അയ്യോ അത്യോ സിദ്ധാർത്ഥാ? എവടെ, നോക്കട്ടെ... ന്റെ ഭഗോതീ...അതു പൌഡർ ബ്ലൂ നിറത്തിലുള്ള ഒരു കാറാന്നാ ന്റെ മണ്ടൂസ്സ് തല മനസ്സിലാക്ക്യേ. പ്രായാധിക്യം, തിമിരം...പൊറുക്കണേ, നളാ... ഉമയെ ആരും കൊടുത്തതല്ല കണ്ണാ, അവൾ മല്ലികാർജ്ജുനന്റ്യാ ന്നു തിരിചറിഞ്ഞു സ്വയം കൊട്ടാരത്തിന്നിറങ്ങ്യേപ്പൊ അച്ഛനും അമ്മെം തടഞ്ഞപ്പഴ പർവതനന്ദിനി ഉമയായേ...
ഉ-മേ-തി മാത്രാത് തപസന്നിഷിദ്ധാ പശ്ചാദ് ഉമാഖ്യാം സുമുഖീ ജഗാമ... ന്നു കാളിദാസൻ. പിന്നീടു നടന്ന കന്യാദാനം.അതു ഗതി കെട്ട നഗാധിരാജൻ നാട്ടുകാരടെ കണ്ണിൽ പൊടിയിടാൻ ചെയ്തതല്ലെ
എന്നാണു് ആ ശ്ലോകം. പാർവ്വതി തപസ്സിനു പോയപ്പോൾ അമ്മ “ഉ മാ” (അയ്യോ അരുതേ) എന്നു പറഞ്ഞത്രേ. പിന്നീടു് എല്ലാവരും അവളെ അങ്ങനെ വിളിക്കാൻ തുടങ്ങിയത്രേ. വിളിപ്പേരുണ്ടാക്കൽ കൊടകരയിൽ മാത്രമല്ല എന്നർത്ഥം.
“ഉമ”യ്ക്കു് ഈ അർത്ഥം കണ്ടുപിടിച്ചതു് എന്നിക്കൊരു വലിയ ആശ്വാസമായിരുന്നു. അതിനു മുമ്പു് “ഉ”വിന്റെ (ശിവന്റെ. “ഓം” ലെ അ+ഉ+മ് “ഉ” ടിയാനാണത്രേ!) “മാ“ (ലക്ഷ്മി - അതായതു് ഭാര്യ) എന്നൊരർത്ഥം മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. അപ്പോൾ “ഉമേശൻ“ എന്ന പേരിനു് ഒരു അസ്ക്യത. “ശിവന്റെ ഭാര്യയുടെ ഭര്‍ത്താവു്”! കേട്ടാൽ ഉമയ്ക്കു രണ്ടു ഭർത്താക്കന്മമരുണ്ടെന്നു തോന്നും. കാളിദാസൻ ഈ അർത്ഥം പറഞ്ഞു തന്നു രക്ഷിച്ചു!
ഉമേശാ, (ന്നാലും, ഉമ ഇല്യെങ്കി, ഉമേശൻ ഇല്ല്യാ ട്ടോ) ഉ എന്നതിനു അയ്യോ ന്നെ അർഥള്ളൂ? കുഞ്ഞേ എന്നു കൂടി ണ്ടേന്നാണെന്റെ പരിമിതമായ അറിവ്വ്. കുഞ്ഞേ അരുത്. ഉമേഷ് പറഞ്ഞ കഥ തന്ന്യാ ഞാനും പറഞ്ഞെ, പാർവ്വതീനെ ഉമയാക്കിയത് വീട്ടുകാരാ ന്ന്. ഹിമവാന് ആദ്യം പാര വെക്കാനാ നോക്ക്യേ , അല്ലാണ്ടെ നല്ലവനായ സിദ്ധാർത്ഥൻ പറഞ്ഞ പോലെ പ്രൌഢിയോടേം, മാങ്ങാത്തൊലിയോടേം മൊളെ അങ്ങട്ടു സന്തോഷായിട്ടു പിടിച്ചു കൊടുത്തില്യാ ന്ന്.
