
അച്ഛന്റെ മടിയിലിരുന്നവള്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിയ്ക്കാനൊരുങ്ങുന്നു.
അക്ഷരങ്ങളുടെ ലോകത്തേക്കുള്ള ആദ്യചുവടുകള്‍

അക്ഷരങ്ങള്‍ക്കായൊരുങ്ങിക്കഴിഞ്ഞുവെന്നവള്‍ സ്വന്തം മുഖത്തും ചുവരുകളിലൊക്കെ കുറിച്ചുവച്ചിരുന്നു.
അക്ഷരം അറിവിലേക്കുള്ള വഴിയാണു്.
അറിവില്ലായ്മയുടെ വിശാലസുന്ദര ലോകത്തുനിന്നവള്‍ അറിവെന്റെ ചെറിയ ലോകത്തേക്ക് പതിയെ പതിയെ..
കൂട്ടിനു് അല്പജ്ഞാനിയായ ഞാനും.
ഒരറിവും പൂര്‍ണ്ണമല്ല. ശാസ്ത്രീയമായതും വേദാന്തവും അദ്വൈതവും തുടങ്ങി സമസ്ത അറിവുകളും ചേര്‍ത്തുവച്ചാലും അറിവിന്റെ (അല്ലെങ്കില്‍ അറിവില്ലായ്മയുടെ) വിശാലമായ സമുദ്രത്തിലൊരു കൈക്കുമ്പിളോളം വരില്ലായിരിക്കും.
അറിവില്ലായ്മയുടെ ഭീകരരൂപം കണ്ടു ഭയന്നിട്ടാവണം
മഴത്തുള്ളി അഹം ബ്രഹ്മാസ്മി മന്ത്രമുരുവിട്ട്
നിലത്തേക്കിറ്റുവീണദ്വൈതിയായത്.