
അച്ഛന്റെ മടിയിലിരുന്നവള്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിയ്ക്കാനൊരുങ്ങുന്നു.
അക്ഷരങ്ങളുടെ ലോകത്തേക്കുള്ള ആദ്യചുവടുകള്‍

അക്ഷരങ്ങള്‍ക്കായൊരുങ്ങിക്കഴിഞ്ഞുവെന്നവള്‍ സ്വന്തം മുഖത്തും ചുവരുകളിലൊക്കെ കുറിച്ചുവച്ചിരുന്നു.
അക്ഷരം അറിവിലേക്കുള്ള വഴിയാണു്.
അറിവില്ലായ്മയുടെ വിശാലസുന്ദര ലോകത്തുനിന്നവള്‍ അറിവെന്റെ ചെറിയ ലോകത്തേക്ക് പതിയെ പതിയെ..
കൂട്ടിനു് അല്പജ്ഞാനിയായ ഞാനും.
ഒരറിവും പൂര്‍ണ്ണമല്ല. ശാസ്ത്രീയമായതും വേദാന്തവും അദ്വൈതവും തുടങ്ങി സമസ്ത അറിവുകളും ചേര്‍ത്തുവച്ചാലും അറിവിന്റെ (അല്ലെങ്കില്‍ അറിവില്ലായ്മയുടെ) വിശാലമായ സമുദ്രത്തിലൊരു കൈക്കുമ്പിളോളം വരില്ലായിരിക്കും.
അറിവില്ലായ്മയുടെ ഭീകരരൂപം കണ്ടു ഭയന്നിട്ടാവണം
മഴത്തുള്ളി അഹം ബ്രഹ്മാസ്മി മന്ത്രമുരുവിട്ട്
നിലത്തേക്കിറ്റുവീണദ്വൈതിയായത്.
21 comments:
ഗൌരിക്കുട്ടിക്ക് എല്ലാവിധ ആശംസകളും. പഠിക്കേണ്ടതെല്ലാം പഠിക്കുക; പഠിക്കുന്നതെല്ലാം ആസ്വദിച്ച് തന്നെ പഠിക്കുക. പരീക്ഷയ്ക്ക് വേണ്ടി മാത്രമായി പഠിക്കാതെ അറിയാന്‍ വേണ്ടി പഠിക്കുക. എന്താണ് അറിയാവുന്നത് എന്നറിയുക; അതിനോടൊപ്പം തന്നെ എന്തൊക്കെയാണ് അറിയാന്‍ വയ്യാത്തത് എന്നും അറിയുക. അറിവിനെ അംഗീകരിക്കുക; അറിവില്ലായ്‌മയെയും അംഗീകരിക്കുക.
മിടുക്കിക്കുട്ടിയാവുക. അച്ഛന്റെയും അമ്മയുടെയും കുടുംബത്തിന്റെയും അഭിമാനമാവുക.
ഗൌരിക്കുട്ടിയും പഠിക്കാന്‍ പോവുകയാണല്ലേ :) ആശംസകള്‍.
തിങ്കളാഴ്ച എഴുത്തിനിരുത്താന്‍ പോവുകയാണോ? :)മിടുക്കി. എല്ലാ ആശംസകളും.
വക്കാരി പറഞ്ഞതിന്‍റെ ഒരക്ഷരം കൂട്ടാനോ കുറയക്കാനോ എന്നെക്കൊണ്ടാവില്ലാ.
അതു തന്നെ എനിക്കും പറയാന്‍.ഗൌരിക്കുട്ടിമോള്‍ക്കു്
ആശംസകള്‍.
ബൂലോഗത്തിന്റേയും അഭിമാനമാവുക...
കൊച്ചു മിടുക്കിക്ക് എല്ലാവിധ ആശംസകളും :)
മല്‍ പ്രിയ ഗൌരിയേ, നീവളര്‍ന്നീടുക, വിദ്യാവിദഗ്ദ്ധയായ്, ധന്യയായി!
(പേര് മാറ്റി സിനിമയില്‍ ചേരണമെന്നല്ല:))
അക്ഷരങ്ങള്‍ തെളിയട്ടെ
നന്മകള്‍ നിറയട്ടെ
അറിവുകള്‍ കൂടട്ടെ
കുട്ടി വളരട്ടെ
ആശംസകളൊടെ, പ്രാര്‍ഥനകളൊടെ
നിറയട്ടെ നാളെയും
നേരിന്റെ നനവാര്‍ന്ന
നിനവിനാല്‍ നിന്നകം..
ആശംസകള്‍..ആ കൊച്ചുമിടുക്കിക്ക്....
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകരാനിരിക്കുന്ന
ഗൌരിക്കുട്ടിക്ക് എല്ലാവിധ ആശംസകളും..
അഹാ ഈ ഗൌരിയും എഴുത്തിനിരിക്കുകയാണോ? ക്ലബ്ബില്‍ ഒരു ഗൌരിക്കുട്ടിയോട് പറഞ്ഞതേയുള്ളു ഇപ്പോ.
