Saturday, October 29, 2005

തക്കാളീ കൊല



തക്കാളിയിലടങ്ങിയിരിക്കുന്ന കാലൊറിയെത്രയെന്നു് ഞാന്‍ ഇതുവരെ അന്വേഷിച്ചിട്ടില്ല. പക്ഷെ തക്കാളിയുള്‍പ്പടെ ഭക്ഷിക്കുന്നതെന്തിലുമടങ്ങിയിരിക്കുന്ന കാലൊറിയും മറ്റും തിട്ടപ്പെടുത്തുന്ന ഭക്ഷണക്രമങ്ങള്‍ ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യകതയായി മാറിയിരിക്കുന്നു. എന്നുമുതലാണു് നാം കാലൊറികളുടെ പിറകേ പോയിത്തുടങ്ങിയതെന്നെനിക്കറിയില്ല. എന്റമ്മോ, യാന്ത്രികതയുടെ മറ്റൊരു മുഖമോ ഇതു്

19 comments:

ദേവന്‍ said...

കൊല നടക്കുന്നേ കൊല നടക്കുന്നേ (ജൂനിയര്‍ മാന്‍ഡ്രേക്ക്‌ എന്ന സിനിമയിലെ രംഗം)

തക്കാളിയില്‍ കലോറി പ്രശ്നത്തേക്കാള്‍ വലിയ കൊഴപ്പം കീടനാശിനികളും പുഴുക്കളുമാണൂ നളാ.

എന്റെ നൂറ്റൊന്നാവര്‍ത്തിച്ച ക്ഷീരബല: ഇറച്ചി പാടില്ല, പാലു പാടില്ല, എണ്ണപ്പലഹാരവും മുട്ടയും പാടില്ല. ഇത്രയും നോക്കാമെങ്കില്‍ കലോറിയൊ ക-ബസ്സോ നോക്കേണ്ട, കൊളസ്റ്റ്രോള്‍, ഷുഗര്‍, പ്രഷര്‍ ഒന്നും നോക്കണ്ടാ..

സംശയമുള്ളവര്‍ക്ക്‌ ഇന്‍ഫ്ലമേഷന്‍ എക്സ്‌പെര്‍ട്‌ സിദ്ധാര്‍ത്ഥനോട്‌ ചോദിക്കാം..

aneel kumar said...

ദേവൻ പറഞ്ഞ ക്ഷീരബല സ്വപ്നം കാണുന്നൊരാളാണു ഞാൻ.
നോൺ വെജിൽ ഹോർമോണുകളും വെജുകളിൽ കീടനാശിനിയും.
തൂങ്ങിച്ചാവുന്നോ, വിഷം കുടിക്കുന്നോ അതോ രണ്ടും കൂടിയോ എന്നു ചോദിച്ചപോലെയായി കാര്യങ്ങൾ.
ആ ഇന്‍ഫ്ലമേഷൻ(?) എക്സ്പർട്ടിനെ എങ്ങിനെയാ ഒന്നു കോണ്ടാക്റ്റുക?

സു | Su said...

തക്കാളിയെ വീണ്ടും കൊന്നോ? :(

keralafarmer said...

എന്റെ പുരയിടത്തിൽ വളരുന്ന വിഷമയമില്ലാത്ത പുല്ലുകൾ നൂറിൽക്കൂടുതൽ ഇനങ്ങൾ. പശു തിന്നുന്നവ മാത്രം വെജിറ്റബിൾ സൂപ്പ്‌ ഗ്ലാസൊന്നിന്‌ ഒരു ഡോളർ. വേണമെങ്കിൽ പറയുക കൈക്കൂലി കൊടുത്തിട്ടാണെങ്കിലും ഒരു എക്സ്പോർട്ടിങ്‌ ലൈസൻസിന്‌ ശ്രമിക്കാം.

ദേവന്‍ said...

അനില്‍സ്‌,
സിദ്ധാര്‍ത്ഥന്‍ ബ്ലോഗ്ഗിലെ ബ്ലോക്കില്‍ എവിടയോ കിടപ്പുണ്ട്‌. മൂപ്പര്‍ ഒരു ദിവസം ഇന്‍ഫ്ലമേഷന്‍ സിന്‍ഡ്രോം എന്ന യമകണ്ടന്‍ ബുക്കും താങ്ങി നടന്നുപോകുന്നത്‌ ഈയിടെ കണ്ടതുകൊണ്ട്‌ പറഞ്ഞതാണേ, എക്സ്‌പെര്‍ട്ട്‌ ആയോന്ന് ഉറപ്പില്ലാ(പപ്പു പറയുന്നപോലെ "ഞാനതൊക്കെ അങ്ങ്‌ ഊഹിച്ചതല്ലേ")

ഇന്‍ഫ്ലമേഷന്‍ പ്രശ്നങ്ങളുടെ കരണത്തടിച്ച കുറെപ്പേരുമായി അത്യാവശ്യം സഹവാസമുള്ളതുകൊണ്ട്‌ ചില്ലറ പൊടിക്കൈ ഒക്കെ ഞാന്‍ പ്രയോഗിക്കും (ചെക്കൂര്‍മാനിസിനു പകരം സെസ്ബാനിയ തോരന്‍ വച്ചപോലെ).

