Wednesday, December 21, 2005

ജാലകക്കാഴ്ചകള്‍

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

ഓര്‍മ്മകള്‍ക്കായൊരുപാടു മുത്തുമണികളെറിഞ്ഞുതന്ന ജാലകം.
2005 ഫെബ്രുവരിയിലാണു ശൈത്യത്തിന്റെ വെള്ളപൂശിയ ഈ ലോകത്തു ഞാനെത്തപ്പെട്ടതു്. അന്നുകണ്ട ജാലകമാണിത്. പിന്നീടെത്രയെത്ര കഥകളും കാഴ്ചകളും ഈ ജാലകത്തിലൂടെ..

സ്നോ ലോറിസുകള്‍


ഒരു മഞ്ഞുമഴയ്ക്കുശേഷം,മരച്ചില്ലകളില്‍ വീഴാതെ പറ്റിപ്പിടിച്ചിരിക്കുന്ന സ്ലോ ലോറിസുകളെപ്പോലെ.
കൊടും തണുപ്പുകാരണം ജനല്‍ തുറക്കാതെ ഗ്ലാസ്സിലൂടെയെടുക്കേണ്ടി വന്നൂ ഈ ചിത്രം










വിഷുക്കണി



വിഷുവിന്റന്നു ബ്ലയിന്റുകള്‍ നീക്കിയപ്പോഴാണു ഞങ്ങള്‍ക്കായി കണിയൊരുക്കിയിരുന്നുവെന്നറിഞ്ഞതു്.
അപ്പോള്‍ത്തന്നെ (പാതിരായ്ക്കു) പുറത്തിറങ്ങി പടവുമെടുത്തു കൂട്ടുകാര്‍ക്കെല്ലാം ചൂടോടെ വിഷുദിനാശംസകളയച്ചു.









മഴത്തുള്ളിക്കിലുക്കം






ഒരു മഴത്തുള്ളിക്കിലുക്കത്തില്‍ കണ്ണുകള്‍ കുളിര്‍ത്തപ്പോള്‍










സ്നേഹമഴ




ഒരു പറ്റം ഓര്‍മ്മകള്‍ നനച്ചുകൊണ്ടു വീണ്ടും.. മഴ നനഞ്ഞതും, നനയാതെ മഴ തോരാനായി ആരുടേയോ വീടിന്റുമ്മറത്തു കാത്തുനിന്നതും, ഒരു ബീഡിയുണ്ടായിരുന്നെങ്കിലെന്നാശിച്ചതും ഒക്കെ..







അപ്പുവും ഗൌരിയും


19 comments:

Visala Manaskan said...

:) :)
നളനും കുടുംബത്തിനും ക്രിസ്തുമസ്‌ ആശംസകൾ

nalan::നളന്‍ said...

എല്ലാ ബൂലൊഗര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ക്രിസ്തുമസ്‌ ആശംസകള്‍.

രാജ് said...

നളന്റെ “വിട” ഫ്രെയിം ചെയ്തത് ഈയടുത്താണു് നമ്മുടെ ഒരു പൊതുസുഹൃത്തിന്റെ വീട്ടില്‍ കാണുന്നത്. amazing എന്നു തന്നെ പറയണം. പിന്നെ ഇവിടെ വന്നു് വീണ്ടും അതൊന്നു് കാണാമെന്നു് കരുതിയപ്പോള്‍ പ്രോക്സി കൊണ്ടുപോയിരിക്കുന്നു. എന്തായാലും പുതിയവ കാണാനുണ്ട് :)

ആ പൂവേതാണു്, പാരിജാതത്തെ ഓര്‍ത്തുപോകുന്നു ഞാന്‍.

സു | Su said...

ക്രിസ്തുമസ് ആശംസകൾ :)

ദേവന്‍ said...

ഐസ് പൊതിഞ്ഞ ഇലകൾ! ഇമ്മാതിരിയൊന്ന് കണ്ടിട്ടുള്ളത് ബാർമാന്മാറ് ഐസ് കാർവിങ്ങ് നടത്തി പൂച്ചയേയും മയിലിനേയുമൊക്കെ സൃഷ്ടിക്കുംപോഴാണ്

Kiranz..!! said...

wow..amazing picz..keep up the gud work..!!

രാജീവ് സാക്ഷി | Rajeev Sakshi said...

നന്നായിട്ടുണ്ട്.

വര്‍ണ്ണമേഘങ്ങള്‍ said...

നല്ല ഒന്നാം തരം പടങ്ങൾ..!

nalan::നളന്‍ said...

പെരിങ്ങോടരേ,
പാരിജാതത്തിന്റെ വെളുപ്പിന്റെ ടോണില്‍നിന്നല്പം വ്യത്യസ്തമാണിതിന്റെ വെളുപ്പെന്നു മെച്ചപ്പെട്ട പാതിമൊഴി.
പിന്നെ ഔദ്യോഗിക നാമമന്വേഷിക്കാന്‍ ഞാനവിടല്ലിപ്പോള്‍. നവമ്പര്‍ 22 (എന്റെ ജ്ന്മദിനം) നവിടം വിട്ടു. ഇവിടെ എത്തപ്പെട്ടതും ഒരു ജന്മദിനത്തിന്റന്നായിരുന്നു (അപ്പുവിന്റെ - ഫെബ്രുവരി 21). അങ്ങനെ ജന്മദിനങ്ങളെല്ലാം യാത്രകൊണ്ടുപോയി.

