Friday, November 04, 2005

ചവറ്



ചവറിന്റെ അപ്രസക്തി.
ഒരു ബസ് യാത്രയ്ക്കിടയില്‍ ഞാനുമെന്റെ ബംബായ് വാലാ സുഹൃത്തും കേള്‍ക്കാനിടയായയൊരു സംഭാഷണമാണീ ചവറിന്റെ തര്‍ക്കശാസ്ത്രത്തിനുപിന്നില്‍. മദ്ധ്യവയസ്കയായയൊരു സ്ത്രീ ബസ്സോടിച്ചിരുന്ന ഡ്രൈവറുമായി അവരുടെ പ്രശ്നങ്ങളുമായി വാചാലയാകുന്നു. പൊട്ടലും ചീറ്റലും വിങ്ങലുമൊക്കയായി സംഭാഷണം നീണ്ടുപോകുന്നു. ഡ്രൈവര്‍ ഇടയ്ക്കിടെ സാന്ത്വനവാക്കുകളിലൂടെ പ്രതികരിച്ചുകൊണ്ടിരുന്നു.
ഞങ്ങള്‍ക്കിറങ്ങേണ്ട സ്ഥലത്ത് വണ്ടി നിര്‍ത്തി, ഞങ്ങളിറങ്ങി ഓഫീസ്സിലേക്കു നടക്കുന്നതിനിടയില്‍ എന്റെ സുഹൃത്ത് നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു “what crap she was talking , man”. അതെ ചവറ് തന്നെ, ഞാന്‍ അനുകൂലിച്ചു ചിരിച്ചു.
ഇനി കഥാപാത്രങ്ങളെയൊന്നു തലതിരിച്ചുവച്ചുനോക്കിയാലോ?. ഞാനും സുഹൃത്തും വാചാലമാകുന്നു. സംഭാഷണം മൈക്രൊസോഫ്റ്റും, ലിനക്സുമൊക്കെയാണെന്നിരിക്കട്ടെ. അല്ലെങ്കില്‍ വിശ്വസാഹിത്യം തന്നെയായിക്കോട്ടെ. ഇതും കേട്ടുംവച്ചു ബസ്സിറങ്ങിപ്പോകുന്ന സ്ത്രീയും ഒരുപക്ഷെ പറയുക മറിച്ചായിരിക്കില്ല , “എന്തു ചവറാണവറ്റകള്‍ സംസാരിച്ചതു്“
അങ്ങനെവരുമ്പോള്‍ ഐന്‍സ്റ്റീന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘crap is relative’

27 comments:

keralafarmer said...

:}

സു | Su said...

:) ഒരു പുഞ്ചിരി മാത്രം. അല്ലെങ്കിൽ ഞാൻ കമന്റ് വെച്ചാൽ ചവറാണെന്ന് പറഞ്ഞാലോ.

Kalesh Kumar said...

ചവർ ഈസ് റിലേറ്റീവ്!
നന്നായിട്ടുണ്ട്!

Achinthya said...

ചവറിന്റെ സുവർ‍ണത(?), സുതാര്യത...നല്ല ഭംഗിണ്ടെട്ടൊ.ഞരമ്പുകൾ കണ്ട്വൊ?മുത്തശ്ശിടെ കയ്യു പോലെ

Visala Manaskan said...

നല്ല പോസ്റ്റിങ്ങ്‌

Anonymous said...

ചവറുകള്‍ക്കിടയിലും റിലേറ്റീവിറ്റി തിയറി ഉപയോഗിക്കാം കേട്ടോ. മുറ്റം വൃത്തികേടാക്കുന്ന ചവറ്, തെങ്ങിന് വളമാക്കിയിടാവുന്ന ചവറ്, എന്‍റെ വീട്ടില്‍ വൈദ്യുതി വെളിച്ചമാക്കാവുന്ന ചവറ്, ഓസോണ്‍ പടലം സം‌രക്ഷിക്കുന്ന ചവറ് എന്നിങ്ങനെ. എല്ലാം റിലേറ്റീവാണെന്ന് പറഞ്ഞാല്‍ "എനിക്കെന്‍റെ ശരി', "നിനക്ക് നിന്‍റെ" ശരി എന്നു തുടങ്ങി എല്ലാം ശരികളില്‍ കലാശിക്കും. അപ്പോള്‍ എന്തു ചെയ്യും? ഊം...... പ്രശ്നമില്ല, ഏതാണ് വലിയ ശരി എന്നൊരു ചോദ്യത്തിന് റിലേറ്റീവ് തിയറിയില്‍ ഇടമുണ്ടല്ലോ അല്ലേ?

