ചിത്രജാലകം: ചിത്രശിലാപാളികള്‍ യാത്രാമൊഴിയുടെ ചിത്രശിലാപാളികള്‍ എനിക്ക് മറക്കാനാവാത്ത ഒരനുഭവമാണു്. ഡാലി ചിത്രങ്ങളെ അനുസ്മരിക്കുന്ന പോലുള്ള ദൃശ്യങ്ങള്‍
ലുറെ ഗുഹകള്‍ക്കുള്ളിലൂടെയുള്ള യാത്ര, സമയത്തിന്റെ തേരിലൂടെയുള്ള യാത്രപോലെ അനുഭവപ്പെട്ടു. ഓരോ കോണുകള്‍ തിരിയുമ്പോഴും മറ്റൊരു നൂറ്റാണ്ടിലേക്ക് എത്തപ്പെട്ട പ്രതീതി. സമയമുറങ്ങിക്കിടക്കുന്നൂ ഇവിടം. ഈ പ്രതിബിംബങ്ങളില്‍ പോലും സമയം ഘനീഭവിച്ചു കിടക്കുന്നു.