മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍
ഓര്‍മ്മകള്‍ക്കായൊരുപാടു മുത്തുമണികളെറിഞ്ഞുതന്ന ജാലകം.
2005 ഫെബ്രുവരിയിലാണു ശൈത്യത്തിന്റെ വെള്ളപൂശിയ ഈ ലോകത്തു ഞാനെത്തപ്പെട്ടതു്. അന്നുകണ്ട ജാലകമാണിത്. പിന്നീടെത്രയെത്ര കഥകളും കാഴ്ചകളും ഈ ജാലകത്തിലൂടെ..
2005 ഫെബ്രുവരിയിലാണു ശൈത്യത്തിന്റെ വെള്ളപൂശിയ ഈ ലോകത്തു ഞാനെത്തപ്പെട്ടതു്. അന്നുകണ്ട ജാലകമാണിത്. പിന്നീടെത്രയെത്ര കഥകളും കാഴ്ചകളും ഈ ജാലകത്തിലൂടെ..
സ്നോ ലോറിസുകള്‍

ഒരു മഞ്ഞുമഴയ്ക്കുശേഷം,മരച്ചില്ലകളില്‍ വീഴാതെ പറ്റിപ്പിടിച്ചിരിക്കുന്ന സ്ലോ ലോറിസുകളെപ്പോലെ.
കൊടും തണുപ്പുകാരണം ജനല്‍ തുറക്കാതെ ഗ്ലാസ്സിലൂടെയെടുക്കേണ്ടി വന്നൂ ഈ ചിത്രം
കൊടും തണുപ്പുകാരണം ജനല്‍ തുറക്കാതെ ഗ്ലാസ്സിലൂടെയെടുക്കേണ്ടി വന്നൂ ഈ ചിത്രം
വിഷുക്കണി

വിഷുവിന്റന്നു ബ്ലയിന്റുകള്‍ നീക്കിയപ്പോഴാണു ഞങ്ങള്‍ക്കായി കണിയൊരുക്കിയിരുന്നുവെന്നറിഞ്ഞതു്.
അപ്പോള്‍ത്തന്നെ (പാതിരായ്ക്കു) പുറത്തിറങ്ങി പടവുമെടുത്തു കൂട്ടുകാര്‍ക്കെല്ലാം ചൂടോടെ വിഷുദിനാശംസകളയച്ചു.
അപ്പോള്‍ത്തന്നെ (പാതിരായ്ക്കു) പുറത്തിറങ്ങി പടവുമെടുത്തു കൂട്ടുകാര്‍ക്കെല്ലാം ചൂടോടെ വിഷുദിനാശംസകളയച്ചു.
മഴത്തുള്ളിക്കിലുക്കം

ഒരു മഴത്തുള്ളിക്കിലുക്കത്തില്‍ കണ്ണുകള്‍ കുളിര്‍ത്തപ്പോള്‍
സ്നേഹമഴ

ഒരു പറ്റം ഓര്‍മ്മകള്‍ നനച്ചുകൊണ്ടു വീണ്ടും.. മഴ നനഞ്ഞതും, നനയാതെ മഴ തോരാനായി ആരുടേയോ വീടിന്റുമ്മറത്തു കാത്തുനിന്നതും, ഒരു ബീഡിയുണ്ടായിരുന്നെങ്കിലെന്നാശിച്ചതും ഒക്കെ..
അപ്പുവും ഗൌരിയും