പ്രീ-ഡിഗ്രിക്കൊരു പദ്യം പഠിക്കുന്നതിനിടയില്‍ 'മാധവ'നിങ്ങു വരുമെന്നു തോഴി നായികയോടു പറഞ്ഞതില്‍ ഈ പറഞ്ഞ അസ്കിത ഇല്ലേ എന്നു ഞാനും സംശയം പ്രകടിപ്പിച്ചിട്ടുണ്ടുമേഷേ. . ഏർക്കനവേ ഒരു പേണ്ണിന്റെ ഭർത്താവായവനെ ഇനിയാരു മോഹിക്കും? തപ്പല്ലവാ? രത്നാകരൻ സാറു് ഒന്നാലോചിച്ചിട്ടു പറഞ്ഞു "ഞാനോ നീയോ ആണെങ്കിൽ ആരും മോഹിക്കില്ല, ഇതു കൃഷ്ണനാ, കൃഷ്ണൻ! പതിനായിരത്തിഏഴു കെട്ടിയാലും കാണും മോഹിക്കാനാളുകൾ."
സംസ്കൃതം നമുക്കു കഷ്ടിയാണു്. പുരാണ വ്യുല്പത്തിയാണെങ്കിൽ തുലോം തുച്ഛം. രത്നാകരന്മാഷിന്റെ മേല്‍ പ്രസ്താവനയുടേയും, മോളെ കെട്ടിയവൻ അംബാനിയാണെങ്കിലഹങ്കരിക്കാത്തതാരാണെന്നുള്ള കോമൺ സെൻസിന്റെയും ഇടയിൽ, താടി(?)യും മുടിയും നീട്ടി ചിതാഭസ്മം പുരട്ടി, പാമ്പിനേം തോളിലിട്ടു, വേറൊരുത്തിയേ തലയിലുമിരുത്തി, ആനത്തോലും ധരിച്ചു നടക്കുന്ന എക്സ്ക്ലൂസിവ് ഫിഗറാണു് മുക്കണ്ണനെന്നതു് ഞാനങ്ങു് മറന്നു പോയി. ക്ഷമി. വേണമെങ്കില്‍ എന്നെ ബെഞ്ചിന്റെ മോളില് ഒരു പിരീഡ് മുഴുവനും നിര്‍ത്തിക്കോ.
“മാധവ“ന്റെ കാര്യം വിടു്. “അദ്ധ്യാത്മരാമായണം” കിളിപ്പാട്ടിൽ എഴുത്തച്ഛൻ പാർവ്വതിയെക്കൊണ്ടു ശിവനെ വിളിപ്പിക്കുന്നതെന്താന്നറിയ്വോ? “ഗംഗാകാമുകാ” എന്നു്. പോരേ പൂരം? ഹിലാരി ഭർത്താവിനെ “മോണിക്കാകാമുകാ” എന്നു വിളിക്കുന്നതുപോലെ!
ഒരു കുന്നു അമർച്ചിത്രകഥ വായിച്ചറിഞ്ഞ വിവരമേയുള്ളൂ എന്റെ പുരാണലോകത്തിനു, പക്ഷെ, ഭാവനയുടെ ഉത്തുംഗതയിൽ കാവ്യാത്മകമായി ജീവിതങ്ങൾവിരചിച്ച് അതിൽ വിഭിന്നങ്ങളായ ലോജിക്കുകളും സമ്മേളിപ്പിക്കുന്നത് വായിച്ചറിയുമ്പോൽ ഇതിന്റെയൊക്കെ മാതാവായ എന്റെ നാടിനെ ഞാൻ നമിക്കുന്നു.