ദേവന്‍ said...

crap is relative x 2
crap are relatives
relatives are crap (commutation)

സിദ്ധാര്‍ത്ഥന്‍ said...

ചവറിനു് അറബികളും അനറബികളുമൊക്കെ ഈ നാട്ടിൽ ‘കച്ചറ‘ എന്നാണു പറയുക. ഇഷ്ടമില്ലാത്ത സാധനങ്ങൾക്കുമതു തന്നെയാണു പറയുക.

വിഷയവുമായല്ലെങ്കിലും പേരുമായി ബന്ധപ്പെട്ട ഒരു സംഭവം പറയാം. അജ്മാനിൽ സ്റ്റുഡിയോ നടത്തുന്ന എന്റെ ഒരു ബന്ധുവിന്റെ ഭാര്യയാണു്, ചിലപ്പോഴൊക്കെ കുഞ്ഞുകുട്ടിസമേതയായി ടി സ്ഥാപനത്തിൽ മേൽനോക്കാറുള്ളതു്. സ്ത്രീകൾക്കു്, ആങ്ങളമാരുടെ എണ്ണം കൂട്ടാനോ അതോ വിടന്മാരെ കൈയകലത്തിൽ നിറുത്താനോ എന്നറിയില്ല, എല്ലാ പുരുഷന്മാരും കുട്ടികളുടെ മാമന്മാരാണു്.

“മോളെ ഇതാരാ?“

മോളിങ്ങനെ മോളീ നോക്കി വിരലു കടിച്ചു നിൽക്കുമ്പോൾ അമ്മ തന്നെ പറയും.

“മാമൻ“

ഇങ്ങനെ മാമന്മാരുടെ എണ്ണം ക്രമാതീതമായി പെരുകുമ്പോൾ കുട്ടി തന്നെ അവരെ തിരിച്ചറിയാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കും. താടി വച്ച മാമൻ, മീശ മാമൻ, എന്നൊക്കെ.
ചവറു കോരുന്ന, മുൻസിപ്പാലിറ്റി ജോലിക്കാരനായ, ഒരു മലയാളി യൂണിഫോമിട്ടു്, ഫോട്ടോ വാങ്ങാൻ വന്നപ്പോഴും അമ്മ ചോദിച്ചു.

“ഇതാരാ മോളേ?”

ഒന്നാലോചിച്ച ശേഷം മോളു പറഞ്ഞു.

“കച്ചറ മാമൻ”.

..............................................................................................
ദേവരാഗത്തിന്റെ ബന്ധുക്കളാരും ബ്ലോഗുലകത്തിലില്ലേ? ആരുടെയെങ്കിലും മെയിൽ ഐ ഡി കിട്ടിയാലും മതിയായിരുന്നു 

ദേവന്‍ said...

സിദ്ധാ, ആര്‍ത്താ,
ഇയാളുടെ ബന്ധുക്കള്‍ ആരും ഇവിടില്ലേ എന്ന ചോദ്യം സിനിമകള്‍ കാണാന്‍ തുടങ്ങിയേപ്പിന്നെ എനിക്കു പേടിയാ..

"നൊമ്പരങ്ങള്‍ കൂട്ടിവച്ച്‌ നെഞ്ചുരുക്കി പാട്ടു ചേര്‍ത്ത്‌
പമ്പരമായി പാഴ്വഴിയില്‍ കറങ്ങിയെത്തി
കൂരയില്ല കൂട്ടരില്ല കൂട്ടിവയ്ക്കാനൊന്നുമില്ല
കൂരിരുട്ടിന്‍ പാതയിലെ പാട്ടുകാരന്‍ ഞാന്‍"
(പാടിയതു ബ്രഹ്മാനന്ദന്‍, പടം ഓര്‍മ്മയില്ല)

അഭയാര്‍ത്ഥി said...

Yes yes and yes.
Recycle cheyyanakaatha chappum chavarum aanu human beings. Gandharvan aayathu kondu parayukayalla.

Nammalkokke manthukaalanu. Pala avasarathilum Manthu manalil poozhnu erikkumbol naam parayum "atha manthu kaalan".

Alpam nanma avaseshikkunnavarku, adutha nimishathil manalil poozhnirikkunna kaalil vedhana varum.

Enkilum anavaratham naamithu thudarum.

Ee chamayam aprasakthiyude ananthathayilekkalla, prasakthamaaya maanavikathayileku viral choondunnu.

രാജ് said...

