Monday, May 29, 2006

പോണപ്പാ...

വിഷുക്കണിക്കായി തലേന്ന് പൂക്കളന്വേഷിച്ചിറങ്ങിയപ്പോഴാണു മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന ചന്ദ്രികയെ കണ്ടത്. ഓടി വീട്ടിലേക്ക്.. ക്യാമറയുമായി തിരിച്ചെത്തിയപ്പോഴേക്കും മേഘങ്ങളെ പറഞ്ഞുവിട്ടിരുന്നു!
ക്ഷീണിച്ചുപോയത്രെ ! എങ്കിലും എനിക്കായി രണ്ടു മൂന്ന് പൊസുകള്‍ക്കുള്ള ദയ കാട്ടി.




വൈഡൂരക്കമ്മലണിഞ്ഞ്..



വൈഡൂരക്കല്ലുമാല ചാര്‍ത്തി..



പോണപ്പാ...

ഞാനും പോണപ്പാ.. പ്രവാസത്തിന്റെ ഒരു ഇന്നിങ്സിവിടെ അവസാനിക്കുന്നു..
നന്ദി!

18 comments:

ശനിയന്‍ \OvO/ Shaniyan said...

എവടെ പോണപ്പാ‍?

(നല്ല ഫോട്ടം ;) )

myexperimentsandme said...

നല്ല പടം എന്നു പറയാന്‍ തുടങ്ങുന്നതിനുമുമ്പ് ജിജ്ഞാസകൊണ്ട് ചോദിക്കട്ടെ:- എവിടെ പോണപ്പാ? ഇതെന്തുപറ്റി എല്ലാരും സബാറ്റിക്കലാണോ ഗന്ധര്‍വ്വന്‍.. നളനണ്ണന്‍..

നല്ല പടം എന്ന് ഇനി പറയാം. പക്ഷേ നല്ലതെന്നു മാത്രം പറഞ്ഞാല്‍ ശരിയാകില്ലല്ലോ-കിടിലന്‍ (പെരുത്ത് ഇഷ്ടപ്പെട്ടിട്ടുതന്നെ......ഉം...തന്നേന്ന്)

(ഒത്തിരി വീടുകള്‍ കയറിയിറങ്ങാനുണ്ട്-ശനിയണ്ണോ, സുഖം തന്നെ?!)

ശനിയന്‍ \OvO/ Shaniyan said...

എവടെ വക്കാരി മാഷെ? കാണാനേ ഇല്ലല്ലോ? തിരക്കാണോ?

myexperimentsandme said...

എന്തു പറയാനാ ശനിയണ്ണാ, വായിനോക്കി നോക്കിനോക്കി പിന്നേം നോക്കി നടന്നു നടന്ന് ചെയ്യേണ്ട പണിയൊന്നും ചെയ്തുമില്ല-ടോട്ടല്‍ ടൈം ഈസ് എ കോണ്‍‌സ്റ്റിപ്പേഷന്‍ എന്ന വക്കാരി തിയറി ആപ്ലിക്കബിളാവുകയും ചെയ്തു-ആകെ മൊത്തം ടോട്ടല്‍ സംഗതി കുളം. ഒന്ന് മനസ്സിരുത്തി കമന്റാന്‍ കൂടെ പറ്റുന്നില്ല.

(നളനണ്ണാ ഓഫ്‌ടോപ്പിക്കിന് ക്ഷമിക്കണേ- ദേ ടോപ്പിക്ക് പിന്നേം ഇട്ടിരിക്കുന്നു-എനിക്ക് ചുമ്മാ അസൂയയും കുശുമ്പുമുണ്ടാക്കുന്ന നല്ല പടങ്ങള്‍, പിന്നേം) (പശു നമുക്ക് പാല്‍ തരുന്നു, പാല്‍ കറന്നതിനുശേഷം പശുവിനെ തെങ്ങില്‍ കെട്ടുന്നു. പശുവിനെ തെങ്ങില്‍ കെട്ടുന്നത് കയറുകൊണ്ടാണ്. കയര്‍ ചകിരി പിരിച്ചാണ് ഉണ്ടാകുന്നത്. ചകിരി തേങ്ങയില്‍നിന്നാണ് കിട്ടുന്നത്. തേങ്ങ തെങ്ങില്‍ നിന്നും ഉത്‌ഭവിക്കുന്നു. തെങ്ങ് കല്‍‌പകവൃക്ഷമാണ്. പിന്നേം ശങ്കരന്‍ തെങ്ങേല്‍ തന്നെ).