എന്നു വിധേയന്‍,
കഷ്ടാംഗ ഹൃദയാചാര്യന്‍ ദേവരാഗവൈദ്യര്‍ (ഒപ്പ്‌)

Cibu C J (സിബു) said...

മീന്‍കഴിക്കാതിരുന്നാല്‍ ആയുസ്സുകൂടും വെളിച്ചെണ്ണ കഴിച്ചാല്‍ സിദ്ധി കൂടും എന്നൊക്കെ പറയുന്നതില്‍ ഏനിക്കത്ര വിശ്വാസം പോരാ. എന്റെ അമ്മാമമാരും അപ്പാപ്പന്മാരും എല്ലാദിവസവും മീന്‍കൂട്ടനും ഞായറാഴ്ച പോത്തിറചിയും കൂട്ടി ദീര്‍ഘായുസ്സുള്ളവരായി.

അതായത്‌ കഴിക്കാതിരിക്കലും, മിതത്വയും രണ്ടാണ്‌: വിഷമാണ്‌ കഴിക്കാന്‍ പാടില്ലാത്തത്‌; മിതത്വം അമൃതിനും വേണം.

നാടും കൂടും വിട്ട്‌, ഈശ്വര വിശ്വാസമില്ലാതെ, മേലനങ്ങി പണിയാതെ നടന്നിട്ട്‌, മനുഷ്യന്‍ ചത്തുപോകുന്നതിന്‌ മീനിനേയും ചോറിനേയും കുറ്റം പറയുന്നത്‌ തവളയെ കുറിച്ച്‌ പഠനം നടത്തിയ ഒരു ഗവേഷനേപ്പോലെയാണ്‌ - കേട്ടില്ലെങ്കില്‍ കേട്ടോളൂ:

ഈ ഗവേഷകന്‍ ഒരു തവളയെ മേശപ്പുറത്ത്‌ വച്ച്‌ മേശമേലൊന്ന്‌ കൊട്ടി. തവള ചാടി. പിന്നെ, നിഷ്കരുണം തവളയുടെ ഒരു കാലു മുറിച്ചു; മേശപ്പുറത്തു വച്ചു; മേശപ്പുറത്ത്‌ കൊട്ടി; തവള ചാടി. അങ്ങനെ രണ്ടാമത്തെ കാലു മുറിച്ചു മൂന്നാമതെ കാലുമുറിച്ചു. അപ്പോഴൊക്കെ തവള ചാടി. അവസാനം നാലാമത്തെ കാലു മുറിച്ചു; അല്‍ഭുതം തവള ചാടിയില്ല. ഗവേഷകന്‍ പുസ്തകത്തില്‍ ഇങ്ങനെ എഴുതി അടിയില്‍ രണ്ടുവരവരച്ചു: 'നാലുകാലും ഇല്ലെങ്കില്‍ തവളയ്ക്ക്‌ ചെവി കേള്‍ക്കില്ല'

ഇനി ഞാന്‍ പറഞ്ഞത്‌ കൂട്ടാക്കണ്ട.. ഇത്തവണത്തെ നാഷണല്‍ ജ്യോഗ്രഫിക്‌ എടുത്തൊന്നു മറിക്കൂ.

മുകളില്‍ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം ഞാന്‍ ചെയ്യുന്നു എന്നിതിനര്‍ത്ഥമില്ലാട്ടോ.. ഞാനീ പുതുമകള്‍ക്കും സ്വാതന്ത്ര്യത്തിനും എന്റെ ജീവിതത്തില്‍ നിന്നും കുറേ വര്‍ഷങ്ങളെണ്ണിക്കൊടുത്തുകൊണ്ടിരിക്കുന്നു എന്നു മാത്രം.

രാജ് said...
This comment has been removed by a blog administrator.
രാജ് said...

