Thursday, February 01, 2007

കപ്പയ്ക (പപ്പായ)


From kerala


കപ്പയ്ക്ക അല്ലെങ്കില്‍ ഓമയ്ക്ക അല്ലെങ്കില്‍ പപ്പായ.

കപ്പയ്ക്കയുടെ സ്വന്തം നാട്ടില്‍ നിന്നും..

11 comments:

Peelikkutty!!!!! said...

പപ്പായ അല്ലെങ്കി കര്‍‌മൂസാ ന്നും പറയും..കപ്പയ്കാ ന്നു ആദ്യായിട്ടു കേക്കുവാ :-)

വേണു venu said...

നളന്‍ നല്ല ചിത്രം.
നാട്ടില്‍ നിന്നും ഒരു കപ്പ തൈ കൊണ്ടു വന്നു ഞാനും ഇവിടെ പിടിപ്പിച്ചു.കപ്പയ്ക്കായും ഉണ്ടായി.
മറുനാട്ടിലൊരു മലയാളത്തുകാരന്‍ കപ്പ
ആറു മാസത്തിനു മുന്‍പു് ഒത്തിരി കപ്പക്കാ തന്ന ഞങ്ങളുടെ കപ്പ കാലാവസ്ഥ പിടിക്കാതെ കഥാവശേഷനായി.

Anonymous said...

ഞങ്ങളുടെ നാട്ടില്‍ 'കപ്പങ്ങ' എന്നാണു പറയുന്നത്‌..തോരന്‍ വയ്ച്ചാല്‍ എന്താ ടേസ്റ്റ്‌!!

സു | Su said...

എനിക്കിഷ്ടമാണ് ഇത്.

ഇലകള്‍ക്കിടയിലൂടെ ചിരിച്ചുകാണിക്കുന്ന ഈ മുഖം നന്നായിട്ടുണ്ട്.

ബയാന്‍ said...

നല്ല മൂപ്പെത്തിയ പപ്പായ, ഇതു കണ്ടപ്പോള്‍ ഞാനും ഒരു വേല ഒപ്പിച്ചു കാണുക ഇവിടെ. ഇവിടെ

ഉത്സവം : Ulsavam said...

മനോഹരം!
ഇത് കപ്ലങ്ങാ അല്ലിയോ!

രാജേഷ് ആർ. വർമ്മ said...

പടം മനോഹരം. നമ്മുടെ സ്വന്തമാണിവനെങ്കിലും ഇവന്റെ സ്വന്തനാട്‌ കേരളമല്ല. തെക്കേ അമേരിക്കയാണത്രെ. കപ്പക്കിഴങ്ങ്‌, കപ്പലുമാവ്‌, കപ്പല്‍മുളക്‌ എന്നിവരുടെ നാട്ടുകാരന്‍. അവരെപ്പോലെ പോലെ ഇവനും കപ്പലില്‍ വന്നിറങ്ങിയതാണെന്നുള്ള സൂചന പേരില്‍ കാണാം.

Unknown said...

തുളസിയുടെ നീലേശ്വരത്തു നിന്നും പത്തുനാല്പതു കിലോമീറ്റര്‍ വടക്കോട്ടു പോയി കാഞ്ഞിരോട്ടെത്തിയാല്‍(കാസറഗോഡ്) ഇതു പിന്നെയും മാറ്റം വന്ന് “ബപ്പംകായി” ആവും.

Unknown said...
This comment has been removed by a blog administrator.
Unknown said...

നളാ,
ഞങ്ങളുടെ നാട്ടില്‍ ഇതു കപ്പളം & കപ്പളങ്ങ(ഉത്സവം പറഞ്ഞതു പോലെ). പപ്പായ എന്നും പറയും.

കപ്പ = മരച്ചീനി(tapioca)

നല്പട്

nalan::നളന്‍ said...

തുളസി ,
കപ്പക്കായ് എന്നു പറഞ്ഞാല്‍ കപ്പ കായ് ആവില്ലേ. :)

പീലിക്കുട്ടി , കര്‍മൂസാന്നു കേട്ടിട്ടുണ്ട്, പക്ഷെ സംഭവം ഇതാണെന്നറിയില്ലായിരുന്നു.

വേണുജി, അതല്ലേ പറഞ്ഞ “കപ്പയ്ക്കായുടെ സ്വന്തം നാടെന്നു” :)

സാരംഗി :) തോരന്‍ നല്ല ബെസ്റ്റ് സാധനം തന്നെ. കുട്ടിക്കാലത്തിഷ്ടമായിരുന്നില്ല, പക്ഷെ ഇപ്പോ പെരുത്തിഷ്ടമാ :)

സൂ, :)

ബയാന്‍ :) പരീക്ഷണം നടക്കട്ടെ, ആശംസകള്‍.

ഉത്സവം :) കപ്ലങ്ങ എന്നും പറയും അല്ലേ. ഇനിയും എന്തെല്ലാം പേരുകള്‍ ഉണ്ടാവും :)

രാജേഷ് അണ്ണാ, എന്തൊക്കെയായാലും “കപ്പയ്ക്ക“ നമുക്കു സ്വന്തമല്ലേ. ലിങ്കുകളൊന്നും തുറക്കുന്നില്ല :(

പൊതുവാളന്‍ മാഷെ, അതുതെന്നെയാ ഞാനും പറഞ്ഞത്. :)

സപ്തം :) അതന്നേ

The Out Campaign: Scarlet Letter of Atheism