Visala Manaskan said...

ഏകാന്ത ചന്ദ്രികേ....
കിണുക്കന്‍ പടങ്ങളപ്പപ്പോ!

ദേവലോകത്ത് ‘അടരുവാന്‍ വയ്യ’ ഫ്രെയിമോടെ നോം കണ്‍പാര്‍ത്തിരുന്നു ട്ടോ. നളപടങ്ങളെല്ലാം തന്നെ ഇങ്ങിനെ മനോഹരേട്ടന്‍ ആകുന്നതെന്തുകൊണ്ട്?

evuraan said...

ചിത്രങ്ങള് കേമമായിട്ടുണ്ട് കേട്ടോ.

അവയ്ക്കുണ്ട് ഒരു അലൌകികത എന്ന് പറഞ്ഞാലും കൂടുതലാവില്ല..!!

ദേവന്‍ said...

നളാ,
പിന്‍നിലാവു കണ്ടു; അടുത്ത ഉദയം അടുത്ത നാട്ടില്‍ നിന്നും വേഗമാകട്ടെ. (ഒരാഴ്ച്ച ജായിനിംഗ്‌ ടൈം അനുവദിച്ചിരിക്കുന്നു)

കണ്ണൂസ്‌ said...

പ്രിയ നളാ, പോയ്‌ വരൂ.

നിനക്കു നന്മകള്‍ നേരുന്നു.

വേഗം വരണേ മാഷേ. മഴയത്തു കറങ്ങി നടക്കുമ്പോള്‍ ഞങ്ങളെക്കൂടി ഓര്‍ക്കുക.

ചില നേരത്ത്.. said...

നളാ..
ഏവൂരാന്‍ പറഞ്ഞത് പോലെ പടങ്ങള്‍ക്ക് ഒരു അലൌകികത..
ഒരു പാട് നേരം കണ്ടിരിക്കാന്‍ തോന്നുന്നു ഈ ചിത്രങ്ങള്‍.


അപ്പോള്‍ തിരക്കൊഴിയുന്നു അല്ലേ?

നല്ലത് വരട്ടെ..
ശുഭയാത്ര നേരുന്നു

രാജ് said...

നളന്‍സ് നാട്ടില്‍ പൂവ്വാണു് :)

Adithyan said...

പ്രവാസത്തിന്റെ ഒരു ഇന്നിങ്സിവിടെ അവസാനിക്കാന്‍ പോകുവാണല്ലെ?

അടുത്തതു എന്തു ഇന്നിങ്സാണ്? ഏതു ലോഡ്‌സിലേക്കാണ്‌?

സ്നേഹിതന്‍ said...

നേരുന്നു ശുഭ യാത്ര.
പോയി...
വരൂ...

Unknown said...

നളന്‍,
ഈ ബ്ലോഗിലെ മറ്റു ചിത്രങ്ങള്‍ക്കൊപ്പം നില്‍ക്കുവാനുള്ള നിലവാരം ഈ ചിത്രങ്ങള്‍ക്കില്ല എന്നാണ്‌ എന്റെ അഭിപ്രായം.
ചന്ദ്രികയാണ്‌ പോസ്റ്റുന്നതു എന്നു എഴുതിയതു കൊണ്ട്‌ അതു ചന്ദ്രിക എന്നു പറയാം.
അല്ലെങ്ങില്‍ ഫോട്ടോ കണ്ടാല്‍ അതു ചന്ദ്രന്‍ എന്നു മനസിലക്കാന്‍ ബുദ്ധിമുട്ടുണ്ട്‌.
ഒരു ചിത്രത്തിലും ചന്ദ്രികക്ക്‌ correct exposure കാണുന്നില്ല.
അവസാനത്തെ ചിത്രം കമ്പ്ലിറ്റ്‌ ഷേക്കാണ്‌..മൊത്തം ഒരു അവ്യക്തത.