വെളിച്ചെണ്ണയുടെ അമിതമായ ഉപയോഗം ആരോഗ്യത്തിനു് ഹാനികരമെന്ന റിസേർച്ച് റിസൽട്ട് ഏതോ ഭക്ഷ്യഎണ്ണക്കമ്പനിക്കാർ കാശുകൊടുത്ത് എഴുതിപ്പിച്ചതാണെന്ന് കേട്ടതോടെ എനിക്ക് സമാധാനമായി. മേലനങ്ങനാതെ കൈമാത്രം അനക്കി പണിയെടുക്കുന്ന ഒരാൾ പറയുന്നത് കേട്ടു, ചോറുണ്ടാൽ തടികൂടുന്നു; അതുകൊണ്ട് ഗോതമ്പുണ്ടയാവാം കുറച്ചു കാലമെന്ന്. നല്ല നെല്ലുകുത്തരികൊണ്ട് (തവിടടക്കം കുത്തിയെടുത്തത്) ചോറുണ്ണുന്നത് കാണുമ്പോൾ എന്റെ കൂടെ ജോലി ചെയ്യുന്ന തമിഴൻ പറയും ആ ചോറ് തമിഴ് നാട്ടിൽ സ്കൂളിലെ കുട്ടികൾക്ക് ഉച്ചക്കഞ്ഞി കൊടുക്കുവാൻ മാത്രമേ ഉപയോഗിക്കുമെന്ന്. ബസുമതി വല്യമ്മയുടെ മുമ്പിൽ നമ്മുടെ നെല്ലുകുത്തരിക്കുള്ള ദോഷമെന്താണു്, അറിയുന്നവർ അരുളിയാലും...

ദേവന്‍ said...

സംഗതി ഒരന്തവും കുന്തവുമില്ലാത്ത വിഷയമായതുകൊണ്ടും നീളത്തിലെഴുതാന്‍ സമയമനുവദിക്കാത്തതുകൊണ്ടും ചുരുക്കി ചുരുക്കി ഒരു വിവാദത്തിന്റെ തിരിയുടെ വലിപ്പത്തില്‍ ഒരു ഉരുപ്പടി ഇട്ടിട്ടു ഞാന്‍ പോണ്‌.

സിബു,
1. ഗവേഷണം, പ്രത്യേകിച്ച്‌ സ്പോണ്‍സേര്‍ട്‌ സ്റ്റഡീസ്‌, തീസീസ്‌ പേപ്പേര്‍സ്‌ എന്നിവയെ എനിക്കു ദമ്പിടിപോലും വിശ്വാസമില്ല. കൂറഞ്ഞപക്ഷം 50 പേരെങ്കിലും ഗവേഷിച്ച്‌ അംഗീകരിക്കാത്തതോ 5 വര്‍ഷം ഉപയോഗത്തില്‍ പ്രത്യക്ഷഭലം കാണാത്തതോ ആയ ഒന്നും വിശ്വസിക്കില്ല (വയോക്സ്‌ കഴിച്ചു സ്വര്‍ഗ്ഗരാജ്യം പ്രാപിച്ചവരാണേ കട്ടായം, വിസ്വസിക്കില്ല). പെരിങ്ങോടന്‍ പറഞ്ഞ വെളിച്ചെണ്ണ ഗവേഷണങ്ങല്‍ രണ്ടും സ്പോന്‍സര്‍ ചെയ്യപ്പെട്ട സോദ്ദേശ സാഹിത്യങ്ങളാണ്‌.

2. ദീര്‍ഘായുസ്സിന്റെ കാരണം ആലം പടച്ച സാറിനു മാത്രമേ അറിയൂ. എങ്കിലും ഇതുവരെയുള്ള വിശ്വാസം ഇതു പാരമ്പര്യമാണെന്നാണ്‌. കളരിഗുരുക്കളായിരുന്ന എന്റപ്പൂപ്പന്‍ ചെറുപ്പത്തിലേ സ്റ്റ്രോക്ക്‌ വന്നു മരിച്ചു. കൂട്ടുകാരന്‍ ഗോപാലകൃഷ്ണന്‍ രാവിലെ എഴുന്നേറ്റാല്‍ രണ്ടുകുപ്പി ചാരായം കുടിക്കും, ഒരു കെട്ടു ബീഡിയും വലിക്കും 103-ഇല്‍ ആണ്‌ ഔട്ട്‌ ആയത്‌.. അതാണ്‌ ജീന്‍ അടാന്റേജ്‌ അല്ലെല്‍ങ്കില്‍ തലവര.