ഉമേഷെ, എഴുത്തച്ഛന്റെ കാര്യവും വിട്ടുകളയൂ, കൂണുകള്‍ മുളയ്ക്കുന്നത്രവേഗത്തിലായിരുന്നു അദ്ദേഹം ദേവനാമങ്ങള്‍ മെനഞ്ഞെടുത്തിരുന്നതു്.
അയോദ്ധ്യാകാണ്ഢത്തില് “ഒരു” നാരദന് വന്നു കഥയുടെ ക്ലൈമാക്സ് മുഴുവന്‍ രാമനു ചൊല്ലിക്കൊടുക്കുന്ന സീനുണ്ട്, ആ ഒരു ഭാഗത്തു നിന്നു തന്നെ പത്തുനൂറു സ്ത്രീ-പുരുഷ വിശേഷണപദങ്ങള്‍ ഞാന്‍ പഠിയ്ക്കുകയുണ്ടായി ;)
എന്റെ പരിമിതമായ അറിവുകൊണ്ടു പറയട്ടെ.......ലെന്സുകൊണ്ടു വരച്ച അതിമനോഹരമായ ചിത്രങ്ങള്‍.....ഭാവനയുടെയും നിറങ്ങളുടെയും ഒരു സമത്വ സമ്മിസ്രണം. വിരോധമില്ലെങ്കില്‍ ഏതു ‘ക്യാമറ’ ഏതു ലെന്‍സ്’ .......... ഒന്നു പറഞുതരുമോ?
നളന്, ചിത്രം ഗംഭീരം!!! പ്രൊഫഷണല്‍ ക്വാളിറ്റി. ലൈറ്റിംഗ് ഒക്കെ (mirror വച്ചൊക്കെ reflect ചെയ്യിപ്പിച്ച്)അഡ്ജസ്റ്റ് ചെയ്തെടുക്കുന്നതാണോ? അതോ നാച്യുറല്‍ ലൈറ്റിംഗ് ആണോ? മാതൃഭൂമി മാസികയുടെ മുഖചിത്രത്തിനയച്ചു കൊടുക്കൂ..
20 comments:
:)
ചോരപോലെ ചൊകചൊകന്ന, പൂവു പോലെ തുടുതുടുത്ത യൌവ്വനതിന്റെ ഓർമ...
എന്തു ഭംഗ്യാ.
അനുണന്റെ ഒളിച്ചാർത്തു കണ്ടു. പക്ഷേ വരുണനെവടെ?
വളരെ വളരെ മനോഹരമായ ഫോട്ടോ...
ഹെങ്ങിനെയിങ്ങിനെയൊക്കെയെടുക്കാങ്കഴിയുന്നു.....
നല്ല ചിത്രം
നളാ ഈ മനോഹര നിളാ തീരത്തു എത്താൻ ഞാൻ വൈകി.
മാപ്പ് തരൂ
ഞാനും വൈകി.
വരുണനല്ലേ അചിന്ത്യേ അര്ക്കരശ്മികള്ക്കു്, യൌവ്വനയുക്തയായ പുത്രിയെ കന്യദാനം നടത്തി, ഉമയെ ശിവനു കൊടുത്ത ഹിമവാന്റെ പ്രൌഢിയോടെ ഫോട്ടത്തിനു പിന്നില്‍ വിരാജിക്കുന്നതു്. :)
അയ്യോ അത്യോ സിദ്ധാർത്ഥാ? എവടെ, നോക്കട്ടെ...
ന്റെ ഭഗോതീ...അതു പൌഡർ ബ്ലൂ നിറത്തിലുള്ള ഒരു കാറാന്നാ ന്റെ മണ്ടൂസ്സ് തല മനസ്സിലാക്ക്യേ. പ്രായാധിക്യം, തിമിരം...പൊറുക്കണേ, നളാ...
ഉമയെ ആരും കൊടുത്തതല്ല കണ്ണാ, അവൾ മല്ലികാർജ്ജുനന്റ്യാ ന്നു തിരിചറിഞ്ഞു സ്വയം കൊട്ടാരത്തിന്നിറങ്ങ്യേപ്പൊ അച്ഛനും അമ്മെം തടഞ്ഞപ്പഴ പർവതനന്ദിനി ഉമയായേ...