ഇവിടെ ബൂലോഗത്തിൽ ആരെയെങ്കിലും ഘൊരാവോ ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ തീർച്ചയായും ഞാൻ ഗന്ധർവ്വനെ ഘൊരാവോ ചെയ്യുമായിരുന്നു. ആവശ്യം: പുള്ളിയെക്കൊണ്ട് മലയാളത്തിൽ കമന്റ് ചെയ്യിപ്പിക്കുക.

അഭയാര്‍ത്ഥി said...

peringodo-
Gandharvan theemathilukalkkullilalle. Gharavo enthinu. Anangan pattilla. Ore oru maargam manglish.

Malayalathodulla koorum, Ammathan amminja paalinte maathuryavum ee kadumkai cheyyippikkunnu.

Vaayikaanulla budhimuttu njaan manassilaakkunnu. Kshamikkuka.

Eni njaan pokkotte

അഭയാര്‍ത്ഥി said...

posting again due to technical reason.

peringodo-
Gandharvan theemathilukalkkullilalle. Gharavo enthinu. Anangan pattilla. Ore oru maargam manglish.

Malayalathodulla koorum, Ammathan amminja paalinte maathuryavum ee kadumkai cheyyippikkunnu.

Vaayikaanulla budhimuttu njaan manassilaakkunnu. Kshamikkuka.

Eni njaan pokkotte

വര്‍ണ്ണമേഘങ്ങള്‍ said...

chavarukalaayi thonnaamenkilum,
Parayunnavanu athu amrithu..
Kelkkunnavanu Arishtam..
Aparano...??
Oru kooona...
Thiranjaal chilappol nallathundaavum..
Illenkilo...Oru verum chavattu koona..!!

Cibu C J (സിബു) said...

നളാ, ടെമ്പ്ലേറ്റിനെന്തോ പ്രശ്നമുണ്ടല്ലോ.. കമന്റുകളുടെ പെര്‍മാലിങ്കില്‍ ക്ലിക്ക്‌ ചെയ്യുമ്പോല്‍ ബ്ലോഗ്‌ എന്റ്രിയുടെ തുടക്കത്തിലേയ്ക്കാണ്‌ പോകുന്നത്‌. പിന്നെ, കമന്റ്സ്‌ സെന്റര്‍ ജസ്റ്റിഫൈഡ്‌ ആയി അലയിന്‍ ചെയ്യണോ?

nalan::നളന്‍ said...

സിബു,
കമന്റ്സ്‌ ലെഫ്റ്റ്‍ ജസ്റ്റിഫൈഡ്‌ ആക്കി, വായിക്കാന്‍ സൌകര്യം ഇതാണെന്നു തോന്നുന്നു.
പെര്‍മാലിങ്കിന്റെ കാര്യം മനസ്സിലായില്ല. :(

Cibu C J (സിബു) said...

നളാ,

A permanent link is given for each comment of each blog entry. For example go to: http://suryagayatri.blogspot.com/2005/11/blog-post_06.html#c113129894908938636

But these permalinks for comments are not working for your ചമയം template. Problem is that they miss a 'c' in the URL. For example, your comment's permalink appears as: http://chamayam.blogspot.com/2005/11/blog-post.html#113139739348009992

Instead, it should have been:
http://chamayam.blogspot.com/2005/11/blog-post.html#c113139739348009992

nalan::നളന്‍ said...

Cibu,
corrected that. I dont know how it disappeared in the first place. I did play around with the width and alignments, but dont remember touching the comments section. Thanks for pointing out. :{)

Achinthya said...

Your queries have been answered

ദേവന്‍ said...

And your answers have been queried.

ദേവന്‍ said...

നാട്ടുകാരേ, കൂട്ടുകാരേ, തിത്തിതാരേ..
പെരിങ്ങോടന്‍,
വിശാല്‍
തുല്യ (ഒരാള്‍ക്ക്‌ ഇതിലും വലിയ ഒരു സ്ഥാനം കൊടുക്കാനില്ല, തുല്യ സ്ഥാനം കല്‍പ്പിച്ചു)
അനില്‍
ഗന്ധര്‍വ്വരേ
കലേഷ്‌
സിദ്ധാർത്ഥ
മറ്റെല്ലാ യു എ ഇ കാരേ,

ഈ ചവറൊന്നും നമ്മള്‍ കാണേണ്ടാ എന്നു വിചാരിച്ചിട്ടാണോ എന്തോ, ഫ്ലിക്കര്‍ ഇ ഐ എം പ്രോക്സി ബാനില്‍ ആയി. ഒരു അണ്‍ബ്ലോക്ക്‌ റിക്ക്വെസ്റ്റ്‌ അയച്ച്‌ ഇതിനൊരു തീരുമാനമുണ്ടാക്കിയില്ലെങ്കില്‍ നളാദികള്‍ മേലില്‍ ഇടുന്ന പടങ്ങള്‍ നിങ്ങളാരും കാണില്ല.

