കണക്റ്റിക്കട്ട് ഒരനുഭവം തന്നെയായിരുന്നു. ന്യൂ ജേഴ്സിക്കും ന്യൂ യോര്‍ക്കിനുമൊക്കെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു സംസ്ഥാനം. ലോകത്തിലാദ്യത്തെ കോണ്‍സ്റ്റിറ്റൂഷന്‍ എഴുതപ്പെട്ട നാട്. പഴയ ബ്രിട്ടിഷ് കോളനി വാഴ്ചയെ ഓര്‍മ്മിപ്പിക്കുന്ന നാമകരണങ്ങളാണു മിക്ക നഗരങ്ങള്‍ക്കും മാഞ്ചസ്റ്റര്‍,ഹാര്‍ട്ട്ഫര്‍ഡ്..
വര്‍ഷത്തില്‍ മൂന്നാലു തവണ പുടവ മാറുന്ന പ്രത്യേകതകൂടിയുണ്ട് ഇവിടുത്തെ മനോഹരമായ പ്രകൃതിക്ക്.
ഫാളിന്റെ പടംങ്ങളൊരുപാടെടുത്തിരുന്നു.
“എല്ലാ പടവും നിങ്ങളു തന്നെയെടുക്കും എനിക്കൊന്നും എടുക്കാന്‍ തരില്ല” (പരാതി)
“അയ്യോ സോറി അടുത്തത് നീ എടുത്തോ”
അടുത്ത വഴിവക്കില്‍ വണ്ടി നിറുത്തി, അവളു ക്ലിക്കി..
From Fall -Nov 05 |
ഞാനെടുത്ത എല്ലാ പടങ്ങളേയും ഈ ഒറ്റ ക്ലിക്കുകോണ്ടു ചവറ്റുകൊട്ടയിലേക്ക് .. അതാ ഫാള്‍ പടങ്ങളൊന്നും ഇവിടെ ഇടാതിരുന്നത്.
കാറ്റിനു ശേഷം
From Fall -Nov 05 |
കൂടെവിടെ ?
![]() |
From Winter in CT |
നിറങ്ങളെ മുഴുവന്‍ തുരത്തിയതിയോടിച്ചതിന്റെ തിമിര്‍പ്പില്‍.
![]() |
From Winter in CT |
ശാന്തിക്കും സമാധാനത്തിനുമൊക്കെ ഒരു വെള്ള നിറം ആരാ തിരഞ്ഞെടുത്തത് ?
ഇതിന്റെ ഫാളിലുള്ള കാഴ്ച താഴെ, ബഹുവര്‍ണ്ണ പുടവകളോടെ..
From Fall -Nov 05 |
ആയിരം കൈയ്യുമായ് വസന്തത്തെ എതിരേറ്റപ്പോള്‍..
From Spring in CT |
കൂടുതല്‍ പടങ്ങള്‍ പിക്കാസ ആല്‍ബത്തിലിട്ടിട്ടുണ്ട്..
18 comments:
ഇത് കാണുമ്പൊഴാണ് ഒരു തോന്നല്‍ ഉണ്ടാവുന്നെ - ഞാനൊക്കെ എന്തിനാ പടങ്ങള്‍ ഇടുന്നെ? വെറുതെ ബാന്‍ഡ്‌വിഡ്‌ത് വെയിസ്റ്റാക്കാന്‍
:)
നളനണ്ണാ, പടങ്ങളിതു തന്നെ! ഹൊ! ആ ഫാളൊരു ഫാള്‍ തന്നെ. പിന്നെ ആ ലാസ്റ്റിലെ പൂവും...ആല്‍ബം മൊത്തം കാണുവായിരുന്നു. അപാരം!
ആദീ,ഞങ്ങള്‍ക്കും അതു തോന്നാറുണ്ട് :)
ആയിരം കൈയ്യുമായ് വസന്തത്തെ എതിരേറ്റപ്പോള്‍..
ഇതു മനോഹരം. ഇതേതു പൂവാണു്.?
നളന്‍, മാഞ്ചെസ്റ്ററിലായിരുന്നോ? ഇപ്പോ എവിടെയാ?
ഞാന്‍ ഹാര്‍ട്ട്‌ഫോര്‍ടില്‍ നിന്നും ഒരുമണിക്കൂര്‍ മാറി. ഒരു ഉണ്ണി ഗ്രാമത്തില്‍. സുന്ദരന്‍ സ്ഥലമാണ്. നാളെ ഇവിടെ കുറച്ച് സ്നോ പറഞ്ഞിട്ടുണ്ട്.
കുറച്ച് ഫോള്‍ പടങ്ങള്‍ എന്റെ ബ്ലോഗിലുണ്ട്.