3. അസുഖങ്ങള്‍ പലതരമാണെങ്കിലും പ്രധാനമായും രണ്ട്‌ കാറ്റഗറിയാണ്‌. ഒന്നു ക്രോണിക്‌ രണ്ട്‌ അക്യൂട്ട്‌. അക്യൂട്ടന്മാര്‍ മരുന്നിനടങ്ങുന്നവരും മിക്കവാറും എന്റെങ്കിലും
ബാക്റ്റീരി, വൈറസ്‌, ഫംഗസ്‌, വെറും ഗസ്സ്‌ എന്നിവയോ മറ്റോ കൊണ്ടു ഉണ്ടാവുന്നവയും മരുന്നിനു കീഴടങ്ങുന്നവയുമാണ്‌. ക്രോണിക്‌ അസുഖങ്ങള്‍ക്ക്‌ ചികിത്സ യാല്‍പരമാവധി ചെയ്യാന്‍ പറ്റുന്നത്‌ രോഗം കൂടുതല്‍ വഷളാകാതെ ഏറെക്കാലം കൊണ്ടുനടക്കാമെന്നുള്ളതാണ്‌.

4. ഇന്‍ഫ്ലമ്മേഷന്‍ സിന്‍ഡ്രോം പുതിയ കണ്ടെത്തലോന്നുമല്ല . പലരും ഇതില്‍ നോബല്‍ പ്രൈസ്‌ ഒക്കെ വാങ്ങിയെങ്കിലും നിനക്ക്‌ മരുന്നു വേണ്ടെന്നു പറയുന്ന ഡോക്റ്റനെ രോഗിക്കെന്നല്ല ദോക്റ്ററുടെ ഭാര്യക്കുപോലും അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ട്‌ ഈ സംഭവം മാര്‍കെറ്റ്‌ ചെയ്യാതെ പോയെന്നേയുള്ളൂ.

ആന്റി ഇന്‍ഫ്ലമേഷന്‍ എന്നാല്‍ ഒന്നും കഴിക്കാതെയിരിക്കലല്ല. ഓക്സൈഡുകളും ച്‌-മാര്‍ക്കറും പിഴക്കാത്ത ഗോപാലമ്മാവന്‌ എന്തും കഴിക്കാം, പക്ഷെ ഭോോരിപക്ഷത്തിനും മധ്യവയസ്സില്‍ താളം പിഴക്കും.. ഒരു കാരണം കോണ്ട്‌ മാത്രം സാധാരണ അതു സംഭവിക്കാറില്ല.ഠാഴെപ്പറയുന്നവയുടെ ഒരു കോംബിനേഷന്‍ ആകും മിക്കവാറും.

1.പാരമ്പര്യം (ഇതിനാണ്‌ കാര്‍ന്നോമ്മാറ്‌ സുകൃതം ചെയ്യണമ്ന്നു പറയുക)
2. പുകവലി
3. വ്യായാമമില്ലായ്മ
4. കൂടുതല്‍ എണ്ണ, പാല്‍, ഇറച്ചി, മുട്ട (പഴകുംതോറും കൂടുതല്‍ വഷളാകും)
5.സ്റ്റ്രെസ്സ്‌
6.ഏകാന്തത
7. മദ്യപാനം
8. ആത്മവിശ്വാസം/ദൈവ വിശ്വാസം ഇല്ലയ്മ
9. സുഭാപ്തിവിശ്വാസമില്ലായ്മ

സാധാരണയായി കണ്ടുവരുന്നത്‌ ഏതെങ്കിലും മൂന്നുനാലു കാരണം
ഒത്തുവരുന്നവരില്‍ നല്ലൊരു ശതമാനം ക്രോണിക്‌ അസുഖങ്ങള്‍ക്ക്‌ (ഷുഗര്‍, പ്രഷര്‍, കൊളസ്റ്റ്രോള്‍, സ്പോണ്ടിലൈറ്റിസ്‌, ആമവാതം, സന്ധിവാതം) അടിമപ്പെടുമെന്നാണ്‌. ആന്റി ഇന്‍ഫ്ലമ്മേഷന്‍ ലൈഫെന്നാല്‍ മേല്‍പ്പറഞ്ഞവയില്‍ മാറ്റാന്‍ പറ്റുന്നവ മാറ്റുക അതുവഴി രോഗത്തെ ഇല്ലായ്മ ചെയ്യുക എന്നാണ്‌. അതിനേ അതുകഴിയൂ.. അതിനതു കഴിയുകയും ചെയ്യും. ആദ്യമായി ഞാന്‍ കോളസ്റ്റ്രോള്‍ ചെക്ക്‌ ചെയ്യുമ്പോള്‍ 311 (ടി സി) 240 (എല്‍ ഡി എല്‍) . നിന്റെ ജീവിതം മുഴുവന്‍ മരുന്നു കഴിക്കണമെന്ന് ഡോക്റ്റന്‍. ഒരു മാസം കൊണ്ട്‌ അയാല്‍ പറയുന്ന ലെവല്‍ എതിക്കാന്‍ ഒരു മരുന്നും വേണ്ടായെന്ന് ഞാന്‍. ഇന്ന് ഞാന്‍ ഒരു ദിവസം 3 മൈല്‍ ജോഗ്‌ ചെയ്യും, ബീഫ്‌, മട്ടണ്‍, മുട്ടയുടെ മഞ്ഞ, എല്ലാത്തരം എണ്ണയും വെണ്ണയും, പാല്‍ എന്നിവ നിറുത്തി (മീന്‍ ധാരാളം കോഴിയിറച്ചി വല്ലപ്പോഴും, ഫാസ്റ്റ്‌ ഫൂഡ്‌ പണ്ടേയില്ല). 30 മിനിറ്റ്‌ യോഗ. 5 മിനിറ്റ്‌ പ്രാര്‍ത്ഥന.. കൊളസ്റ്റ്രോള്‍ ഇല്ലേയില്ല.. ഒരുതരം അസുഖങ്ങളുമില്ല, മരുന്നുകളും.

