Wednesday, May 17, 2006

ബാലെ ബാലെ ബാലെ


പൂക്കളുടെ..
നിശ്ചലഗാനത്തിനൊരു ചുവട് തീര്‍ത്തുകൊണ്ട്..



നീലാകാശത്തിലെ ബാലെ
കണ്ണൂസിനായി..




ഗൌരീമനോഹരി....
ഹൃദയതാളത്തിനൊരു ചുവട്

27 comments:

സു | Su said...

ഗൌരി :)

കുറുമാന്‍ said...

മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നൂ നളന്‍.....ഗൌരിയുടെ കയ്യിലെ കുപ്പിവളകളെങ്ങാന്‍ എന്റ് മകള്‍ കണ്ടാല്‍, നമുക്കിന്നു വളപൊട്ടുകളിക്കാം:)

myexperimentsandme said...

ഹായ്... നല്ല പൂക്കള്‍, പൂ പോലെ സുന്ദരി ഗൌരീം. നല്ല ഐശ്വര്യം.

Unknown said...

ഹായ് ബാലെ..
പൂ ബാലെ..
പക്ഷി ബാലെ..
വള ബാലെ..
പട്ടു പാവാട ബാലെ..
ഗൌരി ബാലെ..
മനോഹരി ബാലെ..
കലക്കി ബാലെ..

Kuttyedathi said...

പൂക്കളേക്കാള്‍ സുന്ദരി ഗൌരിക്കുട്ടി തന്നെ. എന്തു ഭംഗി പട്ടുപാവാടയും കുപ്പിവളകളുമൊക്കെയിട്ടപ്പോ . ഡാന്‍സൊക്കെ കളിച്ചു തുടങ്ങിയല്ലേ കൊച്ചുമിടുക്കി. ഈ കുറുംബിക്കെത്ര വയസ്സ്‌ ?

സ്നേഹിതന്‍ said...

പട്ടുടുപ്പും പുഞ്ചിരിയിയുമായ് പാട്ടിനൊത്ത്... മിന്നുന്ന ഗൌരീസുന്ദരി... വളരെ നന്നായിരിയ്ക്കുന്നു.

nalan::നളന്‍ said...

സൂ: അതെ :)
കുറുമാന്‍: നന്ദി..കളിയെപ്പറ്റി ഓര്‍മ്മിപ്പിച്ചതിനും കൂടി. മോളുടെ പടം ഇടൂ, മുത്തിനെ ഞങ്ങളൂടെ കാണട്ടെ
തുള‍സിയേ വേണ്ടാട്ടോ.. :)
വക്കാരീ : ആ ആനച്ചന്തം ഒന്നു റിലീസണ്ടെ
മൊഴിയേ: അതാ ബാലെ ബാലെ :)
കുട്ടിയേട്ടത്തിയേ, ഗൌരിക്ക് 2 വയസ്സു കഴിഞ്ഞു. ഇതു ഡാന്‍സൊന്നുമല്ല കേട്ടോ, എന്തോ ഗോഷ്ടി കാണിച്ചതാ, വേഗം ക്ലിക്കിയപ്പോ ഇങ്ങനെ കിട്ടി :)
സ്നേഹിതാ : വെല്‍ക്കം :)

myexperimentsandme said...

നളനണ്ണോ, സുനാമി വാണിം‌ഗിനെപ്പറ്റിയൊക്കെയുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതല്ലേ ഉള്ളൂ. സംഗതി ഒന്ന് എസ്‌റ്റാബ്ലിഷ് ചെയ്യട്ടെ. അല്ലെങ്കില്‍ പിന്നെ പ്രശ്നമാവൂല്ലേ..:)

ദേവന്‍ said...

ഇതു ഡാന്‍സല്ലെന്ന് ആരു പറഞ്ഞു? "നീലാംബുജങ്ങള്‍ വിരിഞ്ഞൂ" എന്നല്ലേ ഈ പറയുന്നത്‌?

nalan::നളന്‍ said...

വക്കാരീ..
ആയിക്കോട്ടെ.. അപകര്‍ഷതാബോധത്തില്‍നീന്നും ആത്മധൈര്യം സംഭരിക്കൂ‍.. :)
ദേവോ, അങ്ങനെയാണൊ ഇതിനു പറയുന്നത്?.. ഏതായാലും ഡാന്‍സ് പഠിപ്പിക്കാമോന്നൊരാളോടു ചോദിക്കണം, ഒരു ഏട്ടത്തിയാ.

Anonymous said...

ഇതു തുളസീന്റെ കുട്ടിയാ? നല്ല ക്യൂട്ട് കുട്ടി.

Kuttyedathi said...