വേണു, പൂവിന്റെ പേര് Queen Ann's lace. കാട്ടുചെടിയാണ്. കൂട്ടമായി നില്‍ക്കുന്നതുകണ്ടാല്‍ ലെയിസ് മാതിരി തോന്നും.
Vow Nalan bhai, vow !!
Great pix, great. I am saluting you for the last pic - that flower's. vow vow vow.
I cant see picassa pix from office now, so gotta reach home to see 'em.
(sorry for using english, i am in office)
നളന്‍,
ഒരു ഒന്നൊന്നര സലാം
റീനി നന്ദി.
കാട്ടുചെടിയുടെ മനോഹാരിത. ദൈവത്തിന്‍റെ വികൃതികളേ ...
നളന്‍ജീ ഒരിക്കല്‍ കൂടി ആശംസകള്‍.
നല്ല ചിത്രങ്ങള്‍.
'ആയിരം കയ്യുമായ് ' വളരെ മനോഹരം!
ആദീ, ഇഞ്ചി, പയ്യന്‍, സ്നേഹിതന്‍, ദിവാ - നന്ദി, സ്വാഗതം.
റീനി, അതെ മാഞ്ചസ്റ്ററിലായിരുന്നു. ഇപ്പോള്‍ ബാംഗ്ലൂറില്‍. കാട്ടുപൂവിന്റെ പേര്‍ കണ്ടുപിടിച്ചു തന്നതിനു നന്ദി.
വേണു മാഷെ, നന്ദി. ഇത് റീനി പറഞ്ഞ പൂവ് തന്നെ. വളരെ ചെറിയ പൂക്കളാണു. നമ്മൂടെ കമ്മല്‍പൂവിന്റെ വലിപ്പമേ വരുള്ളൂ ഈ പൂക്കുലയ്ക്ക്.
നല്ല ചിത്രങ്ങള്‍ :)
എനിക്ക് നാലാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടമായി. വര്‍ണമില്ലാത്തത്.
മാഷെ,
ഈയിടെയായി മാഷിന്റെ ചിത്രങ്ങളാണ് എന്റെ desk top-ല്‍. ചിത്രങ്ങള്‍ അസ്സലാണ്...പികാസ ആല്‍ബത്തിന്റെ ലിങ്ക് ഒന്നു പറയാമോ..
എന്താ മാഷേ ഇത്.. മനോഹരം..എന്നു പറഞ്ഞാല്‍ പോര..അതി മനോഹരം..
ഇങ്ങനെ പോയാല്‍ നളപാചകം കൂടാതെ ഒരു നളഫോട്ടോഗ്രാഫി എന്നൊരു സ്റ്റാന്‍ഡേര്‍ഡിനു കൂടി വകുപ്പുണ്ടെന്നു തോനുന്നു...
ഇനിയും പോരട്ടെ....
great pics
‘നിറങ്ങള്‍ തുരുത്തിയോടിച്ച് നില്‍ക്കുന്ന വെള്ള’- ഫ്രോസ്റ്റിന്റെ Desert Placesഓര്‍മ്മിപ്പിച്ചു.
http://poetry.poetryx.com/poems/191
നോക്കിയാലും നോക്കിയാലും മതി വരാത്ത ചിത്രങ്ങള്‍.
qw_er_ty
സൂ , തുളസി, സുകുമാരപുത്രന്‍, രേഷ്മ , സിജു : നന്ദി , സന്ദര്‍ശനങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും.
റോബി, മെയില്‍ അയച്ചിരുന്നു. ഏതായാലും ഇവിടുത്തെ പടങ്ങള്‍ ആല്‍ബത്തിലോട്ട് ഹൈപ്പര്‍ലിങ്ക്ടാണു്.
qw_er_ty
അണ്ണന്‍ അമേരിക്ക വിട്ടത് മോശായി, കോപ്പ് രാത്രി ഗൂഗിള്‍ ടാക്കില് ആരേം കാണാനില്ല.
ബീറ്റ ചതിക്കുമെന്നറിയാമായിരുന്നു, എങ്കിലും ഇന്നലെ ഒരു ഡ്രാഫ്റ്റിട്ടപ്പോള്‍ മൈഗ്രേറ്റ് ചെയ്യാതെ വേരെ വഴിയില്ലായിരുന്നു (ആ ഓപ്ഷനെടുത്തു കളഞ്ഞു).
ഇപ്പോ പെരിങ്സിന്റെ പേരു മാത്രമെങ്ങിനെ തെ ളിഞ്ഞുവരുന്നു :).. ഞാന്‍ പേരില്‍ ആംഗലേയം കൂടി ചേര്‍ത്തു, എല്ലേല്‍ അനോണിയാക്കിയേക്കും!!
Post a Comment