Monday, August 14, 2006

സോപ്പുകുമിളകള്‍


പത്തലിന്റെ ഇലയുടെ തണ്ടൊടിച്ചു് കറയൂതി കുമിളയുണ്ടാക്കിക്കളിച്ചതു്..
പിന്നീട് കഴുകിയാല്‍ പോകാത്ത കറയുമായി..
ആ കുപ്പായമെവിടെ?

ദേ ആരോ എത്തിനോക്കുന്നു. ആരടേയ് !ദേ വീണ്ടും ലവന്‍, നിന്നെയിന്നു തളയ്ക്കും !

15 comments:

ദേവന്‍ said...

വക്കാരീം വിശാലനും കഴിഞ്ഞപ്പോ നളന്‍ തുടങ്ങി. യെവരു എന്നെ കൊല്ലും!

പത്തലിന്റെ തണ്ടാല്‍ അതൊടിച്ച വിഷക്കറയുടെ കുമിളയുണ്ടാക്കി കളിച്ച കാലം. കുമിളകളെ ക്യൂവാക്കി വിട്ട്‌ കൈയ്യടി വാങ്ങിയ കാലം.

അതൊക്കെ "എന്തൊരു കാലമാടാ" എന്ന് പിള്ളെര്‍ക്ക്‌ പറഞ്ഞുകൊടുക്കാം ഇനി.

വിശാല മനസ്കന്‍ said...

കമ്മട്ടിപ്പശ കൊണ്ട് കുമിളയുണ്ടാക്കിയ കാലം.
ഓര്‍മ്മിപ്പിച്ചതിന് വളരെ നന്ദി നളാ.

എന്തിറ്റാ പടം!

സ്നേഹിതന്‍ said...

സോപ്പു കുമിളകള്‍ കുട്ടക്കാലത്തെ കയ്യടക്കിയല്ലെ.
ബാംഗ്ലൂരിലെ ചിത്രങ്ങളും വിശേഷങ്ങളും വരിവരിയായി വരട്ടെ.

നല്ല ചിതരങ്ങള്‍ നളാ.

saptavarnangal said...

വേലിക്കരികില്‍ നിന്നിരുന്ന അപ്പ ചെടിയുടെ തണ്ട് ഒടിച്ചെടുത്തു അതിന്റെ കറ കൊണ്ട് കുമിളകളുണ്ടാക്കി കളിച്ച ബാല്യം ഓര്‍മ്മയില്‍ വരുന്നു.

ദേവന്‍ പറയുന്ന ചെടിയും ഞാന്‍ പറയുന്ന ചെടിയും ഒന്നും തന്നെയല്ലേ? പത്തല്‍ ‘വലിയ വടി’ എന്ന അര്‍ത്ഥത്തിലാണ് ഞങ്ങള്‍ ഉപയോഗിക്കുന്നതു.

യാത്രാമൊഴി said...

നല്ല പടങ്ങള്‍!

Adithyan said...

നല്ല പടങ്ങള്‍ നളാ!

റീനി said...

ഞങ്ങളുടെ അവിടെ ഈ ചെടിയെ അപ്പാവണക്ക്‌ എന്നാണന്നു തോന്നുന്നു വിളിക്കുന്നത്‌.

Anonymous said...

നളയണ്ണാ
എന്തോന്നിത് സന്തോഷ് ശിവന് പഠിക്കണാ? മൊത്തം ഇരുട്ടാണല്ലൊ? :-) നല്ല പടം!:)

nalan::നളന്‍ said...

എല്ലാവര്‍ക്കും നന്ദി..
ഇഞ്ചീ :)
റീനി, കൊല്ലത്തോട്ടൊക്കെ പത്തലെന്നു തന്നെയാ പറയാ, രണ്ടു തരം പത്തലാണു കണ്ടുവരുന്നത്, ഒന്നിനു വേലിപ്പത്തലെന്നൊക്കെ പറയുമെങ്കിലും, രണ്ടും വേലികെട്ടാനാണു സാധാരണ ഉപയോഗിക്കാറ്.

എത്തിനോക്കിയതാരാണെന്നാര്‍ക്കും വക്കാരിമിഷ്ടയാവാത്ത സ്ഥിതിക്കു ഞാന്‍ തന്നെ പറയാം, വക്കാരി തന്നെ!

.::Anil അനില്‍::. said...

കുറുവട്ടി/കുറുവട്ടിപ്പത്തല്‍. അതാണ് ഞങ്ങളറിയുന്ന പേര്.

ഈര്‍ക്കിലില്‍ ഒരു കുഞ്ഞുവളയവും കൈപിടിയും ഉണ്ടാക്കി, കുറുവട്ടിക്കമ്പൊടിച്ച് കറ ശേഖരിച്ച് (ഡൈല്യൂട്ട് ചെയ്യേണ്ടിവന്നാല്‍ ഉമിനീരും ചേര്‍ക്കും) ആയിരുന്നു വലിയ കുമിളകളുണ്ടാക്കിക്കളിച്ചിരുന്നത്.

തീരെ മുറ്റാത്ത തണ്ട് ഇലയുള്‍പ്പെടെ പറിച്ചെടുത്ത് തണ്ട് ഒന്നൊടിച്ച് അല്‍പ്പം കീറിയകറ്റിയും ചെറുകുമിളകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉണ്ടാക്കിപ്പറത്തും. ഇപ്പോഴും കുറുവട്ടി കണ്ടാല്‍ ഇപ്പണി ചെയ്യാതിരിക്കാന്‍ വയ്യ.

കൈപ്പള്ളി said...

എതിര്‍ വശത്തും, പിന്‍‌വശത്തും പ്രകശം ഉണ്ടായിരുന്നു എങ്കില്‍ കുമിളകള്‍ നല്ലതുപോലെ കണുമായിരുന്നു. ഇതുപോലെയുള്ള ചിത്രങ്ങള്‍ എടുകുമ്പോള്‍ കാറ്റ് വളരെ കുറഞ്ഞ സ്ഥലം നോക്കി സെറ്റ-അപ് ചെയണം.

nalan::നളന്‍ said...

വളരെ നന്ദി നിഷാദ്,
ഫോട്ടോഗ്രഫിയോടു് കുറച്ചുകൂടി ആത്മാര്‍ത്ഥത കാണിക്കണമെന്നു ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും നടക്കാറില്ല.
ആവുന്നത്ര ശ്രദ്ധിക്കാം.

യാത്രാമൊഴി said...

നളനും കുടുംബത്തിനും ഓണാശംസകള്‍!

saptavarnangal said...

ഓണാശംസകള്‍!

Anonymous said...

just beautiful...!

The Out Campaign: Scarlet Letter of Atheism