അര്‍ശസിനു ഓപ്പറേഷന്‍ ചെയ്യാത്ത ചന്ദ്രേട്ടന്‍ ,നാലു കോറോണറി ആര്‍ട്ടെറിയും ബ്രീത്ത്‌ കണ്ട്രോള്‍ കൊണ്ട്‌ തുറന്ന് ബൈപ്പാസ്‌ ഓപ്പറേഷന്‍ ഒഴിവാക്കിയ ഇന്ത്യന്‍ ഓയിലിന്റെ ഉന്നത ഉദ്യ്യോഗസ്ഥന്‍ തെളിുകളായി ജീവിക്കുന്നു.. ഒരസുഖവുമില്ലാതെ നയാ പൈസയുടെ മരുന്നും വേണ്ടാതെ..

പെരിങ്ങോടാ
1. ഒരു അരിയും മറ്റൊന്നിനെക്കാള്‍ ഗുണമുള്ളതല്ല, പരമാവധി തവിടു കഴിക്കുക, നല്ലതാണ്‌


2. എല്ലാ എണ്ണയും ചീത്ത. വെളിച്ചെണ്ണക്കുമാത്രമായി പ്രത്യേകിച്ച്‌ ഒന്നുമില്ല..

3. ഭക്ഷണം കൂടുംതോറും വ്യായാമവും കൂട്ടുക (ചുമ്മാ ചാറ്റ്‌ ചെയ്യാന്‍ അരക്കലം ചോറുണ്ണേണ്ട കാര്യമില്ലാ)

4. ഭക്ഷണം പലതരം ജീവിതരീതിമാറ്റത്തില്‍ ഒന്നുമാത്രം.. ആ പാണ്ടിക്കൂട്ടുകാരന്‍ ഒരസൂയപ്പണ്ടാരമാണെന്നു വയ്ക്കുക.. അയാള്‍ പഞ്ചാമൃതം കഴിച്ചാലും ഒരു കാര്യവുമില്ല പിന്നെ.

അഷ്ടാംഗഹൃദയവശാല്‍ സാധാരണതേയ്മാനങ്ങങ്ങള്‍ മാത്രമേയുള്ളെങ്കില്‍ മനുഷ്യ ശരീരം 120 വര്‍ഷം പ്രവര്‍ത്തനക്ഷമമായിരിക്കും- ആഹാരം, വെള്ളം, വായു, മനസ്സ്‌ എന്നിവ വഴി വിഷം അകത്തേക്കു പ്രവഹിക്കാതെയിരുന്നാല്‍..

ദേവന്‍ said...

ഗുരുക്കളേ,
ഇന്നലെ ഉറങിക്കൊണ്ടാണ് ചമയമിട്ടത്. M A Malayalam പരീക്ഷാപ്പേപ്പറ് പോലെ അക്ഷര-വ്യാകരണത്തെറ്റ്. യൂണിവേർസിറ്റി മാർക്ക്ലിസ്റ്റ് തിരുത്താം ബ്ലോൾഗിൽ അതു പറ്റില്ലേ?

സു | Su said...

ഈശ്വരാ...
സിബു, പെരിങ്ങോടാ, ദേവാ,
എന്തൊക്കെ തിന്നാം തിന്നാൻ പാടില്ല എന്ന് വ്യക്തമായിട്ട് ഒന്നെഴുതിവെച്ചേ. എന്നെ വെറുതേ കൺഫ്യൂഷൻ ആക്കാതെ.

