Monday, February 27, 2006

ശാപവും പേറി



ഒരു ശാപത്തിന്റെ ഭാരവും പേറി..
ചലനമറ്റ്
ഉറഞ്ഞുപോയ മോഹങ്ങള്‍ മാറത്ത് ചമയിച്ചു്..


(സമയക്കുറവുമൂലം ഐതിഹ്യമൊന്നും ചികഞ്ഞെടുക്കാനായില്ല)

17 comments:

രാജ് said...

ചിത്രം താടകയെ ഓര്‍മ്മിപ്പിക്കുന്നു. ഉത്തമാംഗവും വേര്‍പ്പെട്ടു് അത്യന്തം വേദനായാല്‍ കൈകളാകാശത്തേയ്ക്കെറിഞ്ഞു മൃത്യുവുമായ് മല്ലിടുന്ന കാനനസുന്ദരിയായ താടകയെ ഓര്‍മ്മിപ്പിക്കുന്നു.

സു | Su said...

താടകയല്ല, ശൂര്‍പ്പണഖയാ. എന്നെക്കൊണ്ട് വെറുതെ പറയിപ്പിക്കണ്ട.

ഇതൊരു അമ്മവൃക്ഷം ആണ്. ഒരുപാട് മോഹവും മോഹഭംഗവും , സ്നേഹവും, സ്നേഹശൂന്യതയും, നൊമ്പരവും, സന്തോഷവും കണ്ട്, അനുഭവിച്ച്, കടമകള്‍ ഭംഗിയായി നിര്‍വഹിച്ച് അതിന്റെ നിര്‍വൃതിയില്‍ ഓരോ ജീവജാലത്തിന്റേയും ഹൃദയമിടിപ്പിന് കാതോര്‍ത്തും കൊണ്ട് തണലായി നില്‍ക്കുന്ന ജന്മം!

ദേവന്‍ said...

ഇതു വാടകക്കാരി താടകയോ അമ്മയോ അമ്മാമ്മയോ ആണെന്നെനിക്കു തോന്നുന്നില്ല. ഇതു ബസ്റ്റാന്‍റിനു മുന്നിലെ ഫുട്ട്പാത്തിലിരുന്ന് ഭിക്ഷയെടുക്കുന്ന രണ്ടു കാലും മുട്ടിനു താഴോട്ട് മുറിച്ചുകളഞ്ഞ ആ തമിഴത്തിയല്ലേ??

Kalesh Kumar said...

വല്ലാ‍ത്ത പടം തന്നെ!
എടുത്തയാളിന്റെ സെന്‍സിനുമുന്നില്‍ പ്രണാമം!

സിദ്ധാര്‍ത്ഥന്‍ said...

ഇതു വാസവദത്തയാകുന്നു. കൈകാലുകള്‍ ഛേദിക്കപ്പെട്ടു്‌ ജീവിതവൈരാഗ്യം നേടി, ഉപഗുപ്തനെക്കാത്തിരിക്കുന്നവള്‍ -എന്നു ഞാന്‍ പറയാത്തതു്‌ നളനു ടൈറ്റില്‍ 'ശാപം പേറി' എന്നതു മാറ്റി 'മോക്ഷം തേടി' എന്നാക്കേണ്ടി വരുമല്ലോ എന്നോര്‍ത്താണു്‌.

"നമസ്ക്കാരമുപഗുപ്താ വരിക ഭവാന്‍ നിര്‍വാണ
നിമഗ്നനാവാതെ വീണ്ടും, ലോകസേവയ്ക്കായ്‌"

കണ്ണൂസ്‌ said...

നളനു ചേരുന്ന screen name പാചകത്തിന്റെ അല്ല, ഫോട്ടോഗ്രാഫിയുടെ ദേവന്റെ ആയിരുന്നു.

Santhosh said...

ഹും, എന്നാലിനി ഞാന്‍ അഹല്യയെ ബുക്കു ചെയ്യുന്നു. ഇവള്‍ അഹല്യ തന്നെ!

സസ്നേഹം,
സന്തോഷ്

ഉമേഷ്::Umesh said...

എവിടുന്നാഡോ ഇമ്മാതിരി സീനൊക്കെ കിട്ടുന്നതു്? കാലിഫോര്‍ണിയയിലാ?

താടക, ശൂര്‍പ്പണഖ, അമ്മ, അമ്മാമ്മ, തമിഴത്തി, വാസവദത്ത, അഹല്യ,... ആളുകളുടെ ഭാവന പോകുന്ന പോക്കേ!

