Wednesday, December 21, 2005

ജാലകക്കാഴ്ചകള്‍

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

ഓര്‍മ്മകള്‍ക്കായൊരുപാടു മുത്തുമണികളെറിഞ്ഞുതന്ന ജാലകം.
2005 ഫെബ്രുവരിയിലാണു ശൈത്യത്തിന്റെ വെള്ളപൂശിയ ഈ ലോകത്തു ഞാനെത്തപ്പെട്ടതു്. അന്നുകണ്ട ജാലകമാണിത്. പിന്നീടെത്രയെത്ര കഥകളും കാഴ്ചകളും ഈ ജാലകത്തിലൂടെ..

സ്നോ ലോറിസുകള്‍


ഒരു മഞ്ഞുമഴയ്ക്കുശേഷം,മരച്ചില്ലകളില്‍ വീഴാതെ പറ്റിപ്പിടിച്ചിരിക്കുന്ന സ്ലോ ലോറിസുകളെപ്പോലെ.
കൊടും തണുപ്പുകാരണം ജനല്‍ തുറക്കാതെ ഗ്ലാസ്സിലൂടെയെടുക്കേണ്ടി വന്നൂ ഈ ചിത്രം


വിഷുക്കണിവിഷുവിന്റന്നു ബ്ലയിന്റുകള്‍ നീക്കിയപ്പോഴാണു ഞങ്ങള്‍ക്കായി കണിയൊരുക്കിയിരുന്നുവെന്നറിഞ്ഞതു്.
അപ്പോള്‍ത്തന്നെ (പാതിരായ്ക്കു) പുറത്തിറങ്ങി പടവുമെടുത്തു കൂട്ടുകാര്‍ക്കെല്ലാം ചൂടോടെ വിഷുദിനാശംസകളയച്ചു.

മഴത്തുള്ളിക്കിലുക്കം


ഒരു മഴത്തുള്ളിക്കിലുക്കത്തില്‍ കണ്ണുകള്‍ കുളിര്‍ത്തപ്പോള്‍


സ്നേഹമഴ
ഒരു പറ്റം ഓര്‍മ്മകള്‍ നനച്ചുകൊണ്ടു വീണ്ടും.. മഴ നനഞ്ഞതും, നനയാതെ മഴ തോരാനായി ആരുടേയോ വീടിന്റുമ്മറത്തു കാത്തുനിന്നതും, ഒരു ബീഡിയുണ്ടായിരുന്നെങ്കിലെന്നാശിച്ചതും ഒക്കെ..അപ്പുവും ഗൌരിയും


Sunday, December 11, 2005

ചന്ദ്രതിലകം (നട്ടുച്ചയ്ക്കു്)

പുലരിപ്പെണ്ണിനെക്കാണാന്‍ പൂതിയുള്ളോര്‍ ഏറെ
സന്ധ്യയെക്കുറിച്ചു വാചാലമാകാന്‍ ദേ കവികള്‍ ക്യൂ നില്‍ക്കണു്
നട്ടുച്ചയെക്കുറിച്ചു എഴുതുവാന്‍ ആരുമില്ലേ.?

Friday, November 04, 2005

ചവറ്ചവറിന്റെ അപ്രസക്തി.
ഒരു ബസ് യാത്രയ്ക്കിടയില്‍ ഞാനുമെന്റെ ബംബായ് വാലാ സുഹൃത്തും കേള്‍ക്കാനിടയായയൊരു സംഭാഷണമാണീ ചവറിന്റെ തര്‍ക്കശാസ്ത്രത്തിനുപിന്നില്‍. മദ്ധ്യവയസ്കയായയൊരു സ്ത്രീ ബസ്സോടിച്ചിരുന്ന ഡ്രൈവറുമായി അവരുടെ പ്രശ്നങ്ങളുമായി വാചാലയാകുന്നു. പൊട്ടലും ചീറ്റലും വിങ്ങലുമൊക്കയായി സംഭാഷണം നീണ്ടുപോകുന്നു. ഡ്രൈവര്‍ ഇടയ്ക്കിടെ സാന്ത്വനവാക്കുകളിലൂടെ പ്രതികരിച്ചുകൊണ്ടിരുന്നു.
ഞങ്ങള്‍ക്കിറങ്ങേണ്ട സ്ഥലത്ത് വണ്ടി നിര്‍ത്തി, ഞങ്ങളിറങ്ങി ഓഫീസ്സിലേക്കു നടക്കുന്നതിനിടയില്‍ എന്റെ സുഹൃത്ത് നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു “what crap she was talking , man”. അതെ ചവറ് തന്നെ, ഞാന്‍ അനുകൂലിച്ചു ചിരിച്ചു.
ഇനി കഥാപാത്രങ്ങളെയൊന്നു തലതിരിച്ചുവച്ചുനോക്കിയാലോ?. ഞാനും സുഹൃത്തും വാചാലമാകുന്നു. സംഭാഷണം മൈക്രൊസോഫ്റ്റും, ലിനക്സുമൊക്കെയാണെന്നിരിക്കട്ടെ. അല്ലെങ്കില്‍ വിശ്വസാഹിത്യം തന്നെയായിക്കോട്ടെ. ഇതും കേട്ടുംവച്ചു ബസ്സിറങ്ങിപ്പോകുന്ന സ്ത്രീയും ഒരുപക്ഷെ പറയുക മറിച്ചായിരിക്കില്ല , “എന്തു ചവറാണവറ്റകള്‍ സംസാരിച്ചതു്“
അങ്ങനെവരുമ്പോള്‍ ഐന്‍സ്റ്റീന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘crap is relative’

Saturday, October 29, 2005

തക്കാളീ കൊലതക്കാളിയിലടങ്ങിയിരിക്കുന്ന കാലൊറിയെത്രയെന്നു് ഞാന്‍ ഇതുവരെ അന്വേഷിച്ചിട്ടില്ല. പക്ഷെ തക്കാളിയുള്‍പ്പടെ ഭക്ഷിക്കുന്നതെന്തിലുമടങ്ങിയിരിക്കുന്ന കാലൊറിയും മറ്റും തിട്ടപ്പെടുത്തുന്ന ഭക്ഷണക്രമങ്ങള്‍ ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യകതയായി മാറിയിരിക്കുന്നു. എന്നുമുതലാണു് നാം കാലൊറികളുടെ പിറകേ പോയിത്തുടങ്ങിയതെന്നെനിക്കറിയില്ല. എന്റമ്മോ, യാന്ത്രികതയുടെ മറ്റൊരു മുഖമോ ഇതു്

Tuesday, October 18, 2005

വിട


പൂവിനോടും വിട
പൂമ്പൊടിയോടും വിട
പൂമ്പാറ്റയോടും വിട..
പിന്നെ കാറ്റിനും കോളിനും, ഉദയനും ചന്ദ്രനും, മഴയ്ക്കും മഴവില്ലിനും, വെയിലിനും വയലിനും... വേറെയാർക്കാണ്ടോയൊക്കെ വിട..
The Out Campaign: Scarlet Letter of Atheism