പിന്നെ എന്റെ ഒരു ചെറിയ ബുദ്ധിയുടെ അഭിപ്രായത്തിൽ പറഞ്ഞാൽ, പറ്റാത്ത വസ്തുക്കൾ ഒക്കെ ഒഴിവാക്കി, 3 മൈൽ ജോഗിങ്ങ് നടത്തി, 30 മിനുട്ട് യോഗ ചെയ്ത്, ഈശ്വരനേം പ്രാർഥിച്ച്, ദേവൻ പറഞ്ഞ 9 കാര്യങ്ങളും അതിന്റെ ശരിയായ രീതിയിൽ നടത്തി, (അതായത് പുകവലി വിട്ട്, വ്യായാമം ചെയ്ത് മുതലായവ ....) ശുഭാപ്തിവിശ്വാസത്തോടെ ഇരിക്കുമ്പോഴാകും ഒരു സുനാമിയോ, റീത്തയോ, കത്രീനയോ ഒക്കെ വന്ന് മനുഷ്യന്മാരെ അപ്പാടെ എടുത്തോണ്ട് പോവുക. അതുകൊണ്ട് മക്കളേ ഉള്ള സമയം കളയാതെ നല്ല വല്ല ജോലിയും ചെയ്താട്ടെ.
പാവം നളൻ! പാചകത്തിനു ഒരു തക്കാളി മുറിച്ചത് എല്ലാരേം കാണിച്ചുകളയാം എന്നു വിചാരിച്ച് പടം വെച്ചപ്പോൾ അതിനു മുകളിൽ കയറിയിരുന്ന് ബാലേ കാണിക്കുന്നോ.

ദേവാ‍ാ.....( സു അലറുന്നു..)
3 മൈൽ ജോഗ് ചെയ്യുന്നത് ഒന്നാക്കി കുറച്ച് അക്ഷരത്തെറ്റില്ലാതെ കമന്റ് എഴുതാൻ പഠിച്ചാട്ടെ. എന്നാ കൊളസ്റ്റ്രോൾ താനേ കുറയും.

പിന്നെ ബി.പി.കുറയാൻ ഒരു സൂത്രം ഉണ്ട്. ബി.പി. ലവൽ കൂടുമ്പോൾ “ പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം“ എന്ന പാട്ട് ആസ്വദിച്ച് കേട്ടാൽ മതി. അതു പരീക്ഷിച്ച് വിജയിക്കാത്തവർ എന്നെ തെറി പറയും .അപ്പോഴെങ്കിലും നോർമൽ ആയിക്കോളും. എന്റെ സൂത്രം എപ്പടി?

ദേവന്‍ said...
This comment has been removed by a blog administrator.
ദേവന്‍ said...

സൂ,
ഓരോ ദിവസവും വണ്ടി ഗാരേജിൽനിന്നു ഇറക്കുമ്പോൾ കണ്ണാടിയും മൂക്കാടിയുമൊക്കെ ശരിയാക്കുന്നു, ചിലതൊക്കെ പരിശോധിക്കുന്നു, സീറ്റ് ബെൽറ്റിടുന്നു കുന്തം കൊടച്ചക്രം ഒക്കെ ചെയ്യുന്നു... ഇതൊക്കെ ചെയ്യുന്നവൻ നേരെ വണ്ടിയോടിച്ച് 40 ചക്രമുള്ള ലോറിയുടെ അടിയിൽ പോകുന്നില്ലേ?