ലീവു കഴിഞ്ഞു ഏമ്പക്കവും വിട്ടു വരുന്ന വക്കാരിക്കു് ഓടിച്ചു വായിക്കാന്‍ “വക്കാരിക്കു വായിക്കാന്‍” എന്നോ മറ്റോ ആരെങ്കിലും ഒരു ബ്ലോഗുണ്ടാക്കിയാല്‍ ഇതു് ആദ്യമേ ഇടണേ. വര്‍ണ്യത്തിലാശങ്കയ്ക്കു വേറേ എന്തെങ്കിലും വേണോ? :-)

അരവിന്ദ് :: aravind said...

നല്ല പിക്‍ചറ്..
ഭാവനാ ദാരിദ്ര്യം ആകാം..
എനിയ്ക്കു എന്റെ ഫിലിപ്സ് ട്വിന്‍ ബ്ലേഡ് ഇലക്ട്രിക് ഷേവര്‍ ഓര്‍മ്മ വരുന്നു..

ശനിയന്‍ \OvO/ Shaniyan said...

മാഷെ, ഇതു കണ്ടിട്ട്‌ കേരളവര്‍മ്മ കോളേജിന്റെ പിന്നിലെ 'ഊട്ടി'യിലെ മരം പോലെയുണ്ട്‌.. അവിടെയുള്ളതാരെങ്കിലും കണ്ടിട്ടുണ്ടൊ?

Unknown said...

ആമരം.. ഈമരം..
ആമരമീമരം..
ആമരീമരം..
രാമരീമരാ‍മരീമ
രാ‍മ രാമ..
ആ മരമാണോ നളാ ഈ മരം?

എന്തായാലും നളന്റെ കാഴ്ചകള്‍ തികച്ചും വേറിട്ട് നില്‍ക്കുന്നു..

സൂഫി said...

പ്രകൃതിയുടെ ഈ വികൃതി ഫ്രെയിമിലാവാഹിച്ച നളന് അഭിനന്ദങ്ങൾ!

nalan::നളന്‍ said...

അഭിപ്രായങ്ങളറിയിച്ചവര്‍ക്കും നന്ദി..ബ്ലോഗരുടെ ഭാവനയ്ക്കു ഒരു നിമിത്തമായതില്‍ സന്തോഷം

വരരുചിയില്ലായിരുന്നേല്‍ ഞാന്‍ തെണ്ടിപ്പോയേനെ.
പെരുന്തച്ചനെ നമിച്ചുകൊണ്ട്..
പെരിങ്ങൊടനിലൂടെ ഇതു താടകയും, സൂവിലൂടെ അമ്മവൃക്ഷവും, ദേവനിലൂടെ തമിഴത്തിയും, സിദ്ധാര്‍ത്ഥനിലൂടെ വാസവദത്തയും, സന്തോഷിലൂടെ അഹല്യയും, അരവിന്ദിലൂടെ ഫിലിപ്സിന്റെ ഇലക്ട്രിക് ഷേവറും, ശനിയനിലൂടെ കേരളവര്‍മ്മ കോളേജിന്റെ പിന്നിലെ 'ഊട്ടി'യിലെ മരവുമാകുന്നു.

ഉമേഷണ്ണാ,
കാലിഫോര്‍ണിയ തന്നെ..ഇതു ന്യൂപോര്‍ട്ടിനടുത്തുള്ളTewinkle Park ല്‍ നിന്നും കിട്ടിയതാ.
ആ വക്കാരി വരേണ്ടെന്റെയും കൂടി ആവശ്യമാ! ഒന്നു പ്രാകി വിട്ടതാ. എന്തേലും സംഭവിച്ചാല്‍ എല്ലാരും കൂടിയെന്നെ..

Monica True said...

you have amazing pics my friend.. congratulations!

.:: ROSH ::. said...

Reached here frm Achinthy's blog.
wonderful pics, i am still looking.. Your write ups makes it even more interesting.

click more!

nerampokku said...

Nalaa ee maram evite anu. chithrangal kalakkunnudu.

Kaippally said...

സൂര്യാസ്ഥമിച്ചശേഷം 20 ഇനിറ്റു കഴിഞ്ഞിട്ട്.

രണ്ടു വലിയ metal halaide മരത്തിന്റെ പുറകില്‍ വെച്ച് ഒന്നു പരീക്ഷിക്കണം.

The Out Campaign: Scarlet Letter of Atheism