എല്‍ജി...അടി മേടിക്കും... പിന്നെ കുട്ട്യേടത്തി അടിച്ചൂന്നു പറയരുത്‌. നളന്റെ ബ്ലോഗില്‍ വന്നിട്ടു നളന്റെ വാവയെ നോക്കി, 'തുളസീന്റെ കുട്ടിയാ ' ന്നു ചോദിക്കല്ലേ ന്റെ മണ്ടീീീീീീെ......

ഇതാ മണ്ടനു പറ്റിയ കൂട്ട്‌ തന്നെ..:))

രാവിലെ ഉണര്‍ന്നു ചായക്കു (ഇവിടെ ചായയില്ലല്ലോ..എന്നാല്‍ പിന്നെ ജ്യൂസിനു പകരം..) പകരം പത്തു മില്ലി അടിച്ചോ..

Kuttyedathi said...

നളന്‍,

ഡാന്‍സു പഠിപ്പിക്കാനുദ്ദേശിക്കുന്ന ഏട്ടത്തി എന്നതുകൊണ്ടെന്നെയല്ലല്ലോ ഉദ്ദേശിച്ചതല്ലേ ? ഏയ്‌, നളന്‍ അത്രക്കു വിവരദോഷിയല്ലെന്നെനിക്കറിയില്ലേ .. ? അല്ലെങ്കിലും നളനു ഗൌരിക്കുട്ടിയോടു വിരോധമൊന്നുമില്ലല്ലോ...

Anonymous said...

അയ്യൊ! എന്നു സോറി പറയാനെ എനിക്കു നേരമുള്ളൂ എന്നു തോന്നണേ! കുട്ട്യേടത്തി പ്ലീസ് അടിക്കല്ലേ!
ഞാന്‍ തുളസീടെ ബ്ലൊഗ്ഗീന്നാണു വന്നെ എന്നു തോന്നുന്നു. അതൊ കമന്റില്‍ നിന്നൊ.അപ്പൊ ആളു ആരാണു എന്നു നോക്കിയില്ല. ഇനി ഇപ്പൊ നളന്റെ കുട്ടിയും ക്യൂട്ടാണു കേട്ടൊ. നളന്‍ ചേട്ട്ന്‍ പ്ലിസ് പിണങ്ങല്ലേ....

Anonymous said...

നല്ലാ ബാലെകള്‍. അന്ന പാവ്‌ലോവേനെപ്പോലെ നിക്കണ പ്രാവിനെ എങ്ങനെ ഒപ്പിച്ചു?

ഇത്ര ഭംഗീല്‍ മുദ്ര പിടിക്ക്യേം ഇത്ര ശുദ്ധായി അരമണ്ഡലം നിക്കേം ചെയ്യണ ഒരു വാവേനെ കിട്ട്യാ ഏതെങ്കിലും ഏടത്തി പറ്റില്ല്യാന്ന്‌ പറയ്‌വോ? പറയ്‌വോ ദേവാ?

എല്‍ജ്യേ...കുട്ട്യേടത്തി പറഞ്ഞ പോലെ അടി വാങ്ങ്വോ? കുട്ട്യേടത്തീടേന്നല്ലെങ്കി ഇന്ദുന്റേന്ന്‌...

പാവം തുളസി. അവന്റെ മാംഗല്യയോഗോം പൊയി, ചാരിത്ര്യോം പോയി...ശ്വോ...

Anonymous said...

മോളുടെ ഫോട്ടോ ഞാന്‍ ഫ്ലിക്കറില്‍ പോയി കണ്ടിട്ടുണ്ട്‌ ട്ടോ. ഡാന്‍സിന്‌ വാസനയുണ്ടെന്നു തോന്നുന്നു.

ബിന്ദു :)

Kumar Neelakandan © (Kumar NM) said...

ഗൌരീ.
മനോഹരി.
ഏടത്തിമാരെല്ലാം സാരിയെടുത്തുകുത്തി, ചുരിദാറിന്റെ ചുന്നി അരയില്‍ കെട്ടി നിരക്കട്ടെ.
ചുവടുകള്‍ വയ്ക്കട്ടെ.
ഗൌരിക്കുഞ്ഞും അതു നോക്കി പകര്‍ത്തട്ടെ.

ഗൌരിക്കു ഒരു വശത്തായി ഞാന്‍ കല്യാണിയേയും ഒതുക്കിനിര്‍ത്താം.

Kuttyedathi said...

എനിക്കും കാണണം ഫ്ലിക്കറിലെ ഫോട്ടങ്ങള്‍ :(( പറ്റൂല്ല..എവിടെ ലിങ്ക്‌ ?

Anonymous said...

തുളസി ചേട്ടന്‍ കല്ല്യാണം കൂടി കഴിച്ചിട്ടില്ലേ? പക്ഷെ ആ മുഖംകണ്ടപ്പോള്‍ ഞാന്‍ കരുതി കല്ല്യാണം കഴിച്ച ആളായിരിക്കും എന്നു. തുള്സി സൊറിട്ടൊ.