ഉടനടി പ്രതികരിക്കൂ, ഈ കടുംകൈ ചെയ്തവനെ കരിക്കൂ. (ഇതിനു മുന്‍പ്‌ ഇപ്പടി കൂട്ടം കൂടി പെറ്റീഷന്‍ അയച്ചത്‌ എയര്‍ ഇന്ത്യക്കായിരുന്നു . മന്ത്രം ജാസ്തി ഫലം നാസ്തി)

അതുല്യ said...

ആദ്യം തുല്യ ന്നു വായിച്ചപ്പോ ഞാൻ ആനന്ദിച്ചു. പിന്നെയാണു ഞാൻ description കണ്ടതു. ങ്ങേ !@%@^$^*&()*&^% !!! തുല്യത കൽപിച്ചതു ദേവരാഗത്തിനോടോ??? എൻസ്റ്റീനോ മറ്റൊ ആണെലു പിന്നേയും ഞാനൊന്നു മൂളിയേനേ.

രാജ് said...

Dear Customer,

Thank you for your query regarding the site.

Please note that the mentioned site has been blocked, as the site contains pornography. We apologize for any inconvenience this might have caused.

Once again we thank you for your email and look forward to serving you in

the future.

Best regards,

Emirates Internet & Multimedia Contact Centre
Tel: 800-6-100 (toll-free)
Email: help@emirates.net.ae

ഇവനെയൊക്കെ ആരെടാ ISP ആക്കിയതെന്നു ചോദിക്കാനാണു് തോന്നുന്നത്? keyword analysis ഉപയോഗിച്ചു പോണ്‍ പേജുകള്‍ മാത്രം ബ്ലോക്ക് ചെയ്യാതെ ഡൊമെയിന്‍ തന്നെ നീക്കം ചെയ്തിരിക്കുന്നു.

ദേവന്‍ said...

അത് ആട്ടോറേസ്പോൺസ് ആണോ? ഞാൻ mail അയ്ച്ചതും എനിക്കു മറുപടി വന്നല്ലോ.

nalan::നളന്‍ said...

ഇനിയങ്ങോട്ട് ഫ്ലിക്കര്‍ മാറ്റി ബ്ലോഗ്ഗറില്‍ തന്നെ പോസ്റ്റണോ ?, അതോ ഫ്ലിക്കര്‍ അണ്‍‌ബ്ലോക്കായോ ?, ഫ്ലിക്കറല്ലെങ്കില്‍ പിന്നെ അണ്‍‌ബ്ലോക്ക്‍ട് സൈറ്റുകളേതൊക്കെ ?

ദേവന്‍ said...

ഒരു കം‍പ്ലെയിന്റ് എഴുതി പേപ്പർ ഷ്റെഡറിൽ ഇട്ടിട്ടു പോയിക്കോളൂ എന്ന സെക്രട്ടറി തമാശപോലെ അൺബ്ലോക്ക് റിക്വസ്റ്റ് അയക്കുമ്പോ ഓട്ടോ റെസ്പോൺസ് വരുന്നതേയുള്ളൂ എന്റെ നളാ.
സമകാലികം കണ്ടില്ലേ? വേണേല് തിന്നേച്ചുപോടാ എന്നാ മനോഭാവം. ഫ്ലീക്കർ ഇപ്പൊ യൂയേയീക്കാർക്കു ഫ്ലിക്കർ ചെയ്യുന്നില്ല.

Unknown said...

നളന്‍,

ഇരുളും വെളിച്ചവും, മൃതിയും ജീവനും ഇഴചേരുന്ന ഈ ദൃശ്യചാരുതയ്ക്ക്‌ "ചവറ്" എന്ന വെറും ചവറു പേരിട്ടതില്‍ പ്രതിഷേധം അറിയിച്ചുകൊള്ളുന്നു.

ബ്ലോഗ്ഗന്മാരെല്ലാം ചേര്‍ന്ന്‌ ചവറിന്റെ ചരിത്രം എഴുതിക്കഴിഞ്ഞ സ്ഥിതിക്ക്‌ ചവറും ചരിത്രമായേക്കാം...

നടക്കട്ടെ!

The Out Campaign: Scarlet Letter of Atheism