുവടുകള്‍

അക്ഷരങ്ങള്‍ക്കായൊരുങ്ങിക്കഴിഞ്ഞുവെന്നവള്‍ സ്വന്തം മുഖത്തും ചുവരുകളിലൊക്കെ കുറിച്ചുവച്ചിരുന്നു.
അക്ഷരം അറിവിലേക്കുള്ള വഴിയാണു്.
അറിവില്ലായ്മയുടെ വിശാലസുന്ദര ലോകത്തുനിന്നവള്‍ അറിവെന്റെ ചെറിയ ലോകത്തേക്ക് പതിയെ പതിയെ..
കൂട്ടിനു് അല്പജ്ഞാനിയായ ഞാനും.
ഒരറിവും പൂര്‍ണ്ണമല്ല. ശാസ്ത്രീയമായതും വേദാന്തവും അദ്വൈതവും തുടങ്ങി സമസ്ത അറിവുകളും ചേര്‍ത്തുവച്ചാലും അറിവിന്റെ (അല്ലെങ്കില്‍ അറിവില്ലായ്മയുടെ) വിശാലമായ സമുദ്രത്തിലൊരു കൈക്കുമ്പിളോളം വരില്ലായിരിക്കും.
അറിവില്ലായ്മയുടെ ഭീകരരൂപം കണ്ടു ഭയന്നിട്ടാവണം
മഴത്തുള്ളി അഹം ബ്രഹ്മാസ്മി മന്ത്രമുരുവിട്ട്
നിലത്തേക്കിറ്റുവീണദ്വൈതിയായത്.
Labels: ഗൌരി
Thursday, September 07, 2006
Monday, August 14, 2006
Monday, May 29, 2006
പോണപ്പാ...
വിഷുക്കണിക്കായി തലേന്ന് പൂക്കളന്വേഷിച്ചിറങ്ങിയപ്പോഴാണു മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന ചന്ദ്രികയെ കണ്ടത്. ഓടി വീട്ടിലേക്ക്.. ക്യാമറയുമായി തിരിച്ചെത്തിയപ്പോഴേക്കും മേഘങ്ങളെ പറഞ്ഞുവിട്ടിരുന്നു!
ക്ഷീണിച്ചുപോയത്രെ ! എങ്കിലും എനിക്കായി രണ്ടു മൂന്ന് പൊസുകള്‍ക്കുള്ള ദയ കാട്ടി.


വൈഡൂരക്കമ്മലണിഞ്ഞ്..

വൈഡൂരക്കല്ലുമാല ചാര്‍ത്തി..

പോണപ്പാ...
ഞാനും പോണപ്പാ.. പ്രവാസത്തിന്റെ ഒരു ഇന്നിങ്സിവിടെ അവസാനിക്കുന്നു..
നന്ദി!
Wednesday, May 17, 2006
Saturday, May 13, 2006
Wednesday, April 19, 2006
Tuesday, April 11, 2006
Sunday, March 26, 2006
സെഡോണ
യാത്ര: രണസ്മാരകങ്ങളേ..
സെഡോണയുടെ മാസ്മകരിക വര്‍ണ്ണങ്ങളില്‍ അലിഞ്ഞുപോയ ദേവരാഗത്തിനായി സമര്‍പ്പിക്കുന്നു.
യാത്ര: RGB
വര്‍ണ്ണങ്ങളിങ്ങനെയും
സെഡോണയിലേക്ക്




Labels: സെഡോണ
Thursday, March 23, 2006
Monday, February 27, 2006
Monday, February 13, 2006
പൊലുക്ക്
എത്തി വിക്കി അവള്‍ പറഞ്ഞൊപ്പിച്ചത് - പൊലുക്ക്
നാളത്തെയെത്തിപ്പിടിക്കലില്‍ അവള്‍ക്കുത് കൊലുസ്സാകും
ദൈവമേ ഞാനെന്ത് പറഞ്ഞ് തിരുത്തും ?
Labels: ഗൌരി
Saturday, February 04, 2006
ലുറെ റിഫ്ലക്ഷന്‍സ്
യാത്രാമൊഴിയുടെ ചിത്രശിലാപാളികള്‍ എനിക്ക് മറക്കാനാവാത്ത ഒരനുഭവമാണു്.
ഡാലി ചിത്രങ്ങളെ അനുസ്മരിക്കുന്ന പോലുള്ള ദൃശ്യങ്ങള്‍

