Thursday, September 07, 2006

ഉറക്കംമനുഷ്യപുത്രനു തല ചായ്ക്കാന്‍ മണ്ണിലിടമില്ല
കഴുത്തിനിതുപോലെ നീളമുണ്ടായിരുന്നെങ്കില്‍
മണ്ണിലെടമില്ലെങ്കിലും സാരമില്ല.

മയക്കത്തില്‍ നിന്നുമുണരുന്നതെങ്ങനെയെന്നു ഇവിടെ പറഞ്ഞിട്ടുണ്ട്, അതു മനുഷ്യന്റെ കാര്യം, ഇതു വേറെ.

23 comments:

kumar © said...

നളാ,
തകര്‍പ്പന്‍ ഷോട്ട്!
എന്തൊരു നിറം!
എന്തൊരു നില്‍പ്പ്!

ഇത് ബാങ്കളൂര്‍ പടമോ അതോ വിദേശിയോ?
ചിത്രത്തിനു ദേശമില്ല. എന്തായാലും കണ്ണും മനസും നിറഞ്ഞു.

യാത്രാമൊഴി said...

ഫ്ലെമിങ്ങ് പുത്രനു തല ചായ്ക്കാന്‍ തൂവല്‍ക്കിടക്ക സ്വന്തമായുണ്ടല്ലോ!

nalan::നളന്‍ said...

കുമാര്‍ജി,
നന്ദി ഗുരോ, ഇതു വിദേശിയാ.
ഫ്ലാമിംഗോകളുടെ ചുണ്ടിന്റെ അറ്റം കറുത്തതാണു. കോണ്ട്രാസ്റ്റിന്റെ പ്രശ്നം കാരണം അതു നല്ലവണ്ണം കിട്ടിയില്ല.

ബിന്ദു said...

എന്തൊരുറക്കം. എന്തൊരു നിറം. :)

Adithyan said...

നളോ
പുലിപ്പടം
അല്ല ഫ്ലെമിംഗ് പടം :)

പുള്ളി said...

തല കക്ഷത്തില്‍ വെചുകൊണ്ട്‌ ഒരുറക്കം. പിന്നെ, ഇതു നൃത്തം ചെയ്യുന്നതിനാണൊ ഫ്ലെമിംഗോ നൃത്തം എന്നു പറയുന്നത്‌ ?
നല്ല നിറം നളാ...

ദേവന്‍ said...

എന്തരു നിറം! കണ്ടാല്‍ ഫ്ലമിംഗ്‌"ഗോ" എന്നല്ല ഫ്ലമിംഗ്‌"സ്റ്റേ" എന്നു പറയാനേ തോന്നൂ.

നളാ അരിയോരത്തണ്ട്‌ (നീല്‍ഗിരി തേല്‍ എന്ന പുല്‍ത്തൈലം ഇതില്‍ നിന്നാണ്‌ എടുക്കുന്നത്‌) അറിയാമോ? കാര്‍ത്തിക വിളക്കു കൊളുത്തുന്ന സംയത്ത്‌ കൊല്ലത്തൊക്കെ അതേല്‍ പന്തം കെട്ടി വയലിലൂടെ കുട്ടികള്‍ ഓടാറുണ്ടായിരുന്നു പണ്ടൊക്കെ . യെവന്മാരുടെ കാലു കാണുമ്പോ എനിക്ക്‌ അരിയോരത്തണ്ടിന്റെ ഓര്‍മ്മയാ.

nalan::നളന്‍ said...

മൊഴി, ആദിത്യ, ബിന്ദു, പുള്ളീ. കമന്റുകള്‍ക്കു നന്ദ്രി

ഫ്ലാമിംഗോ ഡാന്‍സിനെപ്പറ്റി അറിയില്ല. ഗൂഗിള്‍ തന്ന
ലിങ്ക്. ഇതനുകരിച്ചിട്ടുള്ളയൌരു സ്പാനിഷ് ഡാന്‍സാണെന്നു തോന്നുന്നു.
'Flamingo feather' എനൊരു പുസ്തകം വായിച്ചതോര്‍ക്കുന്നു. Wilbur Smithന്റെ, പുള്ളിയുടെ (യേതു പുള്ളി) ‘River God' ഇഷ്ടപ്പെട്ട ഒന്നായിരുന്നു.

nalan::നളന്‍ said...

