ചിത്രജാലകം: ചിത്രശിലാപാളികള്യാത്രാമൊഴിയുടെ ചിത്രശിലാപാളികള്‍ എനിക്ക് മറക്കാനാവാത്ത ഒരനുഭവമാണു്.
ഡാലി ചിത്രങ്ങളെ അനുസ്മരിക്കുന്ന പോലുള്ള ദൃശ്യങ്ങള്‍

ലുറെ ഗുഹകള്‍ക്കുള്ളിലൂടെയുള്ള യാത്ര,
സമയത്തിന്റെ തേരിലൂടെയുള്ള യാത്രപോലെ അനുഭവപ്പെട്ടു.
ഓരോ കോണുകള്‍ തിരിയുമ്പോഴും
മറ്റൊരു നൂറ്റാണ്ടിലേക്ക് എത്തപ്പെട്ട പ്രതീതി.
സമയമുറങ്ങിക്കിടക്കുന്നൂ ഇവിടം.
ഈ പ്രതിബിംബങ്ങളില് പോലും സമയം ഘനീഭവിച്ചു കിടക്കുന്നു.