Wednesday, October 01, 2008

പതിനൊന്നു മണി നേരം


11 Am in kerala, originally uploaded by shajir.

Tuesday, January 15, 2008

നിഗൂഡം


mystic, originally uploaded by നളന്‍::nalan.

Friday, January 04, 2008

പുലി നമ്പ്ര: 60


എന്തോ,
ഫോക്കസ് ബട്ടണും ഈ പുലിയും തമ്മിലൊരു വൈരുദ്ധ്യാത്മക....



ദേ വീണ്ടും!!
ആ ‘പച്ച’യിലായിരുന്നു ഫോക്കസിയത്..

Tuesday, December 25, 2007

മെറി ക്രിസ്മസ്




മയിലാട്ടം



ബൂലോകര്‍ക്കെല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍

Friday, November 09, 2007

പുലി


റൂള്‍ നബ്ര 1: തിരിഞ്ഞു നോക്കരുത്



റൂള്‍ നബ്ര 2: പരസഹായം



റൂള്‍ നബ്ര 3: പുല്ല് തിന്നാല്‍ വെള്ളം കുടിക്കണം

എന്ത് പുലിയല്ലന്നോ? ഇന്നത്തേക്കിതു പുലി തന്നെ

Wednesday, May 09, 2007

ഓളവും തീരവും

കുറച്ചു മൊബൈല്‍ പടങ്ങള്‍ (ജാമ്യം)

നിമിഷ കലയായിരുന്നു അതു്, ഒളവും തീരവും ചേര്‍ന്നൊരുക്കിയ വിരുത്.
വല്ലപ്പോഴും വന്നുപോകുന്ന അതിഥികളായ് മാറിയതിന്റെ പരിഭങ്ങളൊന്നും ഇല്ലാതെ.

കാറ്റിന്റെ ഈണത്തില്‍ രചിച്ച ചിത്രങ്ങള്‍
ഒന്നൊന്നായി മിന്നിമാറിയയപ്പോള്‍..















അഷ്ടമുടിക്കായല്‍ തീരം.

Monday, February 12, 2007

സൂര്യ കിരണ്‍

ബാംഗ്ലൂറിലെ യലഹങ്കയില്‍ ഇന്നലെ സമാപിച്ച AERO-2007 ലെ സൂര്യ കിരണ്‍ സംഘത്തിന്റെ പ്രകടനത്തിലെ ചില ദൃശ്യങ്ങള്‍.

From AirShow- Sury...




From AirShow- Sury...





From AirShow- Sury...




From AirShow- Sury...




From AirShow- Sury...



സൂര്യ കിരണിനെപ്പറ്റിയുള്ള വിക്കി ലേഖനം.

ഇന്ത്യന്‍ വ്യോമസേനയുടെ വക കുറിപ്പ് ഇവിടെ

1996 രൂപീകൃതമായ സൂര്യകിരണ്‍ തന്നെ ഇക്കുറിയും എയര്‍ ഷോയിലെ ‘crowd puller ഉം വിസ്മയവും.

Thursday, February 01, 2007

കപ്പയ്ക (പപ്പായ)


From kerala


കപ്പയ്ക്ക അല്ലെങ്കില്‍ ഓമയ്ക്ക അല്ലെങ്കില്‍ പപ്പായ.

കപ്പയ്ക്കയുടെ സ്വന്തം നാട്ടില്‍ നിന്നും..

കാലാള്‍ പട


front warriors, originally uploaded by nalan::നളന്‍.

മൂര്‍‌ച്ചയുടെ വാളേന്തിയ മുന്നണിപ്പോരാളികള്‍

Sunday, December 03, 2006

മഞ്ഞും ഫാളും മറ്റും

കണക്റ്റിക്കട്ട് ഒരനുഭവം തന്നെയായിരുന്നു. ന്യൂ ജേഴ്സിക്കും ന്യൂ യോര്‍ക്കിനുമൊക്കെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു സംസ്ഥാനം. ലോകത്തിലാദ്യത്തെ കോണ്‍സ്റ്റിറ്റൂഷന്‍ എഴുതപ്പെട്ട നാട്. പഴയ ബ്രിട്ടിഷ് കോളനി വാഴ്ചയെ ഓര്‍മ്മിപ്പിക്കുന്ന നാമകരണങ്ങളാണു മിക്ക നഗരങ്ങള്‍ക്കും മാഞ്ചസ്റ്റര്‍,ഹാര്‍ട്ട്ഫര്‍ഡ്..