ഉ-മേ-തി മാത്രാത് തപസന്നിഷിദ്ധാ
പശ്ചാദ് ഉമാഖ്യാം സുമുഖീ ജഗാമ...
ന്നു കാളിദാസൻ.
പിന്നീടു നടന്ന കന്യാദാനം.അതു ഗതി കെട്ട നഗാധിരാജൻ നാട്ടുകാരടെ കണ്ണിൽ പൊടിയിടാൻ ചെയ്തതല്ലെ
അചിന്ത്യേ,
ഉമേതി മാത്രാ തപസോ നിഷിദ്ധാ
പശ്ചാദുമാഖ്യാ സുമുഖീ ജഗാമ
എന്നാണു് ആ ശ്ലോകം. പാർവ്വതി തപസ്സിനു പോയപ്പോൾ അമ്മ “ഉ മാ” (അയ്യോ അരുതേ) എന്നു പറഞ്ഞത്രേ. പിന്നീടു് എല്ലാവരും അവളെ അങ്ങനെ വിളിക്കാൻ തുടങ്ങിയത്രേ. വിളിപ്പേരുണ്ടാക്കൽ കൊടകരയിൽ മാത്രമല്ല എന്നർത്ഥം.
“ഉമ”യ്ക്കു് ഈ അർത്ഥം കണ്ടുപിടിച്ചതു് എന്നിക്കൊരു വലിയ ആശ്വാസമായിരുന്നു. അതിനു മുമ്പു് “ഉ”വിന്റെ (ശിവന്റെ. “ഓം” ലെ അ+ഉ+മ് “ഉ” ടിയാനാണത്രേ!) “മാ“ (ലക്ഷ്മി - അതായതു് ഭാര്യ) എന്നൊരർത്ഥം മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. അപ്പോൾ “ഉമേശൻ“ എന്ന പേരിനു് ഒരു അസ്ക്യത. “ശിവന്റെ ഭാര്യയുടെ ഭര്‍ത്താവു്”! കേട്ടാൽ ഉമയ്ക്കു രണ്ടു ഭർത്താക്കന്മമരുണ്ടെന്നു തോന്നും. കാളിദാസൻ ഈ അർത്ഥം പറഞ്ഞു തന്നു രക്ഷിച്ചു!
- ഉമേഷ്
ഉമേശാ,
(ന്നാലും, ഉമ ഇല്യെങ്കി, ഉമേശൻ ഇല്ല്യാ ട്ടോ)
ഉ എന്നതിനു അയ്യോ ന്നെ അർഥള്ളൂ? കുഞ്ഞേ എന്നു കൂടി ണ്ടേന്നാണെന്റെ പരിമിതമായ അറിവ്വ്. കുഞ്ഞേ അരുത്.
ഉമേഷ് പറഞ്ഞ കഥ തന്ന്യാ ഞാനും പറഞ്ഞെ, പാർവ്വതീനെ ഉമയാക്കിയത് വീട്ടുകാരാ ന്ന്. ഹിമവാന് ആദ്യം പാര വെക്കാനാ നോക്ക്യേ , അല്ലാണ്ടെ നല്ലവനായ സിദ്ധാർത്ഥൻ പറഞ്ഞ പോലെ പ്രൌഢിയോടേം, മാങ്ങാത്തൊലിയോടേം മൊളെ അങ്ങട്ടു സന്തോഷായിട്ടു പിടിച്ചു കൊടുത്തില്യാ ന്ന്.
എന്തൊക്ക്യാണേയ്...
ഹി ഹി ഹി. അര്‍ത്ഥം പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു. പരീക്ഷയ്ക്ക് ജാമാതാവ് എന്നതിന്റെ അര്‍ത്ഥം ഭാര്യയുടെ അമ്മ എന്ന് എഴുതിയ ആള്‍ക്കാരെ എനിക്കറിയാം.