ദേവോ,
അരിയോര ഞാനും കളിച്ചിട്ടുണ്ട്, പക്ഷെ അരിയോരത്തണ്ട്‌ എന്നുണ്ടായിരുന്നെന്നറിയില്ലായിരുന്നു. കിട്ടുന്ന കമ്പില്‍ ചൂട്ടുകെട്ടി, കത്തിച്ചു തേരാപ്പാരാ ഓടി നടന്നു അരിയോരരിയോര വിളിച്ചു നടന്ന കാലം, വാ! അറിയാവുന്നതെഴുതൂ മനുഷ്യാ

ദേവന്‍ said...

കാര്‍ത്തിക രാത്രിയിലെ മഞ്ഞുതുള്ളിയോ കദനത്തിന്‍ കണ്ണുനീര്‍ തുള്ളിയോ.

"അരിയോര അരിയോര" എന്നു കൂവി പായുന്നത്‌ വയലിലാണെങ്കിലും അരിയുമായോ നെല്ലുമായോ ഈെ വിളിക്ക്‌ ബന്ധമില്ല "ഹരഹരോ ഹരഹര" (മ്മടെ കടോ നടേ ശിവാ എന്ന്) എന്ന വിളി പിള്ളേരു നൂറ്റാണ്ടുകളായി വിളിച്ചു വിളിച്ച്‌ അരിയോര ആയതാണ്‌.

കാര്‍ത്തിക സമയത്താണു നമ്മുടെ ഏലകളില്‍ നെല്ലു കതിരിടുന്നത്‌. പന്തം കൊളുത്തിപ്പട അതും വീശി വയലില്‍ ഓടുമ്പോള്‍ ഒരു പരാമറും ഇല്ലാതെ ചാഴി ചത്തു പോകും, എല്ലാ വയലിലും ഒരു സമയത്താകുമ്പോള്‍ ചാഴി ശല്യം ഏതാണ്ട്‌ മൊത്തത്തില്‍ ഒടുങ്ങി കിട്ടും, അതുകൊണ്ട്‌ ഇതിനു സന്ധ്യാ സമയം തന്നെ തിരഞ്ഞെടുത്തു.

പിള്ളേരാകുമ്പോള്‍ അവര്‍ക്കതൊരു രസമുള്ള ആചാരം, കൂലി കൊടുത്ത്‌ ആളെ വയലേ ഓടിക്കണമെങ്കില്‍ കാശെത്ര ചിലവാകും! ഈ കാര്‍ന്നോമ്മാരുടെ ഒരു.. ഇതാകുമ്പോ പിള്ളേര്‍ക്കു വല്ല കാച്ചിലോ നനകിഴങ്ങോ ചെറുകിഴങ്ങോ മധുരക്കിഴങ്ങോ ചേനയോ മഴച്ചേമ്പോ പറമ്പിലുള്ളത്‌ പുഴുങ്ങിക്കൊടുത്താല്‍ മതി.

[പുല്‍ത്തൈലം കത്തുന്ന മണം കൊണ്ട്‌ കൊതുകു പോകുമെന്നതിനാലാണ്‌ അരിയോരക്കമ്പേല്‍ പന്തം കെട്ടുന്നത്‌- ഒരു വെടിക്ക്‌ ചാഴീം കൊതുകും! അതില്ലേല്‍ മരച്ചീനിയുടെ കമ്പില്‍ ചൂട്ടു കെട്ടിയാല്‍ ഒന്നാന്തരം കുന്തം പോലെ പന്തം ഉണ്ടാക്കാം . അതിനു പേരില്ലാത്തതിനാല്‍ "കുന്തപ്പന്തം" എന്ന് നമുക്ക്‌ വിളിക്കാം?]

ത്രേ അറിയാവൂ.

