Saturday, May 13, 2006

വിരുന്ന്

നവദമ്പതികള്‍മെയിഡ് ഫോര്‍ ഈച്ച് അതര്‍ നവദമ്പതിമാര്‍‍ കലേഷും റീമയ്ക്കും...
ഇനി ഞാനായിട്ടൊന്നും തന്നില്ലെന്നു വേണ്ടാ.താമസിച്ചുപോയതിന്റെ പാരിതോഷികം, ഇതൂടി ഇരിക്കട്ടെമരുഭൂമിയിലെ പരാതിക്കാര്‍ക്ക് കുറച്ച് “ഡെസേര്‍ട്ട്“ പൂക്കള്‍‍... ഹാവൂഇത് കല്ല്യാണിക്കു്..വേറെയാരും ഡോണ്ട് ടച്ച്!!

10 comments:

kumar © said...

ആദ്യം കോഡ് പറയാം;
“പൂവ് കൈയ്യിലുണ്ടോ ?”

നളാ ‘
തീ‘ച്ചിത്രങ്ങള്‍.

കല്യാണി ഉറങ്ങിപ്പോയി.
രാവിലെ കാണിച്ചുകൊടുക്കാം.
പക്ഷെ റ്റുളിപ്പ് വിരിഞ്ഞാല്‍ അടഞ്ഞതിന്റെ സുഖം ഇല്ല.
നളാ നിങ്ങളുടെ കണ്ണുകള്‍ ഭാഗ്യം ചെയ്ത കണ്ണുകളാണ്. അതിനു മനോഹരമായി കാണാനാകുന്നു.

evuraan said...

ദമ്പതികള്‍ അല്ലേ ശരി...?

ദമ്പദികള്‍ തെറ്റാണെന്ന് തോന്നുന്നു...

സ്നേഹിതന്‍ said...

ചിത്രങ്ങളിലെ വര്‍ണ്ണവ്യതിയാനങ്ങള്‍ മനോഹരമായ് പകര്‍ത്തിയെടുത്തിരിയ്ക്കുന്നു, പ്രത്യേകിച്ചും ആദ്യ ചിത്രത്തില്‍.

വക്കാരിമഷ്‌ടാ said...

ഇനി മുതല്‍ ഏതെങ്കിലും പടത്തിന് എന്റെ കമന്റ് കണ്ടില്ലെങ്കില്‍ അത് അടിപൊളീ എന്നു കരുതിക്കോ കേട്ടോ (ഇനി മുതലാണേ, ഇതു മുതലല്ലേ)..

എത്രയാന്നുവെച്ചാ... എല്ലാം അടിപൊളിപ്പടങ്ങള്‍.

ശനിയനും നളനണ്ണനും കൂടി മത്സരിച്ച് തുളിപ്പുപടങ്ങളെടുത്ത് കല്ല്യാണിയെ കൊതിപ്പിക്കുവാ? നാട്ടില്‍ പോകുമ്പോള്‍ മറക്കാതെ കൊണ്ടുക്കൊടുക്കണേ. അല്ലെങ്കില്‍ പൂക്കൊറിയര്‍ വല്ലതുമുണ്ടെങ്കില്‍ അതായാലും മതി.

(എന്നെക്കൊണ്ടിത്രയൊക്കെയേ പറ്റൂ)

യാത്രാമൊഴി said...

നളന്‍,
നാട്ടില്‍ പോകുകയാണല്ലേ..ഹും..
അസൂയപ്പെട്ടിട്ടെന്തു കാര്യം..എന്നാലും അസൂയ!
പോയി വരൂ...യാത്രാമംഗളങ്ങള്‍...

പതിവുപോലെ പടങ്ങള്‍ ഉഗ്രന്‍!

കണ്ണൂസ്‌ said...

ഹാ.. പൂക്കള്‍!!

നാട്ടില്‍ നിന്നു വരുമ്പോള്‍ ആമ്പല്‍പൂവിന്റെ ചിത്രം കൊണ്ടുവരൂ നളാ..

ശനിയന്‍ \OvO/ Shaniyan said...

ആഹാ നയനാന്ദകരം, സചിത്രം!
ഇതാരാമഭംഗിതന്‍ ലീലാവിലാസമോ?
തവ നയനം പീലിയാല്‍ തലോടിയാല്‍
പ്രഭ ചൊരിഞ്ഞീടും, കരിക്കട്ട പോലുമേ

:)

Thulasi said...

ഇല്ല്യാ,തൊട്ടില്ല്യ.
ദൂരെ നിന്ന്‌ എത്തി നോക്കിതേയുള്ളു :)

nalan::നളന്‍ said...

കുമാര്‍ജി,
പ്രോത്സാഹനങ്ങള്‍ക്കു നന്ദി ഗുരോ. അതെ വിരിയുന്നതിനു മുന്‍പുള്ള ഭംഗിയൊന്നു വേറെ തന്നെ
ഈ കോളാമ്പി ബിസിനസ്സുമുണ്ടായിരുന്നല്ലേ!
ഏവൂരാനെ,
ചൂണ്ടിക്കാട്ടിയതിനു നന്ദി. തിരുത്തിയിട്ടുണ്ട്, ഇമ്പോസിഷന്‍ എഴുതി വച്ചിട്ടുണ്ട്. (copy/paste അല്ല കേട്ടോ).
സ്നേഹിതാ, വക്കാരീ, മൊഴി , തുളസി ..വെല്‍ക്കം :)
ശ്രമിക്കാം കണ്ണൂസെ.
ശനിയാ, നിങ്ങടെയൊക്കെ പൂമ്പൊടിയേറ്റുകിടക്കും എനിക്കും...

Kalesh said...

മനസ്സ് നിറഞ്ഞു ചേട്ടാ....
ഒരായിരം നന്ദി...


കലേഷും റീമയും

The Out Campaign: Scarlet Letter of Atheism