പ്രീ-ഡിഗ്രിക്കൊരു പദ്യം പഠിക്കുന്നതിനിടയില്‍ 'മാധവ'നിങ്ങു വരുമെന്നു തോഴി നായികയോടു പറഞ്ഞതില്‍ ഈ പറഞ്ഞ അസ്കിത ഇല്ലേ എന്നു ഞാനും സംശയം പ്രകടിപ്പിച്ചിട്ടുണ്ടുമേഷേ.
. ഏർക്കനവേ ഒരു പേണ്ണിന്റെ ഭർത്താവായവനെ ഇനിയാരു മോഹിക്കും? തപ്പല്ലവാ?
രത്നാകരൻ സാറു് ഒന്നാലോചിച്ചിട്ടു പറഞ്ഞു "ഞാനോ നീയോ ആണെങ്കിൽ ആരും മോഹിക്കില്ല, ഇതു കൃഷ്ണനാ, കൃഷ്ണൻ! പതിനായിരത്തിഏഴു കെട്ടിയാലും കാണും മോഹിക്കാനാളുകൾ."
സംസ്കൃതം നമുക്കു കഷ്ടിയാണു്. പുരാണ വ്യുല്പത്തിയാണെങ്കിൽ തുലോം തുച്ഛം. രത്നാകരന്മാഷിന്റെ മേല്‍ പ്രസ്താവനയുടേയും, മോളെ കെട്ടിയവൻ അംബാനിയാണെങ്കിലഹങ്കരിക്കാത്തതാരാണെന്നുള്ള കോമൺ സെൻസിന്റെയും ഇടയിൽ, താടി(?)യും മുടിയും നീട്ടി ചിതാഭസ്മം പുരട്ടി, പാമ്പിനേം തോളിലിട്ടു, വേറൊരുത്തിയേ തലയിലുമിരുത്തി, ആനത്തോലും ധരിച്ചു നടക്കുന്ന എക്സ്ക്ലൂസിവ് ഫിഗറാണു് മുക്കണ്ണനെന്നതു് ഞാനങ്ങു് മറന്നു പോയി. ക്ഷമി. വേണമെങ്കില്‍ എന്നെ ബെഞ്ചിന്റെ മോളില് ഒരു പിരീഡ് മുഴുവനും നിര്‍ത്തിക്കോ.
ശിവ ശിവ (ഞങ്ങടെ സ്വന്തം കടവൂര്‍ ശിവനെയാ വിളിച്ചതു് ).
അചിന്ത്യേ,, ക്ഷമി.
എല്ലാവര്ക്കും വാരിക്കോരി കഴിവുകള്‍ കൊടുത്ത പടച്ചോന്, ഒടുവിലെത്തിയ എനിക്കായി തന്നതു് ലിസ്റ്റില്‍ ബാക്കികിടന്ന, ആര്‍ക്കും വേണ്ടാത്ത രണ്ടെണ്ണമാ 1. മടി 2. ‘procastination'.
അതാ അചിന്ത്യേ ഒരു ക്ലോസപ്പ് ഒക്കെ തരപ്പെടുത്തി പോസ്റ്റണമെന്നൊക്കെ വിചാരിച്ചിട്ടു നടക്കാതെ പോയെ.
വരുണനു ജലം, സമുദ്രം എന്നീയര്‍ത്ഥങ്ങള്‍ ഉണ്ടെന്നാണു് ഞാനിത്രയും നാള് കരുതിയിരുന്നേ.
എങ്കിലും സിദ്ധാര്‍ത്ഥന്റെ ഭാവനയ്ക്കുമുന്നില്‍ ഞാനിതാ ശിരസ്സു കുനിക്കുന്നു.
സൂഫി,
മാപ്പു് ചോദിക്കാന്‍ തുടങ്ങിയാല്‍ എനിക്കതിനേ നേരം കാണുള്ളൂ.