ഉമേഷ്::Umesh said...

നളനു്‌,

ഞാനും ഒരു നവംബര്‍ 22-കാരനാണു്‌ (1965). എന്റെ മകന്‍ ഫെബ്രുവരി 15-ഉം. (6 ദിവസത്തെ വ്യത്യാസം). ഗൌരിയുടെ ജന്മദിനം സെപ്റ്റംബറിലാണോ? അങ്ങനെയായാല്‍ നമ്മുടെ കുടുംബങ്ങള്‍ തമ്മില്‍ വളരെ സാദൃശ്യമുണ്ടാവും.

Good photos!

- Umesh

ദേവന്‍ said...

November 22 X June 16
ഒക്കെ ധനു രാശിക്കാർ ആണോ? നവമ്പ്ര 22 നു ജനിച്ചവർക്ക് ഇപ്പോൾ 7ഇൽ ആദിത്യനും 9ഇൽ ചന്ദ്രനും സഞ്ചരിക്കയാൽ മാളികയിറുക്കിലും തുറുവിൻ‍മൂട്ടിൽ ഉറക്കം ഫലം. ചെമ്പുപാത്രങ്ങളിറുക്കിലും കുത്തുപാളയിൽ കുടിക്കും ഫലം.

മിഥുൻ ചക്രവർത്തിമാരുണ്ടോ? കൃത്യമായി ചോദിച്ചാൽ ജൂൺ പതിനാറിനു ജനിച്ചവർ? ജാതകവശാൽ ആ തീയതിയിൽ ജനിച്ചവൻ സുന്ദരനും സുമുഖനും സുശീലനും സൂസനും സുസ്മേരവദനനും സുസ്മിതാ സെന്നും ആയിരിക്കും. സംശയമുള്ളവരെയെല്ലാം ഒരു ജൂൺ പതിനാറുകാരൻ പതിനാറുകാരന്റെ ഫോട്ടോ അയച്ചു തന്ന് പേടിപ്പിച്ചു കൊന്ന് സംശയമില്ലാത്തവരെ ഭൂരിപക്ഷമാക്കുന്നതായിരിക്കുന്നതായിരിക്കും.

myexperimentsandme said...

ദേവേട്ടോ, ലോകത്തുള്ള എല്ലാ കലാമിറ്റികളും ഭൂലോകദുരിതങ്ങളും ഉണ്ടായിട്ടുള്ള ഇരുപത്താറാം തീയതി ഉണ്ടായിട്ടുള്ള ഏക നല്ല കാര്യം, എന്റെ ജനനം..

നളേട്ടോ, പല പ്രാവശ്യം ഈ വഴി വന്നൂവെങ്കിലും വന്നൂന്ന് പറയാൻ വിട്ടുപോയി.. വളരെ നല്ല പടങ്ങൾ.... എല്ലാവർക്കും നവവത്സരാശംസകൾ.

nalan::നളന്‍ said...

ഉമേഷ് ഭായ്,
ഗൌരി നവമ്പര്‍ 12 ആണു, എങ്കിലും ഫെബ്രുവരി 15നു ഒരു ദിവസം കഴിഞ്ഞുള്ള ദിവസം വേണ്ടപ്പെട്ടതാണു. കഴുത്തില്‍ കുരുക്കു വീണ ദിവസം.
ദേവോ, ആദിത്യനെ 7 പിടിച്ചിരുത്തിയോ, ഒരു പ്ലസു ടൂ എങ്കിലും ആകാമായിരുന്നു.

Priya Bhaskaran said...

Saw your blog through Jo's blog. Being a mallu , I cannot read and write. The pictures are amazing.

ചില നേരത്ത്.. said...

നളന്‍..
പുതുവത്സരാശംസകള്‍..
-ഇബ്രു-

keralafarmer said...

പുതുവത്സരാശംസകള്‍

Anonymous said...

അർത്ഥരഹിതമായ സമയക്കെട്ടുകൾക്കിപ്പുറം നിന്നു കൊണ്ട്...
ആശംസകളുടെ ഇടക്കു ഇതൊന്നു കൂടി...
ഏറ്റാനുള്ള ചുമടുകൾക്കേറ്റ ചുമലുകൾ ഉണ്ടാകട്ടെ,
വേദനകളുടെ ഇടയിലും അതൊക്കെ വേഗം പോകുന്നവയാണെന്ന തിരിച്ചറിവുണ്ടാവട്ടെ,
പൊന്നുമക്കളുടെ പാൽപ്പുഞ്ജിരിയിൽ അനുഭവങ്ങളുടെ നീലവിഷം തീണ്ടാതിരിക്കട്ടെ,
സ്നേഹവും, ശാന്തിയും , സമാധാനവും ...ഒരുപാട്...ഒരുപാടൊരുപാട്...

Jo said...

chithRangaL gambeeram, naLan... kooTuthal pOstooo...

Unknown said...

നളന്‍,

അസ്സലായിട്ടുണ്ട്‌ ചമയം.

വേണ്ടതിലധികം വെളിച്ചമുള്ളപ്പോഴും, ലോകം സുഖപ്രദമായ ഇരുളിലാണെന്ന് ഓര്‍മ്മിപ്പിക്കുന്നതുപോലെ ദൃശ്യങ്ങള്‍...

The Out Campaign: Scarlet Letter of Atheism