താൻപാതി-ദൈവം പാതി എന്നയ്തിലെ തന്റെ പാതി പാതിയെക്കാൾ വലുതാണ്. സുനാമിയും റീത്തയും ഭീരകാക്രമണവും രണ്ടു വേൾഡ് വാറും 30 വർഷത്തെ ആക്സിടന്നും എല്ലാം കൂട്ടിച്ചേർത്താൽ കിട്ടുന്ന മരണസംഖ്യയുടെ ഇരട്ടിയിലധികം അമേരിക്കക്കാറര് ഓരോ വർഷവും പുകവലിയുടെ നേരിട്ടുള്ള പാർശ്വഫലങളാൽലെ മരിക്കുന്നു.. ഇതറിഞുകൊണ്ട്തന്നെ ആളുകൾ പുകവലിക്കുന്നതും. പൊതുവിൽ പറയുന്നതും സ്വയം വിശ്സ്വസിപ്പിക്കാൻ ശ്രമിക്കുന്നതും സൂ പറഞപോലെ സൂക്ഷിച്ചാലും മരിക്കും, അല്ലെൻകിൽ പുകവലിച്ച ഗോപാലന് അമ്മവൻ 103 വർഷം ജീവിച്ചു പുകവലിക്കാത്ത അമ്മായി 40 വയസ്സിൽ ശ്വാസകോശാർബുദം വന്നു മരിച്ചു എന്നൊക്കെ ആവും, പക്ഷേ സത്യത്തിൽ എന്താണ് സംഭവിക്കുന്നത്? അത്യാഹിതം നമുക്കു വരില്ല എന്നു നമ്മൾ പ്രത്യാശിക്കുന്നു. എങ്ങനെയായാലും മരിക്കും അതുകൊണ്ട് ഞാൻ പുകവലിക്കും എന്ന് പറയുന്നത് ആക്സിഡെന്റ് സംഭവിക്കാനുള്ളത് സംഭവിക്കും അതുകൊണ്ട് ഞാൻ കുടിച്ചു വണ്ടിയോടിക്കുമെന്നു പറയുമ്പോലെയാണ്..
We believe accidents only happen to other people and hope we are somehow having eternal existence

സിദ്ധാര്‍ത്ഥന്‍ said...

അനിൽ,
അൽ തവാർ പാർക്കിനെ ഏതാണ്ടൊരു മാസത്തിലധികം വലംവച്ച് സാധിച്ച ഇൻഫ്ലമേഷൻ ഇൻഫർമേഷ്നേ സിദ്ധാർത്ഥനുള്ളൂ. ആധികാരികമായി അതു പറയാവുന്ന ആളാണു് ഈ കഷ്ട വൈദ്യൻ ദേവരാഗഭാഗവതർ. പാടില്ല പാടില്ല എന്നു പാടുന്നതു കൊണ്ടാണത്രേ ആളോൾ ആ വാലു ചേർത്തതു്.

പിന്നെ, ഉപദേശമാണെങ്കിൽ ഒറ്റ വാചകം. പുണ്യം വർദ്ധിപ്പിക്കുക, പാപം കുറയ്ക്കുക. ഇമ്മനുവൽ കാന്റ് ( പഹയന്റെ Critique of Pure Reason, classicreader.com-ൽ കാണും) എന്നൊരു സാമദ്രോഹി പുണ്യത്തിനു പറഞ്ഞിട്ടുള്ള നിർവചനം അനേകം തവണ ആവർത്തിക്കാവുന്നതു് എന്നാകുന്നു. ഭയമാണു് അല്ലെങ്കിൽ ഭയമുണ്ടാക്കുന്ന പ്രവൃത്തിയാണു് പാപം എന്നു വിവേകാനന്ദനും.

പുകവലി ഇഷ്ടമല്ലെന്നുണ്ടെങ്കിൽ അതു വേണ്ട. എന്നു വച്ചാൽ പുകവലിച്ചു കഴിഞ്ഞു് അതിനെ പറ്റി വേണ്ടീർന്നില്ല എന്നാണു ചിന്തിക്കുന്നതെങ്കിൽ അതു നിറുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അങ്ങനെ ഇതു വരെ തോന്നിയിട്ടില്ലെങ്കിൽ അതു നിറുത്തണമെന്ന അഭിപ്രായമെനിക്കില്ല. പിന്നെ ഉപവാസം ശീലമാക്കുക. തിങ്കളാഴ്ച്ചയോ, വ്യാഴാഴ്ച്ചയൊ മാ‍ലയിട്ടിട്ടോ, ചന്ദ്രനെ നോക്കീട്ടോ, കുരുത്തോല തൂക്കീട്ടോ എങ്ങനെയായാലും. ത്യജിച്ചു ഭുജിക്കുക എന്ന ഈശാവാസ്യനിയമപ്രകാരം അതും പുണ്യമാണു്.

ഇനിയും ഞാൻ വല്ലതും പറഞ്ഞാൽ ഭാഗവതരെന്നെ ഹിംസിച്ചു കളയും. ഇദ്ദേഹം ലീവിനു പൊയ്ക്കഴിഞ്ഞാലാകാം കേട്ടോ ബാക്കി.

അഭയാര്‍ത്ഥി said...

Sidhartha guruve,
U r the real preacher- Saakshaal Goudhama Budha. Nirvanathilekkulla vazhi ottavariyil ningal paranju.
Bheethi ulavaakkunnathu cheyyathirikkuka. That's all.
Bible parayunnathum ithu: ninaku oru avayavam idarcha undakkunnuvengil athine aruthu maattuka. Sareeram mothamaayi nasikkunnathinekaal ethanu nallathu.
Yes, I do endorse this. Paapavum punyavum nirvachikunnathum ee swantham- purely personal view ilude maathram.
Like to hear more like this.

aneel kumar said...