Anonymous said...

ഞാനപ്പഴേ ആ തുളസ്യോട്‌ പറഞ്ഞതാ ആ സീമന്തരേഖേലെ സിന്ദൂരൊന്നും പോട്ടത്തില്‍ വേണ്ടാ ന്ന്. പറഞ്ഞാ കേട്ടാലല്ലേ. പ്പോ എന്തായി? കുമാരന്‍ കുട്ട്യെ,കല്ലും ഗൌരീം.. മതി.ബാക്കി ചെച്ചിമാരോട്‌ പൊവാന്‍ പറ.

ദേവന്‍ said...

ചേച്ചിഡാന്‍സ്‌ എനിക്കും അത്ര രസമുള്ള കളിയല്ല അചിന്ത്യേ. കന്നു കൂത്താടുന്നതല്ലേ ചന്തമുള്ളൂ (ഞാനൊരു മൂരാച്ചി പഴഞ്ചനാ.. ഇവിടൊരു "ഥിര്‍വാഥിര" കാണാന്‍ പോയിപ്പോയതോടെ അമ്മാമ്മഡാന്‍സോഫോബിയ ആയി.)

പക്ഷേ ഗൌരീം കല്ലുവും മാത്രം പോരല്ലോ, അഭിശ്രീയും യും അഞ്ജുവും ഹന്നയും അമ്മുവും നീലാംബരിയുമൊക്കെ പട്ടുപാവാടയൊക്കെയിട്ട്‌ ഒരുങ്ങി നില്‍ക്കുന്നതു കണ്ടില്ലേ.. ഓടി ബരീന്‍ തുള്ളിച്ചാടീന്‍..

രാജ് said...

ഗൌരിക്കുട്ട്യേ ഞാന്‍ പണ്ടു ജനാലയ്ക്കല്‍ കണ്ടതാ, പിന്നെ ഇപ്പൊഴാ കാണണേ :)

രാജ് said...

ഗൌരിക്കുട്ട്യേ ഞാന്‍ പണ്ടു ജനാലയ്ക്കല്‍ കണ്ടതാ, പിന്നെ ഇപ്പൊഴാ കാണണേ :)

Anonymous said...

ആഹാ...ഇവരൊക്കെ ണ്ടോ ഇവടെ?ഇങ്ങന്യൊക്കെ കൊറേ ആള്‍ക്കാര്‍ ഇവടെണ്ടല്ലേ. എല്ലാര്‍ക്കും ഉമ്മ.


അവസാനം നൃത്തം പഠിപ്പിക്കണ ഏടത്തിടെ മുറ്റത്തെ പൂക്കളെ പടത്തിലാക്കാന്‍ എല്ലാരും കൂടി ക്യാമറേം കൊണ്ടവടെ എത്ത്വോ?
തിരുവാതിര...ആ "പിന്‍ തിരിപ്പന്‍" നൃത്തത്തിനെക്കുറിച്ച്‌ ഞാനൊന്നും മിണ്ടില്ല്യ.

nalan::നളന്‍ said...

എല്‍ജീ..( എല്ലും തൊലിയുമാണെന്നാണോ ), പിണങ്ങിയിട്ടില്ല, എന്നാലും തുളസിയോടിതുവേണ്ടായിരുന്നു..വെല്‍ക്കം.
ബിന്ദു..വെല്‍ക്കം വെല്‍ക്കം.
കുട്ട്യേട്ടത്തിയേ, പേടിക്കേണ്ട കുട്ട്യേട്ടത്തിയേയല്ല ഒരു വല്ല്യേട്ടത്തിയെയാ. പാട്ടു പഠിപ്പിക്കാന്‍ വിടാം അങ്ങോട്ട് :)
പെരിങ്സേ..മെയിലു തപ്പിയാല്‍ കാണും, ദുഷ്ടന്‍ :)
അചിന്ത്യേട്ടത്തിയേ..താങ്ക്യൂ.
കുമാര്‍ജീ, ഈ ഏട്ടത്തിമാരെല്ലാം കൂടി അങ്ങനെ ഒരു വരിയില്‍ ഒരുമയോടെ :) നിന്നു ഈ കുട്ട്യോളെ (എല്ലാരും ഊണ്ട്‌ട്ടോ) പഠിപ്പിക്കുന്നു. നമ്മളപ്പുറത്ത് കൂടിയിരുന്ന് ഗ്രൂപ്പ് സോങ്..ഹോ ആലോചിച്ചിട്ടു തന്നെ..അപ്പോഴാ ദേവന്റെ പാര. തിരുവാതിര നമുക്ക് കളിക്കാമെന്നേ :)

Unknown said...

നളന്‍,
വളരെ നല്ല ചിത്രങ്ങള്‍!

Kaippally said...

lovely shot of the Gull

The Out Campaign: Scarlet Letter of Atheism