Friday, November 04, 2005

ചവറ്



ചവറിന്റെ അപ്രസക്തി.
ഒരു ബസ് യാത്രയ്ക്കിടയില്‍ ഞാനുമെന്റെ ബംബായ് വാലാ സുഹൃത്തും കേള്‍ക്കാനിടയായയൊരു സംഭാഷണമാണീ ചവറിന്റെ തര്‍ക്കശാസ്ത്രത്തിനുപിന്നില്‍. മദ്ധ്യവയസ്കയായയൊരു സ്ത്രീ ബസ്സോടിച്ചിരുന്ന ഡ്രൈവറുമായി അവരുടെ പ്രശ്നങ്ങളുമായി വാചാലയാകുന്നു. പൊട്ടലും ചീറ്റലും വിങ്ങലുമൊക്കയായി സംഭാഷണം നീണ്ടുപോകുന്നു. ഡ്രൈവര്‍ ഇടയ്ക്കിടെ സാന്ത്വനവാക്കുകളിലൂടെ പ്രതികരിച്ചുകൊണ്ടിരുന്നു.
ഞങ്ങള്‍ക്കിറങ്ങേണ്ട സ്ഥലത്ത് വണ്ടി നിര്‍ത്തി, ഞങ്ങളിറങ്ങി ഓഫീസ്സിലേക്കു നടക്കുന്നതിനിടയില്‍ എന്റെ സുഹൃത്ത് നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു “what crap she was talking , man”. അതെ ചവറ് തന്നെ, ഞാന്‍ അനുകൂലിച്ചു ചിരിച്ചു.
ഇനി കഥാപാത്രങ്ങളെയൊന്നു തലതിരിച്ചുവച്ചുനോക്കിയാലോ?. ഞാനും സുഹൃത്തും വാചാലമാകുന്നു. സംഭാഷണം മൈക്രൊസോഫ്റ്റും, ലിനക്സുമൊക്കെയാണെന്നിരിക്കട്ടെ. അല്ലെങ്കില്‍ വിശ്വസാഹിത്യം തന്നെയായിക്കോട്ടെ. ഇതും കേട്ടുംവച്ചു ബസ്സിറങ്ങിപ്പോകുന്ന സ്ത്രീയും ഒരുപക്ഷെ പറയുക മറിച്ചായിരിക്കില്ല , “എന്തു ചവറാണവറ്റകള്‍ സംസാരിച്ചതു്“
അങ്ങനെവരുമ്പോള്‍ ഐന്‍സ്റ്റീന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘crap is relative’
The Out Campaign: Scarlet Letter of Atheism