പുരാണമെഴുതി ഫലിപ്പിക്കാനുള്ള കെല്പില്ലാഞ്ഞതിനാൽ ഹിസ് ഹൈനെസ് അബ്ദുള്ളയിലെ മാമുക്കോയയുടെ പ്രതികരണം മനസിൽ വച്ചു പറയാം.
നിങ്ങളൊക്കെ മലയാളവെടി
നിർത്തിയിട്ട് എന്റെ ഒരു ചെടിയ സംശയത്തിൽ പിടിച്ച് ഉണ്ടയില്ലാവെടി വച്ചു കളിയാണല്ലേ ഇവിടെ?
നടക്കട്ടെ നടക്കട്ടെ.

ദേവന്‍ said...

അനിൽ തന്ന ലിംക് വഴി പോയി നോക്കി.. ഈ നളനും സിദ്ധാർത്ഥനും പെരിങ്ങോടനും കണ്ണൂസും ജ്യോതിഷും അവിടെയുമുണ്ടല്ലോ. ദേവരാഗവും അവിടെ രജിസ്റ്റർ ചെയ്യണോ??
:)

nalan::നളന്‍ said...

സിബു പറഞ്ഞതൊക്കെതന്നെയാണു് എനിക്കും പറയാനുള്ളതു്.
അപ്പൊപ്പിന്നെ ദേവ് അക്കമിട്ടുനിരത്തിയ ഇനങ്ങളിലെ വ്യായാമം എന്നൊരൊറ്റ വിദ്യകൊണ്ടു് പരിഹരിക്കാവുന്ന പ്രശ്നങ്ങളേയുള്ളൂവെന്നാണു് എന്റെ ഭാഗം.
ബാക്കിയുള്ളവയെല്ലാം ഒരു കണ്‍സ്യൂമറെന്നനിലയ്ക്കു് നമ്മുടെ തലയിലടിച്ചേല്‍പ്പിക്കുന്ന ഭീതിയുടെ കച്ചവടത്തിന്റെ ഭാഗമായിട്ടേ ഞാന്‍ കാണുന്നുള്ളൂ. ഇപ്പറഞ്ഞ ദുഷ്ക്രീയകളൊക്കെ ജീവിതചര്യയാക്കിയിട്ടും ദീര്‍ഘായുസ്സോടെ വാണ പൂര്‍വ്വികര്‍ നമുക്കുണ്ടായിരുന്നില്ലേ. യന്ത്രവല്‍ക്കരണം നമുക്കു് സമ്മാനിച്ച അസുഖങ്ങളില്‍ മിക്കതും വ്യായാമക്കുറവിനനുപാതകമായി ഭക്ഷണക്രമങ്ങളില് മാറ്റങ്ങള്‍ വരാതിരുന്നതു്കൊണ്ടാണെന്നാണു് ഞാന്‍ മനസ്സിലാക്കുന്നതു്.
കാന്റീനില്‍ നിന്നും ഒരു പാക്കറ്റ് കപ്പലണ്ടിയോ മറ്റേതെങ്കിലും സ്നാക്കോ എടുത്തിട്ട് അതിന്റെ ലേബല്‍ സൂക്ഷ്മമായി പഠിച്ചതിനു ശേഷം, ഇതു കഴിച്ചാലെനിക്കിന്നു് ജിമ്മില്‍ 5 മൈല് കൂടുതലോടേണ്ടിവരുമെന്നും പറഞ്ഞതുപേക്ഷിക്കുന്ന സുഹൃത്തുക്കളെക്കാണുമ്പോള്‍ ചിരിക്കണോ അതോ കരയണോയെന്നറിയില്ല.

ഭക്ഷണത്തിലെ നിയന്ത്രണങ്ങളൊന്നും ഞാനിഷ്ടപ്പെടുന്നില്ല. അപ്പോള്‍പ്പിന്നെ ചോദ്യം ‘നിങ്ങള്‍ ജീവിക്കാന് വേണ്ടി ഭക്ഷിക്കുന്നോ അതോ ഭക്ഷിക്കാന് വേണ്ടി ജീവിക്കുന്നോ? ‘ എന്നാവും. ഞാനേതായാലും ഭക്ഷിക്കാനുംകൂടിയാണു് ജീവിക്കുന്നതു്

Jo said...

superb composition. :-)

The Out Campaign: Scarlet Letter of Atheism