ഇന്നു കാര്‍ത്തികയെന്നാല്‍ 5 മണ്‍ ചിരാതു വാങ്ങിച്ച്‌ വീടിന്റെ പടിയേല്‍ വച്ചു കത്തിക്കും എന്നിട്ട്‌ വന്നിരുന്നു സ്ത്രീ ഒരു ജ്വാല കാണും. അപ്പോള്‍ ബ്ലേഡുകാരന്‍ ഡെയിലി പിരിവിനു വരും. വിളക്കിന്റെ കാര്യമോര്‍ക്കാതെ കൊച്ചമ്മ ഇറങ്ങി പടിയില്‍ നില്‍ക്കും അവര്‍ "ജ്വാലയായ്‌...."

nalan::നളന്‍ said...

ദേവോ,
ഇതൊരു പുതിയ പോസ്റ്റാക്കാമായിരുന്നു!
കാച്ചിലും, ചേനയും , ചേമ്പും, കിഴങ്ങും പുഴുങ്ങി, പച്ചമുളകും ചെറിയയുള്ളിയും വെളിച്ചെണ്ണയില്‍ ചതച്ചുണ്ടാക്കിയ ചമ്മന്തി കൂട്ടി..
സുഖമുള്ളയോര്‍മ്മ!

സിദ്ധാര്‍ത്ഥന്‍ said...

ഈ അരിയോരപരിപാടിയൊന്നും പാലക്കാട്ടില്ലല്ലോ:(
ചാഴിയും പൂഴിയുമൊന്നും അവിടെ കാണത്തില്ലായിരിക്കും ല്ലേ;)

നളോ, ഈ രജനീഷിന്റെ യൊക്കെ ശിഷ്യന്മാര്‍ ലയാളൊരു ദിവസം കുളിക്കാനിരുന്നപ്പോള്‍ ചൂടുവെള്ളം കിട്ടാഞ്ഞിട്ടിങ്ങനെ പറഞ്ഞു, മറ്റൊരു ദിവസം പത്തേ പത്തിന്റെ സൂപ്പര്‍ഫാസ്റ്റ് പോയപ്പോഴിങ്ങനെ പറഞ്ഞു എന്നു പറഞ്ഞെഴുതി വക്കുന്ന കണക്കു് ആരെങ്കിലും ഈ കവുണ്ടന്റെ കമന്റുകള്‍ ശേഖരിക്കേണ്ടിയിരിക്കുന്നു.

qw_er_ty :കണ്ണുപട പോകുതയ്യാ ചിന്നകൌണ്ടരേ
ഉനക്കു് ദൃഷ്ടി പോട വേണുമയ്യാ ചിന്ന കൌണ്ടരേ

നളോ രണ്ടാമത്തെ പടം പിടിച്ചില്ല കേട്ടോ

nalan::നളന്‍ said...

അതു ശെരിയാ സിദ്ധാര്‍ത്ഥാ,
ബ്ലോഗില്‍ ‘search comments by' എന്നൊരു സമ്പ്രദായം വേണമെന്നു തോന്നുന്നു.
എങ്കിലതൊക്കെ കണ്ടുപിടിച്ചു പോസ്റ്റാക്കാമായിരുന്നു.

പെരിങ്ങോടന്‍ said...

നളണ്ണാ മനുഷ്യപുത്രന്മാരും ഉറക്കം വിട്ടെണീക്കുമ്പോള്‍ ഫ്ലെമിങ്ങോ ചേട്ടന്‍ ചെയ്തതുപോലെ തൂവലൊക്കെ (മുടിയൊക്കെ) ചിക്കിയിട്ടു വട്ടായതുപോലെ കുറച്ചു സമയം നില്‍ക്കും (ജ്വാലികള്‍ ഉള്ള ദിവസമാണെങ്കില്‍ പ്രത്യേകിച്ചും)

ആദ്യത്തെ ചിത്രം ഇരതേടി പതുങ്ങി കിടക്കുന്ന ഒരു പാമ്പിനെ ഓര്‍മ്മിപ്പിച്ചു.

ദേവണ്ണന്റെ കമന്റ് പ്രമാദം (ജ്വാലയായ് ഹാഹാഹാ)

saptavarnangal said...