നല്ല ചിത്രങ്ങള്‍ എടുക്കുന്ന നളനു അഭിനന്ദങ്ങള്‍ക്കിടയില്‍ വേറിട്ട ഈ നിരീക്ഷണം
ശല്യമായില്ല എന്നു കരുതട്ടെ.

ശുഭയാത്ര!
വീണ്ടും കാണാം!

Unknown said...

നളാ,

വെണ്‍ചന്ദ്രലേഖയൊരപ്സരസ്ത്രീ..
വിപ്രലംഭശൃംഗാരനൃത്തമാടാന്‍ വരും അപ്സരസ്ത്രീ... എന്നു പാടാന്‍ തോന്നുന്നു. പക്ഷെ പാടിയാല്‍ ദേവന്‍ എന്നെ ഓടിക്കും ഉറപ്പാ.

അതു കൊണ്ട്,
“പോയ് വരൂ...പോയ് വരൂ..“ എന്നു പാടാം(ചിത്രം: സീസണ്‍).

ഒഴിവുസമയത്ത് ഞങ്ങള്‍ക്കായി നാടന്‍ ചമയങ്ങള്‍ ഒരുക്കാന്‍ മറക്കരുത്.

ആശംസകളോടെ..

nalan::നളന്‍ said...

കൂട്ടരേ,
വീടു കാലിയാക്കിയിറങ്ങുന്നതിനിടയില്‍ ഒരു ഓട്ടപോസ്റ്റായതുകൊണ്ട് വ്യക്തമായൊന്നും പറയാന്‍ കഴിഞ്ഞില്ല..ക്ഷമി..
അമേരിക്കന്‍ പ്രവാസം നിര്‍ത്തി ഇപ്പൊ നമ്മ ബംഗലൂറിലേക്ക് ചേക്കേറി. വേരിനിയും ഉറച്ചിട്ടില്ല!
cyber cafe കളില്‍ Win2K യില്‍ മലയാളം വഴങ്ങുന്നില്ല!!

അഭിപ്രായങ്ങള്‍ക്കൊക്കെ നന്ദി കൂട്ടരേ..
നാട്ടു ചമയങ്ങള്‍ക്കായി ക്യാമറ പുറത്തെടുക്കാനുള്ള സാവകാശമൊന്നും കിട്ടിയില്ല മൊഴിയേ.

സപ്തവര്‍ണ്ണങ്ങളേ, CRT മോണിട്ടറില്‍ ചിലയിടങ്ങളില്‍ underexposed ആയിക്കണ്ടു. LCD screen ല്‍ വേണ്ട exposure ഉണ്ടു കേട്ടോ.. പിന്നെ മറ്റവന്‍ ഷേക്കാവാന്‍ തരമില്ല. 30 സെക്കന്റ് exposure മുക്കാലിയില്‍ വച്ചിട്ട് ടൈമറും സെറ്റു ചയ്തെടുത്തതാ.

ദേവാ.. ഒരാഴ്ച യാത്രകള്‍ക്കു തികയില്ല മാഷെ..

Unknown said...

നളന്‍,
തിരിച്ചു വരവില്‍ സന്തോഷം. ഇടവേള ആസ്വദിച്ചു എന്നു വിശ്വസിക്കുന്നു..

ശരിയായിരിക്കും..എനിക്കു വീട്ടില്‍ CRT,ഓഫീസ്സില്‍ LCD മൊണിട്ടറുമാണ്.

അവസാന ചിത്രത്തില്‍ കുറുകെ നില്‍ക്കുന്ന മരകൊമ്പും ആ ഇലകളുമാണ് ഒരു അവ്യക്തത തോന്നിപ്പിക്കുന്നത്.

Kala said...

വള്രെ നല്ല ഫൊട്ടോസ്... ഏതു ക്യമറയാണു് മാഷേ

ലിഡിയ said...

നന്നായിട്ടുണ്ട് കെട്ടോ...

-പാര്‍വതി.

The Out Campaign: Scarlet Letter of Atheism