വര്‍ഷത്തില്‍ മൂന്നാലു തവണ പുടവ മാറുന്ന പ്രത്യേകതകൂടിയുണ്ട് ഇവിടുത്തെ മനോഹരമായ പ്രകൃതിക്ക്.

ഫാളിന്റെ പടംങ്ങളൊരുപാടെടുത്തിരുന്നു.
“എല്ലാ പടവും നിങ്ങളു തന്നെയെടുക്കും എനിക്കൊന്നും എടുക്കാന്‍ തരില്ല” (പരാതി)
“അയ്യോ സോറി അടുത്തത് നീ എടുത്തോ”
അടുത്ത വഴിവക്കില്‍ വണ്ടി നിറുത്തി, അവളു ക്ലിക്കി..

From Fall -Nov 05

ഞാനെടുത്ത എല്ലാ പടങ്ങളേയും ഈ ഒറ്റ ക്ലിക്കുകോണ്ടു ചവറ്റുകൊട്ടയിലേക്ക് .. അതാ ഫാള്‍ പടങ്ങളൊന്നും ഇവിടെ ഇടാതിരുന്നത്.

കാറ്റിനു ശേഷം
From Fall -Nov 05

കൂടെവിടെ ?

From Winter in CT

നിറങ്ങളെ മുഴുവന്‍ തുരത്തിയതിയോടിച്ചതിന്റെ തിമിര്‍പ്പില്‍.

From Winter in CT


ശാന്തിക്കും സമാധാനത്തിനുമൊക്കെ ഒരു വെള്ള നിറം ആരാ തിരഞ്ഞെടുത്തത് ?

ഇതിന്റെ ഫാളിലുള്ള കാഴ്ച താഴെ, ബഹുവര്‍ണ്ണ പുടവകളോടെ..

From Fall -Nov 05


ആയിരം കൈയ്യുമായ് വസന്തത്തെ എതിരേറ്റപ്പോള്‍..

From Spring in CT


കൂടുതല്‍ പടങ്ങള്‍ പിക്കാസ ആല്‍ബത്തിലിട്ടിട്ടുണ്ട്..

Wednesday, October 25, 2006

കൌമാരം


പാവാടപ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍..
ഹാവൂ ആമ്പലിന്റെ പടം ചോദിച്ചതാരായിരുന്നു!. ആ ചങ്ങാതിക്കുവേണ്ടി..




പാലാണു് തേനാണു്..തീയാണു്..

Friday, September 29, 2006

അറിവിലേക്ക്



അച്ഛന്റെ മടിയിലിരുന്നവള്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിയ്ക്കാനൊരുങ്ങുന്നു.
അക്ഷരങ്ങളുടെ ലോകത്തേക്കുള്ള ആദ്യചുവടുകള്‍





അക്ഷരങ്ങള്‍ക്കായൊരുങ്ങിക്കഴിഞ്ഞുവെന്നവള്‍ സ്വന്തം മുഖത്തും ചുവരുകളിലൊക്കെ കുറിച്ചുവച്ചിരുന്നു.

അക്ഷരം അറിവിലേക്കുള്ള വഴിയാണു്.
അറിവില്ലായ്മയുടെ വിശാലസുന്ദര ലോകത്തുനിന്നവള്‍ അറിവെന്റെ ചെറിയ ലോകത്തേക്ക് പതിയെ പതിയെ..
കൂട്ടിനു് അല്പജ്ഞാനിയായ ഞാനും.

ഒരറിവും പൂര്‍ണ്ണമല്ല. ശാസ്ത്രീയമായതും വേദാന്തവും അദ്വൈതവും തുടങ്ങി സമസ്ത അറിവുകളും ചേര്‍ത്തുവച്ചാലും അറിവിന്റെ (അല്ലെങ്കില്‍ അറിവില്ലായ്മയുടെ) വിശാലമായ സമുദ്രത്തിലൊരു കൈക്കുമ്പിളോളം വരില്ലായിരിക്കും.
അറിവില്ലായ്മയുടെ ഭീകരരൂപം കണ്ടു ഭയന്നിട്ടാവണം
മഴത്തുള്ളി അഹം ബ്രഹ്മാസ്മി മന്ത്രമുരുവിട്ട്
നിലത്തേക്കിറ്റുവീണദ്വൈതിയായത്.