നളന്‍,
നല്ല നിറം,
രണ്ടാമത്തെ ചിത്രത്തിലെ തുവലുകള്‍ ഒരു പൂക്കുലയുടെ ലുക്ക് നല്‍കുന്നു.

Suji said...

Great pics.

kumar © said...

ഇന്ന് indes stock imagery യുടെ ഹോം പേജ് കണ്ട് ഞെട്ടി. ദേ നളന്‍ എടുത്ത ചിത്രം!
ഉടന്‍ തപ്പിയെടുത്തു, നളന്‍പോസ്റ്റ് ചെയ്ത ഉറക്കചിത്രം. വ്യത്യാസമുണ്ട്, നളന്‍ എടുത്തതാണ് ഭംഗിയുള്ള ചിത്രം.

ഞങ്ങള്‍ 20,000 ഉം 30,000 ഉം കൊടുത്തു വാങ്ങുന്ന സ്റ്റോക്ക് ഇമേജുകളാണ്‍ ഇതിലും gettyimages ലും Dinodia -ലും ഒക്കെ ഉള്ളത്. ഒരു അപൂര്‍വ്വചിത്രം അതിനേക്കാളും നല്ലത് നളന്റേത് ആണെന്നറിഞ്ഞപ്പോള്‍ അതിലും സന്തോഷം. നളന്‍ ഞാന്‍ എഴുന്നേറ്റ് നില്‍ക്കുന്നു.

kumar © said...

നളാ ഞാന്‍ വീണ്ടും ഞെട്ടി.
അതിന്റെ വില വെറുതെ കാല്‍കുലേറ്റ് ചെയ്തു. 50,000 പേര്‍ കാണുന്ന ഒരു ന്യൂസ് പേപ്പര്‍ ഒറ്റ പ്രാവശ്യം വരുന്ന പരസ്യത്തില്‍ വരുന്നതിനുള്ള വില ഏകദേശം 81,000/-

ഒരു തവണ (ഏതെങ്കിലും ചെറിയ ആവശ്യത്തിനു) ഉപയോഗിക്കുന്നതിനു ആ ചിത്രത്തിന്റെ ഏറ്റവും കുറഞ്ഞവില 30,000 ല്‍ മുകളില്‍ പോകും

nalan::നളന്‍ said...

കുമാര്‍ജി,
ഞാന്‍ ഡബിള്‍ ഞെട്ടി.. വായിക്കാന്‍ വൈകി, വീട്ടിലെ മടിപ്പുറമടിച്ചു പോയി, പിന്നെ ലീവും :(
പ്രൊത്സാഹനങ്ങള്‍ക്കും, വിവരങ്ങളക്കുമൊരുപാടു നന്ദി.

സ്നേഹിതന്‍ said...

കാണാന്‍ വൈകി നളാ.
മനോഹരമായ ഷോട്ടുകള്‍ !

ഇത്തിരിവെട്ടം|Ithiri said...

നളന്‍ ചിത്രങ്ങള്‍ മനോഹരം . പ്രത്യേകിച്ച് ഒന്നമ്മത്തേ ചിത്രം ബഹുത്ത് ഇഷ്ടമായി.

കൈപ്പള്ളി said...

ഇതു Phoenicopterus ruber ആണു. ഇതിനെ താങ്കള്‍ എവിടെയാണ്‍ കണ്ടതു്.

ഇതൊരു New World പക്ഷിയാണ്‍ ഏഷ്യയിലും ആഫ്രിക്കയിലും ഇവയെ കാണാന്‍ സാധ്യമല്ല.
കഴ്ച്ചക്ക് ബഹു കേമമാണ്‍ ഇവ.

ഇവിടെങ്ങളിലുള്ള പക്ഷികള്‍

(Phoenicopterus roseus അണ്‍. അവുപ്പം കൂടുതലാണ്‍.

nalan::നളന്‍ said...

നിഷാദ്,
പറഞ്ഞതു ശരിയാണു, ഈ ഇനത്തില്‍ പെട്ട കരീബിയന്‍ ഫ്ലമിംഗോ ആയിരിക്കണം
ഇത് Los Angeles മൃഗശാലയില്‍ നിന്നും കിട്ടിയതാ

The Out Campaign: Scarlet Letter of Atheism