പഠിച്ച്, വളര്‍ന്ന് ഗൌരി അറിവിന്റെ തമ്പുരാട്ടി ആകട്ടെ. അറിവിനെ വെല്ലുവിളിക്കുന്നവളാകട്ടെ, അറിവിനെ ആവശ്യാനുസരണം നിര്‍മ്മിക്കാന്‍ കൂടി കെല്‍പ്പുള്ളവളായിമാറട്ടെ. ഇതെല്ലാമാകാന്‍ അക്ഷരം ആയുധമാകട്ടെ.
അറിവിന്റെ വെളിച്ചം എന്നും മോളെ നയിക്കട്ടെ.
ഗൌരിക്കുട്ടിക്ക് സരസ്വതീ ദേവിയുടെ അനുഗ്രഹം എല്ലായ്പ്പൊഴും ലഭിക്കുമാറാകട്ടെ!
പഠിച്ച് വെല്ല്യ ഒരാളായിത്തീരാന്‍ ദൈവം അനുഗ്രഹിക്കട്ടെ..
അക്ഷരങ്ങളിലൂടെ അറിവും,
അറിവിലൂടെ തിരിച്ചറിവും സമ്പാദിക്കുവാന്‍ ഗൌരിക്കുട്ടിക്ക്‍ എല്ലാ വിധ ആശംസകളും നേരുന്നു!
ഗൌരിക്കുട്ടിക്ക് എല്ലാ നന്മകളും നേരുന്നു.
നിരക്ഷരനായ മുഹമ്മദിനു പ്രവാചകത്വം നല്‍കുന്നതിന്നു മുന്‍പ് അല്ലഹു മാലാഖ ജിബ്‌രീലിന്റെ അടുത്ത് ഒരു സന്ദേശമയച്ചു.
“ഇക്‌റ്ഹ്“ അര്‍ത്ഥം “നീ വായിക്കുക“. നിരക്ഷരനെ സാക്ഷരനാക്കിയ ശേഷം പ്രവാചകത്വം നല്‍കിയ ദൈവത്തിന്റെ ആശംസകള്‍ ഇറങിയ വിശുദ്ധമാസത്തില്‍ തന്നെ വിദ്യയഭ്യസിക്കാന്‍ തുടങുന്ന ഗൌരിമോള്‍ക്കു സകല സൌഭാഗ്യങളും നേരുന്നു.
ആശംസകള്‍.
ഗൌരികുട്ടീം പഠിക്കാന്‍ പോവാ! അറിവിന്റെ വെളിച്ചത്തില്‍ നിറയട്ടെ പൊന്നുകുട്ടി. അറിവ് എന്താണെന്ന് മനസ്സിലാവുമ്പോഴാണ് അറിവില്ലായ്മയുടെ ആഴം മനസ്സിലാക്കാന്‍ കഴിയുക.
എന്റെ ഗൌരികുട്ടേയ് എന്താ ഈ അച്ഛന്‍ ശാസ്ത്രം, വേദാന്തം, അദ്വൈതം എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുന്നുണ്ടോ?
കുട്ടോള് പഠിക്കാന്‍ പോണുന്ന് കെട്ടാാ എന്റെ ഒരു അനുഭവം വച്ച് ഞാനാദ്യം ഓര്‍ക്കാ... എന്റിശ്വരാ ഇനി ഒരു പത്തിരുപത്തഞ്ച് (ഇരുപത് ചുരുങ്ങീത്, എന്റെ കാര്യത്തില്‍ 25) കൊല്ലം ഈ ബാഗും ചുമ്മന്ന്...എന്റെ കുട്ടേയ് ...വിദ്യയോട് ഒരിക്കലും മുഷിയരുത്ട്ടോ എന്നാണ്.
ഗൌരിക്കുട്ടിടെ അദ്ധ്യയന വര്‍ഷങ്ങള്‍ മുഷിച്ചില്ലില്ലാതെ ഉത്സാഹത്തോടെ കടന്ന് പോകട്ടെ.
ഗൌരിക്കുട്ടിക്ക് എല്ലാവിധ നന്മകളും ആശംസകളും!
ആശംസകളും അനുഗ്രഹങ്ങളും സാന്നിധ്യം കൊണ്ടറിയിച്ചവര്‍ക്കും, മനസ്സുകൊണ്ടു നേര്‍ന്നവര്‍ക്കും ഗൌരിക്കുട്ടിയുടെ നന്ദിയും ചക്കരയുമ്മയും.
നന്നായിരിക്കുന്നു.
ഇത്ര നല്ല പൊസ്റ്റുകള്‍ ഇവിടിരുന്നിട്ട് ചിത്രകാരന്‍ ഇതുവരെ കാണാത്തതില്‍ ഒരു സംങ്കടം.
Post a Comment