ലുറെ ഗുഹകള്‍ക്കുള്ളിലൂടെയുള്ള യാത്ര,
സമയത്തിന്റെ തേരിലൂടെയുള്ള യാത്രപോലെ അനുഭവപ്പെട്ടു.
ഓരോ കോണുകള്‍ തിരിയുമ്പോഴും
മറ്റൊരു നൂറ്റാണ്ടിലേക്ക് എത്തപ്പെട്ട പ്രതീതി.
സമയമുറങ്ങിക്കിടക്കുന്നൂ ഇവിടം.
ഈ പ്രതിബിംബങ്ങളില്‍ പോലും സമയം ഘനീഭവിച്ചു കിടക്കുന്നു.
Labels: reflections
Saturday, January 28, 2006
വിശപ്പു്
ചുള്ളിക്കാടു് പറഞ്ഞതെത്ര സത്യമാണ് യാത്രാമൊഴി,
വിശപ്പാണു് പരമമായ സത്യം, ബാക്കിയെല്ലാം വെറും പൊങ്ങച്ചമാണ്.
വിശപ്പാണു് പരമമായ സത്യം
ആ സത്യത്തിന്റെ തീയില്‍ വെന്തുരുകിയതു്
ഗീതയും ഖുറാനും ബൈബിളും സകല വേദാന്തങ്ങളും
അതിന്റെ നിഴലില്‍ വിളറി വെളുത്ത പൊയ്‌മുഖം
ദൈവത്തിന്റേയും.
അതിന്റെ കനലുകള്‍ ചിതറിക്കിടന്നതു്
സ്വത്വാന്വേഷണപാതകളുടെ ആഡംബരങ്ങളിന്മേലും.
കനലുകളുടെ അരണ്ട വെളിച്ചത്തില്‍ തെളിഞ്ഞ നഗ്നത
ആത്മീയതയുടേയും.
Tuesday, January 03, 2006
Wednesday, December 21, 2005
ജാലകക്കാഴ്ചകള്‍
2005 ഫെബ്രുവരിയിലാണു ശൈത്യത്തിന്റെ വെള്ളപൂശിയ ഈ ലോകത്തു ഞാനെത്തപ്പെട്ടതു്. അന്നുകണ്ട ജാലകമാണിത്. പിന്നീടെത്രയെത്ര കഥകളും കാഴ്ചകളും ഈ ജാലകത്തിലൂടെ..

കൊടും തണുപ്പുകാരണം ജനല്‍ തുറക്കാതെ ഗ്ലാസ്സിലൂടെയെടുക്കേണ്ടി വന്നൂ ഈ ചിത്രം

അപ്പോള്‍ത്തന്നെ (പാതിരായ്ക്കു) പുറത്തിറങ്ങി പടവുമെടുത്തു കൂട്ടുകാര്‍ക്കെല്ലാം ചൂടോടെ വിഷുദിനാശംസകളയച്ചു.



Sunday, December 11, 2005
Friday, November 04, 2005
ചവറ്

ചവറിന്റെ അപ്രസക്തി.
ഒരു ബസ് യാത്രയ്ക്കിടയില്‍ ഞാനുമെന്റെ ബംബായ് വാലാ സുഹൃത്തും കേള്‍ക്കാനിടയായയൊരു സംഭാഷണമാണീ ചവറിന്റെ തര്‍ക്കശാസ്ത്രത്തിനുപിന്നില്‍. മദ്ധ്യവയസ്കയായയൊരു സ്ത്രീ ബസ്സോടിച്ചിരുന്ന ഡ്രൈവറുമായി അവരുടെ പ്രശ്നങ്ങളുമായി വാചാലയാകുന്നു. പൊട്ടലും ചീറ്റലും വിങ്ങലുമൊക്കയായി സംഭാഷണം നീണ്ടുപോകുന്നു. ഡ്രൈവര്‍ ഇടയ്ക്കിടെ സാന്ത്വനവാക്കുകളിലൂടെ പ്രതികരിച്ചുകൊണ്ടിരുന്നു.
ഞങ്ങള്‍ക്കിറങ്ങേണ്ട സ്ഥലത്ത് വണ്ടി നിര്‍ത്തി, ഞങ്ങളിറങ്ങി ഓഫീസ്സിലേക്കു നടക്കുന്നതിനിടയില്‍ എന്റെ സുഹൃത്ത് നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു “what crap she was talking , man”. അതെ ചവറ് തന്നെ, ഞാന്‍ അനുകൂലിച്ചു ചിരിച്ചു.
ഇനി കഥാപാത്രങ്ങളെയൊന്നു തലതിരിച്ചുവച്ചുനോക്കിയാലോ?. ഞാനും സുഹൃത്തും വാചാലമാകുന്നു. സംഭാഷണം മൈക്രൊസോഫ്റ്റും, ലിനക്സുമൊക്കെയാണെന്നിരിക്കട്ടെ. അല്ലെങ്കില്‍ വിശ്വസാഹിത്യം തന്നെയായിക്കോട്ടെ. ഇതും കേട്ടുംവച്ചു ബസ്സിറങ്ങിപ്പോകുന്ന സ്ത്രീയും ഒരുപക്ഷെ പറയുക മറിച്ചായിരിക്കില്ല , “എന്തു ചവറാണവറ്റകള്‍ സംസാരിച്ചതു്“
അങ്ങനെവരുമ്പോള്‍ ഐന്‍സ്റ്റീന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘crap is relative’
Saturday, October 29, 2005
തക്കാളീ കൊല

തക്കാളിയിലടങ്ങിയിരിക്കുന്ന കാലൊറിയെത്രയെന്നു് ഞാന്‍ ഇതുവരെ അന്വേഷിച്ചിട്ടില്ല. പക്ഷെ തക്കാളിയുള്‍പ്പടെ ഭക്ഷിക്കുന്നതെന്തിലുമടങ്ങിയിരിക്കുന്ന കാലൊറിയും മറ്റും തിട്ടപ്പെടുത്തുന്ന ഭക്ഷണക്രമങ്ങള്‍ ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യകതയായി മാറിയിരിക്കുന്നു. എന്നുമുതലാണു് നാം കാലൊറികളുടെ പിറകേ പോയിത്തുടങ്ങിയതെന്നെനിക്കറിയില്ല. എന്റമ്മോ, യാന്ത്രികതയുടെ മറ്റൊരു മുഖമോ ഇതു്




