സിദ്ധാർത്ഥോ,
“മാധവ“ന്റെ കാര്യം വിടു്. “അദ്ധ്യാത്മരാമായണം” കിളിപ്പാട്ടിൽ എഴുത്തച്ഛൻ പാർവ്വതിയെക്കൊണ്ടു ശിവനെ വിളിപ്പിക്കുന്നതെന്താന്നറിയ്വോ? “ഗംഗാകാമുകാ” എന്നു്. പോരേ പൂരം? ഹിലാരി ഭർത്താവിനെ “മോണിക്കാകാമുകാ” എന്നു വിളിക്കുന്നതുപോലെ!
-:)
ഒരു കുന്നു അമർച്ചിത്രകഥ വായിച്ചറിഞ്ഞ വിവരമേയുള്ളൂ എന്റെ പുരാണലോകത്തിനു,
പക്ഷെ, ഭാവനയുടെ ഉത്തുംഗതയിൽ കാവ്യാത്മകമായി ജീവിതങ്ങൾവിരചിച്ച് അതിൽ വിഭിന്നങ്ങളായ ലോജിക്കുകളും സമ്മേളിപ്പിക്കുന്നത് വായിച്ചറിയുമ്പോൽ
ഇതിന്റെയൊക്കെ മാതാവായ എന്റെ നാടിനെ ഞാൻ നമിക്കുന്നു.
ഉമേഷെ, എഴുത്തച്ഛന്റെ കാര്യവും വിട്ടുകളയൂ, കൂണുകള്‍ മുളയ്ക്കുന്നത്രവേഗത്തിലായിരുന്നു അദ്ദേഹം ദേവനാമങ്ങള്‍ മെനഞ്ഞെടുത്തിരുന്നതു്.
അയോദ്ധ്യാകാണ്ഢത്തില് “ഒരു” നാരദന് വന്നു കഥയുടെ ക്ലൈമാക്സ് മുഴുവന്‍ രാമനു ചൊല്ലിക്കൊടുക്കുന്ന സീനുണ്ട്, ആ ഒരു ഭാഗത്തു നിന്നു തന്നെ പത്തുനൂറു സ്ത്രീ-പുരുഷ വിശേഷണപദങ്ങള്‍ ഞാന്‍ പഠിയ്ക്കുകയുണ്ടായി ;)
നളന്,
എന്റെ പരിമിതമായ അറിവുകൊണ്ടു പറയട്ടെ.......ലെന്സുകൊണ്ടു വരച്ച അതിമനോഹരമായ ചിത്രങ്ങള്‍.....ഭാവനയുടെയും നിറങ്ങളുടെയും ഒരു സമത്വ സമ്മിസ്രണം. വിരോധമില്ലെങ്കില്‍ ഏതു ‘ക്യാമറ’ ഏതു ലെന്‍സ്’ .......... ഒന്നു പറഞുതരുമോ?
സപ്നാ,
അഭിപ്രായങ്ങള്ക്കി നന്ദി.
ക്യാമറ Canon EOS 300D , ലെന്‍സ് Canon 50mm f1.8
നളന്, ചിത്രം ഗംഭീരം!!!
പ്രൊഫഷണല്‍ ക്വാളിറ്റി.
ലൈറ്റിംഗ് ഒക്കെ (mirror വച്ചൊക്കെ reflect ചെയ്യിപ്പിച്ച്)അഡ്ജസ്റ്റ് ചെയ്തെടുക്കുന്നതാണോ? അതോ നാച്യുറല്‍ ലൈറ്റിംഗ് ആണോ?
മാതൃഭൂമി മാസികയുടെ മുഖചിത്രത്തിനയച്ചു കൊടുക്കൂ..
അരവിന്ദാ, ടാങ്ക്സ്..നാച്ചുറല്‍ ലൈറ്റു തന്നെ..
Post a Comment