Thursday, September 07, 2006

ഉറക്കം



മനുഷ്യപുത്രനു തല ചായ്ക്കാന്‍ മണ്ണിലിടമില്ല
കഴുത്തിനിതുപോലെ നീളമുണ്ടായിരുന്നെങ്കില്‍
മണ്ണിലെടമില്ലെങ്കിലും സാരമില്ല.





മയക്കത്തില്‍ നിന്നുമുണരുന്നതെങ്ങനെയെന്നു ഇവിടെ പറഞ്ഞിട്ടുണ്ട്, അതു മനുഷ്യന്റെ കാര്യം, ഇതു വേറെ.

Monday, August 14, 2006

സോപ്പുകുമിളകള്‍


പത്തലിന്റെ ഇലയുടെ തണ്ടൊടിച്ചു് കറയൂതി കുമിളയുണ്ടാക്കിക്കളിച്ചതു്..
പിന്നീട് കഴുകിയാല്‍ പോകാത്ത കറയുമായി..
ആ കുപ്പായമെവിടെ?

ദേ ആരോ എത്തിനോക്കുന്നു. ആരടേയ് !



ദേ വീണ്ടും ലവന്‍, നിന്നെയിന്നു തളയ്ക്കും !

Monday, May 29, 2006

പോണപ്പാ...

വിഷുക്കണിക്കായി തലേന്ന് പൂക്കളന്വേഷിച്ചിറങ്ങിയപ്പോഴാണു മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന ചന്ദ്രികയെ കണ്ടത്. ഓടി വീട്ടിലേക്ക്.. ക്യാമറയുമായി തിരിച്ചെത്തിയപ്പോഴേക്കും മേഘങ്ങളെ പറഞ്ഞുവിട്ടിരുന്നു!
ക്ഷീണിച്ചുപോയത്രെ ! എങ്കിലും എനിക്കായി രണ്ടു മൂന്ന് പൊസുകള്‍ക്കുള്ള ദയ കാട്ടി.




വൈഡൂരക്കമ്മലണിഞ്ഞ്..



വൈഡൂരക്കല്ലുമാല ചാര്‍ത്തി..



പോണപ്പാ...

ഞാനും പോണപ്പാ.. പ്രവാസത്തിന്റെ ഒരു ഇന്നിങ്സിവിടെ അവസാനിക്കുന്നു..
നന്ദി!

Wednesday, May 17, 2006

ബാലെ ബാലെ ബാലെ


പൂക്കളുടെ..
നിശ്ചലഗാനത്തിനൊരു ചുവട് തീര്‍ത്തുകൊണ്ട്..



നീലാകാശത്തിലെ ബാലെ
കണ്ണൂസിനായി..




ഗൌരീമനോഹരി....
ഹൃദയതാളത്തിനൊരു ചുവട്

Saturday, May 13, 2006

വിരുന്ന്

നവദമ്പതികള്‍



മെയിഡ് ഫോര്‍ ഈച്ച് അതര്‍ നവദമ്പതിമാര്‍‍ കലേഷും റീമയ്ക്കും...
ഇനി ഞാനായിട്ടൊന്നും തന്നില്ലെന്നു വേണ്ടാ.



താമസിച്ചുപോയതിന്റെ പാരിതോഷികം, ഇതൂടി ഇരിക്കട്ടെ



മരുഭൂമിയിലെ പരാതിക്കാര്‍ക്ക് കുറച്ച് “ഡെസേര്‍ട്ട്“ പൂക്കള്‍‍... ഹാവൂ



ഇത് കല്ല്യാണിക്കു്..വേറെയാരും ഡോണ്ട് ടച്ച്!!

Wednesday, April 19, 2006

ചെറിയ ലോകം




അപ്രസക്തിയുടെ..
വലിപ്പത്തിന്റെ ജാഡകളില്ലാതെ..
അര്‍ത്ഥങ്ങളുടെ ഭാരമില്ലാത്ത..
ചെറുപുഞ്ചിരിയുടെ കിലുകിലുക്കം

The Out Campaign: Scarlet Letter of Atheism